 
                                                                                                    12/10/2022
                                            ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും സ്വകാര്യമായി വിവരം പോലിസിനെ അറിയിക്കാൻ സാധിക്കും എന്നതാണ് യോദ്ധാവ് വാട്സ് ആപ്പ് നമ്പറിന്റെ പ്രത്യേകത. 
ലഭിച്ച പരാതികൾ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്. ഒ .ജി ) വിഭാഗത്തിലുള്ള ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നും കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും. 
 9995966666 എന്നതാണ് യോദ്ധാവ് ആന്റി നാർകോടിക്സ് വാട്സ് ആപ്പ് നമ്പർ. നമ്പറിലേക്ക് വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ചിത്രങ്ങൾ എന്നിങ്ങനെയുള്ള രൂപത്തിൽ വിവരം അറിയിക്കാവുന്നതാണ്.
                                                
 
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  