Cherupuzha & Chittarikkal News

Cherupuzha & Chittarikkal News നേരിന്റെ കാഴ്ച നാടിന്റെ വാർത്ത

21/09/2024
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി...ചിറ്റാരിക...
12/11/2023

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി...

ചിറ്റാരിക്കാൽ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി.അമ്പത് ബെഡിൽ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് ഇരുപത്തിയഞ്ചിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്.

ഉപയോഗിച്ച് കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റും മാലിന്യം കൃത്യമായി നിർമാർജനം ചെയ്യുകയും തരം തിരിക്കുകയും ലേബൽ ചെയ്ത് ഇമേജിനു കൈമാറി വരികയും ഇടപാടുകൾ കൃത്യമായി ചെയ്യുകയും ചെയ്യുന്ന ആശുപത്രികളെയാണ് അവാർഡിന് പരിഗണിക്കുക.മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവന്റെയും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ടി ശ്രീനിവാസന്റെയും നേതൃത്വത്തിൽ മികവുറ്റ രീതിയിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റു നിരവധി അവാർഡുകളും ഇതിനു മുൻപും നേടിയിട്ടുണ്ട്..

അവാർഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ടി ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി..
⭕⭕⭕⭕⭕⭕⭕⭕⭕⭕
📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/5zWfkY7uNHsEtA5SL1iA2Q

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍..

👉🏻 📲 wa.me/916282803686

ചിറ്റാരിക്കാലിൽ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് യാഥാർഥ്യമാക്കണം: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ്...ചിറ്റാരിക...
09/11/2023

ചിറ്റാരിക്കാലിൽ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് യാഥാർഥ്യമാക്കണം: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ്...

ചിറ്റാരിക്കാൽ: കേരള സർക്കാറിന്റെ സപ്ലൈക്കോയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്ലൈക്കോ സൂപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ചിറ്റാരിക്കാലിൽ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന് നിവേദനം കൊടുത്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇന്നലെ കാഞ്ഞങ്ങാട് സപ്ലൈക്കോ ഡിപ്പോ മാനേജർ എ കെ പി ചന്ദ്രശേഖരൻ സൂപ്പർമാർകെറ്റിനു ആവശ്യമായ റൂമുകളും മറ്റ് സൗകര്യങ്ങളും സന്ദർശിച്ച് ബോധ്യപ്പെട്ടു.

അദ്ദേഹത്തോടൊപ്പം ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലിൽ, സിപിഐ ചിറ്റാരിക്കാൽ ബ്രാഞ്ച് സെക്രട്ടറി ജോണി താന്നിക്കലും, വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ ഗ്രൂപ്പ്‌ അഡ്മിൻ ഷിജിത്ത് കുഴുവേലിലും, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി മുൻ വൈസ് ചെയർമാൻ പി എ സെബാസ്റ്റ്യൻ പൂവത്താനിക്കലും, കുട്ടിച്ചൻ മുണ്ടമറ്റത്തിലും, റോഷൻ എഴുത്തുപുരക്കലും ഉണ്ടായിരുന്നു.
സൂപ്പർമാർക്കറ്റ് തുടങ്ങാൻ ആവശ്യമായ നടപടികൾ എത്രയും വേഗം ആരംഭിക്കാമെന്നു , സൗകര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും കാഞ്ഞങ്ങാട് ഡിപ്പോ മാനേജർ എ കെ പി ചന്ദ്രശേഖരൻ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕⭕
📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/5zWfkY7uNHsEtA5SL1iA2Q

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍...

👉🏻 📲 wa.me/916282803686

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയടക്കം ആവശ്യങ്ങൾ.നാളെ സ്വകാര്യ ബസുകൾ പണിമുട...
30/10/2023

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയടക്കം ആവശ്യങ്ങൾ.

നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതും പണിമുടക്കിനു കാരണമായി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്നാണ് സർക്കാർ നിലപാട്
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/5zWfkY7uNHsEtA5SL1iA2Q

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍...

👉🏻 📲 wa.me/916282803686

കാങ്കോലിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...കാങ്കോൽ: കങ്കോലിൽ ഭർത്താവ് ഭാര്യയെ ക...
25/10/2023

കാങ്കോലിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...

കാങ്കോൽ: കങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നാട്ടുകാരാണ് കാങ്കോലിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയക്കും.നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/H0ecU2HpHfJ9DGgmcnhrH7

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍...

👉🏻 📲 wa.me/916282803686

പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷന് ഈസ്റ്റ് എളേരി എച്ച്.പി.ഗ്യാസ് ഏജൻസിയിൽ അപേക്ഷ സ്വീകരിക്കുന്...
19/10/2023

പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷന് ഈസ്റ്റ് എളേരി എച്ച്.പി.ഗ്യാസ് ഏജൻസിയിൽ അപേക്ഷ സ്വീകരിക്കുന്നു...

ചിറ്റാരിക്കൽ : പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷന് ഈസ്റ്റ് എളേരി എച്ച്.പി.ഗ്യാസ് ഏജൻസിയിൽ അപേക്ഷ സ്വീകരിക്കുന്നു

നിബന്ധനകൾ

1. നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത മഞ്ഞ, പിങ്ക്,നീല റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷിക്കാം

2. 18 വയസ്സ് പൂർത്തിയായ സ്ത്രീകളുടെ പേരിൽ മാത്രമേ ഗ്യാസ് കണക്ഷൻ അനുവദിക്കുകയുള്ളൂ

3. റേഷൻ കാർഡിലെ അംഗങ്ങളുടെ ആരുടെയും പേരിൽ ഗ്യാസ് കണക്ഷൻ ഉണ്ടാവാൻ പാടില്ല.

4. അപേക്ഷകയുടെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം.

5. റേഷൻ കാർഡിലെ പ്രായപൂർത്തിയായ എല്ലാവരുടെയും ആധാർ കാർഡിന്റെ കോപ്പി

6. അപേക്ഷകയുടെ ആധാർ നമ്പറും മൊബൈൽ നമ്പറും തമ്മിൽ ലിങ്ക് ചെയ്തിരിക്കണം

കൂടുതൽ വിവരങ്ങൾക്ക് ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടുക.

ഫോൺ 04672221070
8606513070
9961613070

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/5zWfkY7uNHsEtA5SL1iA2Q

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍...

👉🏻 📲 wa.me/916282803686

അരുൺ കെ വിജയൻ കണ്ണൂർ കലക്ടറായി ചുമതലയേൽക്കും...കണ്ണൂര്‍: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ...
13/10/2023

അരുൺ കെ വിജയൻ കണ്ണൂർ കലക്ടറായി ചുമതലയേൽക്കും...

കണ്ണൂര്‍: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർക്ക് പകരം പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ കണ്ണൂർ കളക്ടർ ആയി സ്ഥാനമേൽക്കും.

പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.

എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. സ്നേഹജ് കുമാർ പുതിയ കോഴിക്കോട് ജില്ലാ കളക്ടർ, എൽ. ദേവിദാസ് പുതിയ കൊല്ലം ജില്ലാ കളക്ടർ, വി. ആർ. വിനോദ് പുതിയ മലപ്പുറം ജില്ലാ കളക്ടർ.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/DsMDMstWt923uzocltGwQJ

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍...

👉🏻 📲 wa.me/916282803686

മാന്യരെ...                  മലയോരഗ്രാമമായ ചെറുപുഴയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Cool Tech Home Service എന്ന  സംരംഭത്ത...
15/09/2023

മാന്യരെ...
മലയോരഗ്രാമമായ ചെറുപുഴയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Cool Tech Home Service എന്ന സംരംഭത്തിന്റെ പുതിയ ബ്രാഞ്ച് കൂടി ചിമേനിയിൽ 16/09/2023ന് രാവിലെ 10 മണിക്ക് പ്രവർത്തനം ആരംഭിക്കുകയാണ് തദവസരത്തിലും തുടർന്നും നിങ്ങളേവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു....

ഈ ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് 11.09.2023 തീയതി രാവിലെ മുതൽ ചിറ്റാരിക്കാൽ തയ്യേനി എന്ന സ്ഥലത്ത് നിന്നും കാണാതായിരിക...
11/09/2023

ഈ ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് 11.09.2023 തീയതി രാവിലെ മുതൽ ചിറ്റാരിക്കാൽ തയ്യേനി എന്ന സ്ഥലത്ത് നിന്നും കാണാതായിരിക്കുകയാണ് KL 59 P 8358 നമ്പർ സ്കൂട്ടിയിൽ ആണ് ഇവർ പോയത് എന്നു സംശയിക്കുന്നു. മേൽപ്പറഞ്ഞതായ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചാൽ താഴെ പറയുന്ന നമ്പറിൽ അറിയിക്കുക.

Station House officer : 9497947274
Chittarikkal Police Station : 04672221054
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

📲 വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാനായി ചെറുപുഴ & ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

🔅🔅🔅🔅🔅🔅🔅🔅🔅

https://chat.whatsapp.com/DsMDMstWt923uzocltGwQJ

വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍..

👉🏻 📲 wa.me/916282803686

ഏവർക്കും ചെറുപുഴ & ചിറ്റാരിക്കൽ ന്യൂസിന്റെ ഓണാശംസകൾ...
29/08/2023

ഏവർക്കും ചെറുപുഴ & ചിറ്റാരിക്കൽ ന്യൂസിന്റെ ഓണാശംസകൾ...

Address

Cherupuzha

Telephone

+916282803686

Website

Alerts

Be the first to know and let us send you an email when Cherupuzha & Chittarikkal News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share