C Now Studio

C Now Studio 'C Now' is a news and entertainment page which is managed by a group of experienced media professionals

12/07/2025

കണ്ണൂർ കാഴ്ചകൾ - 3
വേനലിലും മഴയിലും ആസ്വദിക്കാൻ പറ്റിയ കാഴ്ചകളുടെ ഒരു പൂരം തന്നെ കണ്ണൂർ നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കണ്ണൂർ വിസ്മയങ്ങളുടെ ഒരു കലവറ തന്നെയാണ്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ചൂരലിലെ അരിയിൽ വെള്ള ചാട്ടമാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.ഈ മഴക്കാലത്ത് കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റുന്ന നല്ലൊരിടമാണിത്.

Title: Making Memories (Instrumental)Artist: Global GeniusLink: https://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=artist_attrhttps://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=direct_link

03/05/2025

പല സർട്ടിഫിക്കറ്റുകളിലും നമ്മുടെയൊക്കെ പേര് വ്യത്യസ്തമായിരിക്കും. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്. നഷ്ടമായ ജോലി സാധ്യതകളും പോകാൻ കഴിയാത്ത യാത്രകളും ഒരു പക്ഷെ ഇതിന്റെ ഭാഗമായി നിങ്ങൾക്ക് സംഭവിച്ചിട്ടുണ്ടാകും. ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണ്. പേരുകളുമായി ബന്ധപ്പെട്ട് നാം വരുത്തുന്ന പിഴവുകൾ സംബന്ധിച്ചാണ് ഈ വീഡിയോ.ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും നൽകിയും പേജ് ഫോളോ ചെയ്തും നിങ്ങളുടെ പിന്തുണ നൽകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

20/04/2025

ഡോക്ടർമാർക്ക് തെറ്റു പറ്റുമോ?അനുഭവം കൊണ്ട് അതേ എന്ന് പറയാൻ കഴിയൂ.ഒരു ദിവസം 100,200 ആളുകൾക്ക് ഒക്കെ അപ്പോയ്ന്റ്മെന്റ് കൊടുക്കുന്ന ഡോക്ടർമാർക്ക് എങ്ങനെയാണ് കൃത്യമായി റിപ്പോർട്ട് വായിച്ചു ചികിത്സ നിർദേശിക്കാൻ കഴിയുന്നത്.ആവശ്യമില്ലാത്ത സർജറികൾ ആണ് ഇതിന്റെയൊക്കെ തിക്ത ഫലം. സ്കാൻ റിപ്പോർട്ട് അശ്രദ്ധയോടെ വായിച്ച് കണ്ണൂരിലെ പ്രശസ്തമായ രണ്ടു ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ നിർദേശിച്ച സർജറി സംബന്ധിച്ചാണ് ഈ വീഡിയോ.ഇത് കാണുന്നവർക്ക് ഒരു മുൻകരുതൽ എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ചികിത്സ പിഴവുകൊണ്ട് സ്വന്തം മകളെ നഷ്ടപ്പെട്ട് നീതിക്ക് വേണ്ടി പോരാടുന്ന അച്ഛൻ Sunukumar Purushothaman നു ഈ വീഡിയോ സമർപ്പിക്കുന്നു.

12/04/2025

കണ്ണൂർ കാഴ്ചകൾ -2
കാവ്വായി കാലിക്കടപ്പുറം നിങ്ങളെ മാടിവിളിക്കുന്നത് മനോഹരമായ കാഴ്ചകൾക്ക് നടുവിലേക്കാണ്.കണ്ണൂർ പയ്യന്നൂരിൽ നിന്നും 3-4 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന പ്രദേശമാണിത്. ഇവിടെ നിന്നും സ്പീഡ് ബോട്ട് വഴിയോ കയാക്കിലൂടെയോ കണ്ടൽ കാടുകളുടെ മനോഹര ദൃശ്യങ്ങളിലേക്ക് നമ്മുക്ക് എത്താൻ കഴിയും. ബ്രിട്ടീഷുകാരനായ സർ വില്യം ഹോഗൻ സ്ഥലപ്പേരു മാറ്റുന്നതു വരെ കാവിൽ പട്ടണം എന്നാണ് കവ്വായ് അറിയപ്പെട്ടിരുന്നത്.കാവ്വായിയുടെ പ്രത്യേകത 'മലബാർ മാന്വൽ' എന്ന പ്രശസ്ത ഗ്രന്ഥത്തിലുണ്ട്.ബ്രട്ടീഷുകാർക്കും മുൻപ് സഞ്ചാരികളായ ഇബ്ൻ ബത്തൂത്തയും മാർക്കോ പോളോയുമൊക്കെ തങ്ങളുടെ സഞ്ചാര വഴികളിൽ കാവിൽ പട്ടണത്തെ കുറിച്ച് പറയുന്നുണ്ട്.കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്ന കേരളത്തിന്റെ ഈ സ്വർഗ്ഗത്തിലേക്ക് നിങ്ങളുടെ കാഴ്ചകളെ ക്ഷണിക്കുന്നു.

22/02/2025

കണ്ണൂർ കാഴ്ചകൾ -1
കണ്ണൂരിന് പുറത്തുള്ള പലർക്കും കണ്ണൂർ അക്രമങ്ങളുടെ നാടാണ് എന്നൊരു ചിന്തയുണ്ട്. എന്നാൽ അതല്ല കണ്ണൂർ. കാഴ്ചകളുടെ ഒരു പൂരം തന്നെ കണ്ണൂർ നിങ്ങൾക്കായി തുറന്നിടുന്നുണ്ട്. കായലും കടലും വെള്ള ചാട്ടങ്ങളും കോട പുതച്ച മനോഹര മലനിരകളുമടങ്ങുന്ന വിവിധങ്ങളായ വിനോദ കേന്ദ്രങ്ങളും, ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും,വിശ്വാസവും, പാരമ്പര്യവും, സാംസ്‌കാരികവുമായ വിവിധ ആഘോഷങ്ങളും ഒന്നിക്കുന്ന വൈവിധ്യം നിറഞ്ഞ പല കാഴ്ചകളും കണ്ണൂർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന ഈ നാട്ടിലെ ഒരു പ്രധാന വിനോദ കേന്ദ്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ സമീപമുള്ള പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക്.കുട്ടികളും മുതിർന്നവരും ഒരു പോലെ ആഘോഷിക്കുന്ന ഈ വിനോദ കേന്ദ്രത്തേക്കുറിച്ചാണ് ഈ വീഡിയോ. . Title: Making Memories (Instrumental)Artist: Global GeniusLink: https://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=artist_attrhttps://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=direct_link

08/02/2025

അസ്ഥി പൊട്ടിയാൽ പടിയൂർക്ക് വണ്ടി വിട്ടോളൂ
................. ................ ...............

കണ്ണൂർ ജില്ലയിൽ ഇരുട്ടിക്കടുത്തുള്ള ഒരുമ ആയുർവേദ ചികിത്സാ കേന്ദ്രം പ്രശസ്തമായത് അസ്ഥി പൊട്ടലിനുള്ള ചികിത്സയിലൂടെയാണ്. അസ്ഥിക്ക് പൊട്ടലുണ്ടായി വരുന്നവർക്ക് ഒരാഴ്ച കൊണ്ട് തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുന്നു എന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. അതിനാൽ തന്നെ ധാരാളം ആളുകളാണ് ഓരോ ദിവസവും ഇവിടെ ചികിത്സ തേടി എത്തുന്നത്. കണ്ണൂരിൽ നിന്ന് ഇരിക്കൂർ വഴി ഇവിടെ എത്തിച്ചേരാൻ കഴിയും. ഇരിട്ടിയിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ഗൂഗിൾ മാപ്പിൽ ഒരുമ ആയുർവേദ മർമ്മ ചികിത്സാലയം എന്ന് സെർച്ച്‌ ചെയ്താൽ ഇവിടേക്കുള്ള വഴി ലഭിക്കുന്നതാണ്.PH: 9846035028, 9447867303 Title: Making Memories (Instrumental)Artist: Global GeniusLink: https://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=artist_attrhttps://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=direct_link

04/01/2025

ഹൗസ് ബോട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആലപ്പുഴയും കുമരകവുമൊക്കെ ആയിരിക്കും. എന്നാൽ വടക്കെ മലബാറിൽ ഉള്ളവർക്ക് ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സ്ഥലമാണ് നീലേശ്വരം. ഇവിടെ 30 ൽ അധികം ഹൗസ്ബോട്ടുകൾ വിനോദത്തിനായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക്‌ ചെയ്ത് പോകുന്നതാണ് നല്ലത്. 1 മണിക്കൂറിനു 3000 രൂപ മുതൽ തുടങ്ങുന്ന പാക്കേജുകൾ ഉണ്ട്. ഈ യാത്ര താജ് ക്രൂയിസ് എന്ന ബോട്ടിൽ ആയിരുന്നു Ph: 8547283519

Title: Making Memories (Instrumental)Artist: Global GeniusLink: https://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=artist_attrhttps://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=direct_link

15/12/2024

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ചുടല - മാതമംഗലം റൂട്ടിലെ അത്ഭുത ശാല. അതാണ് ഭവാനി സർവ്വശാല. ഇവിടുത്തെ ഭോജൻ ശാലയിൽ രുചികരമായ വേജിറ്ററിയൻ സദ്യ പ്രകൃതിയോട് ഇണങ്ങും വിധം നമ്മുക്ക് വേണ്ടി റെഡിയാണ്.ഭോജൻ ശാലയും, ഗോശാലയും,വൈദ്യശാലയും യോഗശാലയുമടക്കമുള്ള 7 ശാലകളാണ് ഈ പ്രൊജക്ട്. കണ്ണൂർ തളിപ്പറമ്പ് ചുടലയിൽ നിന്നും മാതമംഗലം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന കണ്ണൂരിലെ ഒരു നല്ല സ്ഥലം. ഫോൺ :8848410300.
Title: Making Memories (Instrumental)Artist: Global GeniusLink: https://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=artist_attrhttps://www.facebook.com/sound/collection/?sound_collection_tab=sound_tracks&asset_id=150636011419447&reference=direct_link

25/11/2024

കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ഒരു പ്രതീക്ഷയായി മാറുകയാണ് കണ്ണൂർ ചെറുപുഴയിലെ ഡോ. ജിനോ ഗോപാൽ. ഡോക്ടറുടെ ചെറുപുഴയിലുള്ള പലേരി ആയുർവേദ ക്ലിനിക്കിലെ ചികിത്സയിലൂടെ അൻപതാമത്തെ ദമ്പതിമാരാണ് തങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അൻപത് കുടുംബങ്ങളുടെ സങ്കടങ്ങൾക്കാണ് ഡോക്ടർ അറുതി വരുത്തിയിരിക്കുന്നത്.കുട്ടികൾ ഇല്ലാതെ പല ചികിത്സകളും നടത്തി പ്രയോജനം ലഭിക്കാത്തവർക്ക് ജിനോ ഡോക്ടറുടെ ഈ ആയുർവേദ ചികിത്സ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിലെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ സങ്കടങ്ങൾക്ക് ഒരാശ്വാസമായി മാറാൻ ഈ വീഡിയോ ഉപകരിക്കട്ടെ. Ph: 9745703152

Address


Telephone

+919744400422

Website

Alerts

Be the first to know and let us send you an email when C Now Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C Now Studio:

  • Want your business to be the top-listed Media Company?

Share