
30/05/2025
ദുബൈയിൽ നടന്ന മലയാളികളുടെ പ്രോഗ്രാമിൽ പാകിസ്താനി ക്രിക്കറ്റർമാരെ, അവരിൽത്തന്നെ കടുത്ത ഇന്ത്യാവിരോധിയായ ഷാഹിദ് അഫ്രീദിയെ, എഴുന്നള്ളിച്ചു കൊണ്ടുവരുന്ന കാഴ്ച കണ്ടപ്പോൾ കാർക്കിച്ചുതുപ്പാനാണ് തോന്നിയത്. ഇവനൊക്കെ ഇന്ത്യൻ പാസ്‌പോർട്ടും കൊണ്ട് തന്നെയല്ലേ കണ്ട നാട്ടിൽ പോയി കിടക്കുന്നത്..
ചേറ്റൂർ ശങ്കരൻ നായരുടെയും ചെമ്പകരാമൻ പിള്ളയുടെയും ഡോക്റ്റർ പൽപ്പുവിന്റെയും ലഫ്റ്റനന്റ് കേണൽ ജയചന്ദ്രൻ നായരുടെയും ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെയും ക്യാപ്റ്റൻ ഹർഷന്റെയും തുടങ്ങി പിറ്റി ഉഷയുടെയും ഐ എം വിജയന്റെയും സ്റ്റീവ് തോമസിന്റെയും വരെ നാട്ടിൽപ്പിറന്ന രാജ്യസ്നേഹിയായ ഒരു മലയാളി എന്ന നിലയിൽ ആ ആഘോഷവും കൂത്താട്ടവും കണ്ടപ്പോൾ അപമാനം കൊണ്ട് തൊലിയുരിഞ്ഞുപോയി.
പിറന്ന നാട്ടിൽ, സ്വന്തം നാട്ടുകാരെ മൃഗീയമായി ഇല്ലായ്മ ചെയ്ത ഈ അവസരത്തിൽ, അതിനുണ്ടായ തിരിച്ചടിയിൽ തോറ്റുതൊപ്പിയിട്ട ശത്രുവിന്റെ "വിജയാഘോഷത്തിൽ" മതിമറന്നു പങ്കുകൊണ്ട ഷാഹിദ് അഫ്രീദിയെക്കണ്ടപ്പോൾ, അമേദ്യം കണ്ട നായയെപ്പോലെ മതിമറന്നു തുള്ളിച്ചാടിയ നാണംകെട്ട പേക്കോലങ്ങൾ കാരണം ഈ രാജ്യത്തിനുവേണ്ടി ഐതിഹാസികനേട്ടങ്ങൾ കൈവരിച്ച മലയാളികൾക്ക് പോലും കിട്ടുന്നത് മറ്റുള്ളവരുടെ അവജ്ഞയും പരിഹാസവും..
അല്പമെങ്കിലും ലജ്ജയുണ്ടെങ്കിൽ, തൊലിപ്പുറത്തെങ്കിലും ഉളുപ്പുണ്ടെങ്കിൽ, ഇനിയീ അളിഞ്ഞ ജന്മങ്ങൾ നാടെന്നും പറഞ്ഞ് ഇങ്ങോട്ടു വരികയില്ല. വന്നാലും ചൂലെടുത്ത് തല്ലിയിറക്കി വിടണം എന്നാണ് അവരുടെ വീട്ടുകാരോട് എനിക്ക് പറയാനുള്ളത്. നാടിനു വേണ്ടാത്ത പടുജന്മങ്ങൾ.. മരവാഴകൾ..