06/11/2025
തോട്ടം... പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് മലയാളത്തിൽ നിന്നും ഒരു കിടിലൻ ടൈറ്റിൽ റീവീലിംഗ് ടീസർ പുറത്തിറങ്ങി
ആന്റണി വർഗീസ് പെപ്പേയും, കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്.
FIRST PAGE ENTERTAINMENT, AVA PRODUCTIONS, MAARGAA ENTERTAINERS എന്നീ ബാനറുകളിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ സർപ്രൈസുകൾ ഒളിപ്പിച്ചാണ് ആദ്യ ടൈറ്റിൽ വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുന്നത്.
ഒക്ടോബർ അവസാന വാരം പുറത്ത് വിട്ട സൈനിങ് വീഡിയോ മില്യൺ വ്യൂസ് നേടി തരംഗമാകുന്നതിനു തൊട്ടു പിന്നാലെയാണ് സിനിമയുടെ ടൈറ്റിൽ റിവീലിങ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും വരാനിരിക്കുന്നത് ഒരു കിടിലൻ ഐറ്റം തന്നെയാണ് എന്ന് നിസംശയം പറയാം…