02/07/2023
പണി വരുന്നുണ്ടല്ലോ Pachakku Parayunnu ബെന്നി ചേട്ടാ.....
ഷാജൻ സ്കറിയയുടെ പാത പിന്തുടാരാൻ ആണ് ഭാവമെങ്കിൽ അഡ്വാൻസ് ആശംസകൾ.....
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന താഴെ കൊടുക്കുന്നു.....
എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് പച്ചക്ക് പറയുന്നു (വീഡിയോ ലിങ്ക് കമന്റിൽ) എന്ന ഓൺലൈൻ ചാനലിൽ ഒരാൾ വ്യാജവീഡിയോ ഇട്ടിരിക്കുന്നു.
ആ വീഡിയോവിൽ പറയുന്ന പാലം നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ല.
അക്കാര്യം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തിൽ ഇയാൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതാണ് എന്നാണു മനസിലാക്കുന്നത്.
ആധികാരികത ഇല്ലാത്ത ചിലർ സ്വന്തം ചാനലുകൾ ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെപ്പറ്റി കേരള ഹൈക്കോടതിക്കുതന്നെ ഈയിടെ അടുത്തടുത്ത ദിവസങ്ങളിൽ വെവ്വേറെ വിധികളിൽ വിമർശിക്കേണ്ടിവന്നത് നാം കണ്ടതാണല്ലോ. ഇത്തരത്തിലുള്ള ഒരു ആധികാരികതയും ഇല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ടിലെ വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
നൂറ്റാണ്ടു തികയാൻ പോകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന മഹത്തായ സ്ഥാപനത്തിൻ്റെ വിലമതിക്കാനാവാത്ത വിശ്വാസ്യതയെയും സാമൂഹികാദരവിനെയും ബാധിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾകൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങൾ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
വിശ്വസ്തതയോടെ,
മാനേജിങ് ഡയറക്റ്റർ.