
06/07/2025
ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോവാൻ തിരുവനന്തപുരം വിമാന താവളത്തിലെത്തി നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയോട് ഒരു കുഞ്ഞ്
"ഗുഡ് മോർണിംഗ് സിഎം സാർ" എന്ന് പറയുന്നതും തിരക്കിട്ട് നടക്കുന്നതിനിടയിലും അദ്ദേഹം തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് ഗുഡ് മോർണിംഗ് പറയുന്നതുമായ ഒരു വീഡിയോ കണ്ടിരുന്നു,ആവർത്തിച്ച് കണ്ട ആ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ പക്ഷെ ഏതൊരു മനുഷ്യനും കണ്ണു പൊത്തി പോകുന്ന ശാപ വാക്കുകൾ ആയിരുന്നു.
ഒരിക്കലും തിരിച്ചു വരരുതെന്നും തീർന്നു പോകട്ടെയെന്നും സൂചിപ്പിക്കുന്ന നിരവധി കമ്മന്റുകൾ കോൺഗ്രസ് ലീഗ് സംഘി പ്രൊഫൈലുകളിൽ നിന്നുണ്ട്.
എപ്പോഴും മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ ഒക്കെ വാർത്ത വരുമ്പോൾ ഇതൊരു പരിചിത കാഴ്ചയായി മാറുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്തിന്റെ വോയ്‌സ് ക്ലിപ്പ് എന്റെ മൊബൈലിലേക്ക് വരുന്നത്,
അപൂർവ രോഗം ബാധിച്ച ഒരധ്യാപികയുടെ കാര്യത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള ഒരു നമ്പർ അവൻ കഴിഞ്ഞ മാസം ചോദിച്ചിരുന്നു,ആ നമ്പറിൽ വിളിച്ചു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ നടന്നുവെന്നും പറയാനായിരുന്നു ആ വോയ്‌സ് ക്ലിപ്പ്,മുഖ്യമന്ത്രി വ്യക്തിപരമായി തന്നെ ഇത്തരം മനുഷ്യരുടെ ആവശ്യങ്ങൾ കേൾക്കുകയും അത് നടപ്പിൽ വരുത്താൻ ഫോളോ അപ്പ് ചെയ്യുകയും ചെയ്യാറുണ്ട് എന്ന് ഇത് പോലെയുള്ള ഒന്നു രണ്ടു അനുഭവങ്ങൾ നേരത്തെയും അനുഭവമുള്ളത് കൊണ്ട് അത്ഭുതപെട്ടില്ല.
പ്രിയപ്പെട്ട കോൺഗ്രസ് ലീഗ് സംഘി സുഹൃത്തുക്കളേ,
നിങ്ങളൊക്കെ എത്ര ശപിച്ചാലും മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചാലും പിണറായി വിജയൻ പഴയതിനേക്കാൾ ഊർജ്ജത്തിൽ തിരിച്ചു വരും.
അയാൾ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യർ ഈ നാട്ടിലുണ്ട്,
പാത വക്കിൽ,ടാർ പോളിൻ ഷീറ്റിൽ അന്തിയുറങ്ങിയിരുന്ന, എന്നാലിപ്പോൾ അഭിമാനത്തോടെ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന മനുഷ്യർ ,
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാവാതെ വിറങ്ങലിച്ചു നിന്ന എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന മനുഷ്യർ,
സ്വകാര്യ സ്കൂളുകളുടെ സംവിധാനങ്ങൾ കണ്ടു തങ്ങളുടെ മക്കൾക്ക് ഇതിനൊന്നും ഭാഗ്യമില്ലല്ലോ എന്ന് കരുതിയ,എന്നാൽ ഇപ്പോൾ അതിനേക്കാൾ മികച്ച സർക്കാർ സ്കൂളുകളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന മനുഷ്യർ..
എഴുതി ചേർക്കാൻ ഒരുപാടുണ്ട്,
എങ്കിലും യൂത്തന്മാരോടും ലീഗന്മാരോടും മൗദൂദി കുഞ്ഞുങ്ങളോടും നിങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഒരു കാര്യം പറയാം.
പിണറായി അങ്ങിനെയൊന്നുമങ്ങു പോവില്ല,
നിന്റെയും നിന്റെ അച്ഛന്റെയും നിന്റെയൊക്കെ എളാപ്പമാരുടെയും അടക്കം കഴിഞ്ഞു അടിയന്തിരത്തിന് പായസവും കുടിച്ചേ അയാൾ പോവൂ,
അയാൾ ഒരു ജിന്നാണ്,
ഈ നാടിന് കാവൽ ഒരുക്കുന്ന ജിന്ന്...!!
@ഷമീർ ടിപി