31/07/2025
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി സംവിധായകന്‍ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം മെഹ്ഫിലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി എന്ന് പോസ്റ്ററിനൊപ്പം കുറിച്ചിട്ടുമുണ്ട്. ഉണ്ണി മുകുന്ദന്‍, ആശാ ശരത്ത്, മനോജ് കെ ജയന്‍, മുകേഷ്, രഞ്ജി പണിക്കര്‍, കൈലാഷ്, അശ്വന്ത് ലാല്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ മനോജ് ഗോവിന്ദനാണ് മെഹ്ഫില്‍ നിര്‍മ്മിക്കുന്നത്.
2022 മുതല്‍ ചിത്രത്തിലെ ചില പാട്ടുകളും മറ്റും പുറത്തുവന്നിരുന്നെങ്കിലും പിന്നീട് റിലീസ് നീണ്ടുപോവുകയായിരുന്നു. മെഹ്ഫില്‍ എന്ന പേര് സംഗീതസാന്ദ്രമായ ഒത്തുചേരലിന്റെ പ്രതീതി നല്‍കുന്നുണ്ട്. കഥയും തിരക്കഥയും സംവിധാനവും ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രേം ചന്ദ്രന്‍ പുത്തന്‍ചിറ, രാമസ്വാമിനാരായണ സ്വാമി എന്നിവരാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാര്‍. കൈതപ്രത്തിന്റെ ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ദീപങ്കുരന്‍ സംഗീതം ഒരുക്കുന്നു. വിപിന്‍ മണ്ണൂര്‍ എഡിറ്റിംങ്ങും രാഹുല്‍ ദീപ് ഛായാഗ്രഹമവും നിര്‍വഹിച്ചിരിക്കുന്നു.
സന്തോഷ് വെഞ്ഞാറമൂട് കലാസംവിധാനവും, വിനോദ് പി ശിവറാം സൗണ്ട് ഡിസൈനും, കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും, ലിബിന്‍ മോഹനന്‍ മേക്കപ്പും, സജി കോട്ടയം പ്രൊഡക്ഷന്