
18/09/2025
🗞️🏵️പ്രതിക്ഷേധയോഗവും ധർണയും..
മുൻ കോട്ടയം എംപി ശ്രീ തോമസ് ചാഴികാടന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജനറേറ്റർ സ്ഥാപിക്കുവാൻ 13,60000 രൂപഅനുവദിച്ചു നൽകിയിട്ട് ഇതുവരെ ടെൻഡർ നടപടികൾ പോലും നടത്താത്ത udf ഭരിക്കുന്ന മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും കെടുകാര്യസ്ഥതക്കും രാഷ്ട്രീയ പക പോക്കലിനും എതിരായി കേരള കൊണ്ഗ്രെസ്സ് (എം)ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ധർണയും നടത്തി... കേരള കൊണ്ഗ്രെസ്സ് എം ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശൈലേഷ് കുമാർ അധ്യക്ഷനായിരുന്ന യോഗം കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ടോമി. K. തോമസ് ഉൽഘാടനം ചെയ്തു.. സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മറ്റി യംഗം ടി കെ മോഹനൻ.. സിപിഐ നേതാവ് ഷാജഹാൻ... എൻ സി പി നേതാവ് ശശി പാലോത്ത് കേരള കോൺഗ്രസ് എം ആമ്പല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ബോബി കെകെ എന്നിവർ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.