17/08/2026
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത വ്യവസായിയും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ ശ്രീ. ജോർജ്ജ് കുളങ്ങര നിർവഹിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടോജി തോമസ് അധ്യക്ഷനായിരുന്നു. തുടർന്ന് വിദ്യാർത്ഥികളോട് സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി ജോർജ്ജ് കുളങ്ങര വിശദമായ സംവാദം നടത്തി.
വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, അസിസ്റ്റന്റ് പ്രഫസർ ശ്രീ. ദീപക് ജോർജ്, വിദ്യാർത്ഥി ഭാരവാഹികളായ അലീന തോമസ്, ഏബൽ ബിനോയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.