നമ്മുടെ ഈരാറ്റുപേട്ട

നമ്മുടെ ഈരാറ്റുപേട്ട Official page of Nammude Erattupetta (നമ്മുടെ ഈരാറ്റുപേട്ട) .ഈരാറ്റുപേട്ട കാരുടെ സോഷ്യൽ മീഡിയയിലെ പൊതു പ്ലാറ്‌ഫോം

മേലുകാവ് തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചുതൊടുപുഴ: മേലുകാവ് - തൊടുപുഴ റോഡിൽ ഉണ്ടായ സ്‌കൂട്ടർ അപകടത്...
20/10/2025

മേലുകാവ് തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

തൊടുപുഴ: മേലുകാവ് - തൊടുപുഴ റോഡിൽ ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലക്കു സമീപം പാക്കാപുള്ളിക്കും വടക്കുംഭാഗത്തിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ പെരുമ്പള്ളിചിറ തോട്ടിപ്പറമ്പിൽ വീട്ടിൽ അജ്മൽ അജിംസ് (24) ആണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയായിരുന്നു. രാത്രി ഏഴിന് ശേഷമാണ് റോഡരികിൽ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. അപകടം എപ്പോഴാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ഇതുവഴി എത്തിയ വാഹനത്തിൽ നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേലുകാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

തലപ്പലംപഞ്ചായത്ത് ഇളപ്പുങ്കൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി. നിജാബ് ചോച്ചുപറമ്...
20/10/2025

തലപ്പലം
പഞ്ചായത്ത് ഇളപ്പുങ്കൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി. നിജാബ് ചോച്ചുപറമ്പിൽ ഇളപ്പുങ്കൽ ഭാഗത്തു നിന്ന് ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കളഞ്ഞു കിട്ടിയത് തലപ്പലം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ മാല പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ഉടമയെ കണ്ടെത്തി വെള്ളിയാഴ്ച പോലീസ് സാന്നിധ്യത്തിൽ തിരികെ ഏൽപ്പിച്ചു ഇളപ്പുങ്കൽ സ്വദേശിനി ഫാത്തിമയുടേതായിരുന്നു മാല ....
ഈരാറ്റുപേട്ട സ്വദേശി
Nijab Chochuparambil ❤️

12/10/2025

ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടക്കൽ കോസ്‌വേ റോഡ് പൊളിഞ്ഞ്കിടക്കുന്ന ഭാഗം ടീം എമർജൻസി പ്രവർത്തകർ മണ്ണും കല്ലും ഇട്ടു റോഡ് ലെവൽ ചെയുന്നു
Team Emergency Kerala👍👍👍

12/10/2025

ഐങ്കൊമ്പില്‍ ആനയിടഞ്ഞ് ഫര്‍ണിച്ചര്‍ കടയില്‍ കയറിയപ്പോള്‍.. സിസിടിവി ദൃശ്യങ്ങള്

08/10/2025

സത്യം പറയാലോ... ഒരു ക്വാർട്ടർ അടിച്ചിട്ടുണ്ട് സാറേ... എന്തേലും പണികിട്ടുമോ സാറേ... മദ്യപിച്ചു ലക്കുകെട്ട KSRTC കണ്ടക്ടറെ പിടികൂടി KSRTC വിജിലൻസ്. ഈരാറ്റുപേട്ട - കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറെയാണ് പിടികൂടിയത്.

സാധാരണകാരുടെ  ഏക ആശ്രയമാണ്.. അതിനൊരു ശാപമോശമില്ല
07/10/2025

സാധാരണകാരുടെ ഏക ആശ്രയമാണ്.. അതിനൊരു ശാപമോശമില്ല

06/10/2025

K. K

ഓണം ബംബർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ 'സൂര്യ' അയൽക്കൂട്ടത്തിലെ അഞ...
06/10/2025

ഓണം ബംബർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ 'സൂര്യ' അയൽക്കൂട്ടത്തിലെ അഞ്ച് സ്ത്രീകൾ: സാലി സാബു, രമ്യ അനൂപ്, ഉഷ മോഹിനി, ഉഷ സാബു, സൗമ്യ.

പണി പാതിവഴിയിൽ മുടങ്ങിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ പണമില്ലാതെ വിഷമിച്ചിരുന്ന സമയത്താണ് ഈ അപ്രതീക്ഷിത ഭാഗ്യം ഇവരെ തേടിയെത്തിയത്. അഞ്ച് പേരും ചേർന്ന് 100 രൂപ വീതം പിരിവെടുത്ത് പൂഞ്ഞാറിൽനിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.

"ഒരു സമ്മാനവും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ദൈവാനുഗ്രഹം ഞങ്ങൾക്ക് ഒപ്പമുണ്ട്," എന്ന് രമ്യ അനൂപ് പറയുന്നു. ഒന്നിച്ചുള്ള ഈ സന്തോഷത്തിൽ അയൽക്കൂട്ടത്തിലെ 17 അംഗങ്ങളും പങ്കുചേർന്നു. കടങ്ങൾ വീട്ടാനും വീട് പണി പൂർത്തിയാക്കാനുമാണ് ഈ അഞ്ച് ഭാഗ്യശാലികളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. തിരുവോണം ബമ്പറിൽ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേർക്കാണ് ലഭിക്കുക. ♥️

ആധുനിക സൗകര്യങ്ങളോടെ  നവീകരിച്ച തണൽ മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷനിൽ നട...
06/10/2025

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച തണൽ മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷനിൽ നടക്കും.സൺറൈസ് ഹോസ്പിറ്റലിലെ ഡോ.മുഹമ്മദ് മുഖ്ത്താർ ഉദ്ഘാടനം നിർവഹിക്കും.
ജനപ്രതിനിധികളും, സാമൂഹിക,ജീവകാരുണ്യ പ്രർത്തനമേഖലയിലെ പ്രമുഖരും ആശംസകൾ നേരും.
തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനവും, മരുന്ന് ശേഖരണ പദ്ധതിയുടെ ഉദ്ഘാടനവും അതോടൊപ്പം നിർവഹിക്കും

05/10/2025

150തോളം വർഷം പഴക്കമുള്ള ഈരാറ്റുപേട്ട കൊട്ടുകാപ്പള്ളിയിലെ ആഞ്ഞിലി മുത്തശ്ശി ഇന്ന് വെട്ടുകയാണ്

03/10/2025

കുറച്ചു ആശ്വാസം.... ഈരാറ്റുപേട്ട 👍

ഇന്ത്യ ❤️🔥41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യ-പാക് ഫൈനൽ.ടൂർണ്ണമെൻ്റിൽ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിൽ ഉൾപ്പടെ 3...
28/09/2025

ഇന്ത്യ ❤️🔥

41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യ-പാക് ഫൈനൽ.
ടൂർണ്ണമെൻ്റിൽ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിൽ ഉൾപ്പടെ 3 തവണ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യയുടെ സമഗ്ര വിജയം.

തിലകക്കുറിയായി തിലക് വർമ്മ
കുൽദീപ്, ദുബെ ഉൾപ്പടെ കളി നിയന്ത്രിച്ച സ്പിന്നർമാർ, പുത്തൻ താരോദയം അഭിഷേക് ശർമ്മ,
സാഹചര്യത്തിനനുസരിച്ച് ടൂർണ്ണമെൻ്റിൽ ബാറ്റേന്തിയ നമ്മുടെ സ്വന്തം സഞ്ജു ♥️
Complete Dominance
♥️ Team India 🇮🇳

Address

Erattupetta
Erattupetta
686121

Telephone

+919037365935

Website

Alerts

Be the first to know and let us send you an email when നമ്മുടെ ഈരാറ്റുപേട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share