glorianewsonline.com

glorianewsonline.com WWW.GLORIANEWSONLINE .COM
The 1st Malayalam Christian Ecumenical News online Portal.

Episcopal Ordination & Sunthroniso of Rt. Rev.Msgr.Dr. Kuriakose Thadathil, Apostolic Visitator for Europe
08/10/2025

Episcopal Ordination & Sunthroniso of Rt. Rev.Msgr.Dr. Kuriakose Thadathil, Apostolic Visitator for Europe

അലൈൻ മാർത്തോമ ഇടവക കൺവെൻഷൻ സമാപന യോഗത്തിൽ പ്രശസ്ത കൺവെൻഷൻ പ്രാസംഗികൻ ബാബു പുല്ലാട് വചനപ്രഘോഷണം നടത്തുന്നു
08/10/2025

അലൈൻ മാർത്തോമ ഇടവക കൺവെൻഷൻ സമാപന യോഗത്തിൽ പ്രശസ്ത കൺവെൻഷൻ പ്രാസംഗികൻ ബാബു പുല്ലാട് വചനപ്രഘോഷണം നടത്തുന്നു

🏸 DUBAI MAR THOMA YUVAJANA SAKHYAM – SMAZ’ON BADMINTON CHAMPIONSHIP 2025 (Season IX) 🏸🏆 Winners – Men’s Doubles🥇 1st Pla...
07/10/2025

🏸 DUBAI MAR THOMA YUVAJANA SAKHYAM – SMAZ’ON BADMINTON CHAMPIONSHIP 2025 (Season IX) 🏸

🏆 Winners – Men’s Doubles

🥇 1st Place: Tony Thomas & Thomas Mathew
🥈 2nd Place: James Thomas & Rijo Varghese
🥉 3rd Place: Shon George & Sachin Sunny

🏆 Winners – Mixed Doubles

🥇 1st Place: Sijin Sam & Angel Philip
🥈 2nd Place: Tony Thomas & Susan Swati
🥉 3rd Place: 3rd: Sherin J***y & Sojia Anna Stephen

07/10/2025

ക്രൈസ്തവ സംഗീത ലോകത്തിന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ബ്രദർ സണ്ണി വർഗീസിന്റെ സംഗീതസംവിധാനത്തിൽ പ്രശസ്ത ഗായകൻ ബിജു കുമ്പനാട് പാടിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം "സേല" റിലീസ് ചെയ്തു....

07/10/2025
അയർലണ്ടിൽ  കൂദാശയ്ക്ക് ഒരുങ്ങി ഡബ്ലിൻ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി.
07/10/2025

അയർലണ്ടിൽ കൂദാശയ്ക്ക് ഒരുങ്ങി ഡബ്ലിൻ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി.

യാക്കോബായ സഭയുടെ യുഎഇ ഭദ്രാസന വൈദീക യോഗം നടത്തപ്പെട്ടുറാസൽഖൈമ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുഎഇ ഭദ്രാസന വൈദീക യോഗം...
07/10/2025

യാക്കോബായ സഭയുടെ യുഎഇ ഭദ്രാസന വൈദീക യോഗം നടത്തപ്പെട്ടു

റാസൽഖൈമ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുഎഇ ഭദ്രാസന വൈദീക യോഗം റാസൽഖൈമ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് യുഎഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഒക്ടോബർ 5,6 തിയതികളിൽ നടത്തപ്പെട്ട ധ്യാനത്തിൽ യുഎഇ ഭദ്രാസനത്തിലെ എല്ലാ വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു.

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത: യാക്കോബായ സുറിയാനി സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവ് - ഡോ. മോർ തെയോഫ...
06/10/2025

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത: യാക്കോബായ സുറിയാനി സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവ് - ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത

എറണാകുളം: മാർത്തോമ്മാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവാണെന്ന് സഭയുടെ മീഡിയാ സെൽ ചെയർമാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സമൂഹത്തിലെ അശരണരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോചനത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം, ഇരുപതാം നൂറ്റാണ്ടിൽ ഭാരത ക്രൈസ്തവ സഭകൾക്ക് ലഭിച്ച അമൂല്യ നിധിയും യുഗപ്രഭാവനുമായിരുന്നു എന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു.
എറണാകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ നടന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അഞ്ചാമത് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.

ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായക്കാരുടെ സ്വന്തം മെത്രാപ്പോലീത്തയായിരുന്നുവെന്നും, സഭയെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു സഭാ മേലധ്യക്ഷൻ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു. 2017-ന് ശേഷമുള്ള യാക്കോബായ സുറിയാനി സഭയുടെ സഹനകാലത്ത്, "ഈ സഭ നീതിക്കുവേണ്ടിയുള്ള ഒരു പോരാട്ടമാണ്" എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പള്ളികളുടെ വാതിലുകളല്ല, മറിച്ച് മാർത്തോമ്മാ സഭയുടെ വിശാലമനസ്‌കതയുടെ വാതിലുകളാണ് യാക്കോബായക്കാർക്കായി ആരാധനയ്ക്ക് വേണ്ടി തുറന്നു നൽകാൻ അദ്ദേഹം സന്നദ്ധത കാട്ടിയത്.

ഒരേ തായ്‌വേരിൽനിന്നും പിറവിയെടുത്ത ഈ രണ്ട് സഭകളെയും അടുപ്പിച്ച് ദൃഢമായ ബന്ധത്തിന് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, പ്രവാചക ശബ്ദമായി നിലകൊണ്ടു. "സ്ഥാനങ്ങളും മാനങ്ങളും ലഭിക്കുമ്പോൾ, നമ്മൾ നമ്മുടെ ജനത്തെ ഒരിക്കലും മറക്കരുത്" എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ എന്നും പ്രചോദനകരമാണെന്ന് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

പീഡിതൻ്റെയും പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെയും അത്താണിയായി നിലകൊണ്ട അദ്ദേഹം, ശബ്ദമില്ലാത്തവന് ശബ്ദമായി മാറി. പ്രവാചക ദൗത്യവും കരുണയും സമന്വയിപ്പിച്ചുകൊണ്ട് സഭകളെയും സമൂഹത്തെയും നയിച്ചു.
എക്യുമെനിക്കൽ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിൽ ഭാരതത്തിന്റെ ശബ്ദമായി മാറി. "സ്വീകരിക്കാവുന്നതിനെ സ്വീകരിക്കുകയും, സ്വീകരിക്കാൻ സാധിക്കാത്തതിനെ ആദരിക്കുകയും ചെയ്യുക" എന്നതായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. സുറിയാനി പൈതൃകങ്ങളെ ആധുനികതയുമായി സമന്വയിപ്പിച്ച് സഭയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ലാളിത്യത്തിൻ്റെയും സഹജീവിസ്നേഹത്തിൻ്റെയും ആൾരൂപമായിരുന്ന ഈ ശ്രേഷ്ഠ പിതാവിനോടുള്ള സർവാദരവും പ്രാർത്ഥനകളും, ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും യാക്കോബായ സുറിയാനി സഭയ്ക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഫാ. എബി ടി. മാമ്മൻ, അൽമായ ട്രസ്റ്റി ആൻസിൽ സക്കറിയ കോമാട്ട്, ശാലേം മാർത്തോമ്മാ പള്ളി വികാരി ഫാ. പി.വി ഷിബു, ഫാ. കെ.ജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഗാന സന്ധ്യ 2025 ഷാർജ മാർത്തോമാ ഇടവക 150 ൽ അധികം അനുഭവ ഗാനങ്ങളുടെ രചയിതാവായ അനുഗ്രഹീത സുവിശേഷകൻ പി.വി. തൊമ്മി ഉപദേശിയുടെ ...
06/10/2025

ഗാന സന്ധ്യ 2025 ഷാർജ മാർത്തോമാ ഇടവക

150 ൽ അധികം അനുഭവ ഗാനങ്ങളുടെ രചയിതാവായ അനുഗ്രഹീത സുവിശേഷകൻ പി.വി. തൊമ്മി ഉപദേശിയുടെ ഹൃദയ സ്പർശിയായ ഗാനങ്ങളെ കോർത്തിണക്കി കൊണ്ടാണ് ഷാർജ മാർത്തോമ്മാ പാരീഷ് മിഷൻ "നിനക്കായെൻ ജീവനെ" എന്ന സംഗീത വിരുന്ന് നടത്തി. പ്രസിഡണ്ട് റവ. ബിൻസു ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ കൂടിയ സംഗീതവിരുന്നിൽ റവ. ജോൺസൺ വർഗീസ് മുഖ്യാതിഥിയായിരുന്നു. സഹവികാരി റവ. വിൽ‌സൺ വർഗീസ്, യൂത്ത് ചാപ്ലൈൻ റവ. ടോം ജോൺ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ. വിനോദ് ചാണ്ടി, ശ്രീ.സുജിത്ത് മോൻ, ശ്രീ. റോയി കെ ജോർജ് എന്നിവർ പ്രസംഗിച്ചു.

വാർത്ത. തോമസ് ചാണ്ടി
ഗ്ലോറിയ ന്യൂസ് ഷാർജ

പാരിഷ് മിഷൻ ദിനവും കൺവെൻഷനും ----------------------------------------റാസൽ ഖൈമ. റാസൽ ഖൈമ St. തോമസ് മാർത്തോമാ പാരിഷ് മിഷൻ ...
05/10/2025

പാരിഷ് മിഷൻ ദിനവും
കൺവെൻഷനും
----------------------------------------
റാസൽ ഖൈമ. റാസൽ ഖൈമ St. തോമസ് മാർത്തോമാ പാരിഷ് മിഷൻ 2025 ഒക്ടോബർ 4,5 തിയതികളിൽ പാരിഷ് മിഷൻ കൺവെൻഷനായു, ഒക്ടോബർ 5 ന് പാരിഷ് മിഷൻ ദിനമായും ആചരിച്ചു. ഒക്ടോബർ 4 ന് St. മേരീസ്‌ ഓർത്തഡോൿസ്‌ ഇടവക വികാരി Rev. Fr. എബി. കെ. രാജു മുഖ്യ സന്ദേശം നൽകി. Rev. shij ഫിലിപ്പ് അധ്യഷത വഹിച്ചു. സന്തോഷ്‌ മാത്യു മാധ്യസ്ഥപ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി. ബിനി ബാബു വേദഭാഗം വായിച്ചു ഷാജി തോമസ് സ്വാഗതവും എബി.. പി. തോമസ് നന്ദിയും അറിയിച്ചു. ഒക്ടോബർ 5 ന് നടന്ന കൺവെൻഷൻ മീറ്റിംഗിൽ സുജ ബിൻസു കൊച്ചമ്മ മുഖ്യ സന്ദേശം നൽകി. Rev. ഷിജു ഫിലിപ്പ് അധ്യഷത വഹിച്ചു. സൂരജ് ജോൺ പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി. വിൽ‌സൺ മാത്യു വേദഭാഗം വായിച്ചു. ഷാജി തോമസ് സ്വാഗതവും എബി. പി. തോമസ് നന്ദിയും അറിയിച്ചു. പരിപാടികളുടെ ക്രമികരണൾക്ക് നിം എബ്രഹാം, ജോളി കോശി മാമ്മൻ, ജെഫിൻ ജോ മാത്യു, സുനിൽ നൈനാൻ, തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

05/10/2025

Sharjah Mar Thoma Parish Mission Presents
P V THOMMY UPADESHI Musical Night
Song: Vandanam Yeshupara

Address

Thiruvalla
Eraviperoor

Alerts

Be the first to know and let us send you an email when glorianewsonline.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to glorianewsonline.com:

Share