
18/07/2025
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ കേരള ബാങ്കിന്റെ സഹകരണത്തോടെ 100 കോടി രൂപയുടെ വായ്പകള്‍ ലഭ്യമാക്കും.സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതിയുടെ ഭാഗമായാണ് ഈ സാമ്പത്തിക വര്‍ഷം വായ്പ നല്‍കുക.
നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷംവരെയുള്ള സംരംഭകവായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇതിനായി പുതിയ
സംരംഭക വായ്പാ പദ്ധതി കേരള ബാങ്ക് അവതരിപ്പിക്കും.ആഗസ്തിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകള്‍ സംഘടിപ്പിക്കാനും ധാരണയായി. പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭ്യമാക്കുമെന്നും കേരള ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി.
കേരളം വളരട്ടെ👍👍👍👍👍