Movie World Visual Media

Movie World Visual Media Movie World Visual Media Pvt Ltd is a fast growing content aggregator with ownership
and distribution

The Vision of Movie World Visual Media Pvt Ltd is to gather the largest and most desirable audience with its broadcast and digital platforms. INSHAD NAZIM – Managing Director
The founder of Movie World Visual Media Pvt Ltd started in 2003. Initially the firm was manufacturing, marketing and buying copyrights of audio programs and later expanded, and became a leading business in video & audio CD la

bels. Also know for DVD Manufacturing, Religious video CD Dealers, English Video CD Dealers, Audio CD Manufacturing, Video CD Dealers and much more. Today the company has ventured into not only acquiring audio contents but also in new media revenue streams along with producing films and programs and he has produced 150 films in different languages. Apart from this, in 2018, the possibilities of the digital age will be understood and started a digital academy called Digimark Academy to bring digital courses to others. Now former Indian cricket captain Sourav Ganguly is the brand ambassador and more than 2000 students are currently studying in it. Movie World Visual Media Pvt Ltd has the most number of Youtube creator awards in south india (Youtube creator Awards are awards given by Youtube for crossing 1,00,000 subscribers- Silver button and for 1 Million subscribers- Gold play button). The firm have a total of 110 Play buttons, of which 5 are golden and the rest are silver buttons. Now the firm has 10,000 Exclusive Audio Contents and 3500 exclusive and non-exclusive movie content and promote these through social media platforms and the firm has expanded to dubbing south Indian films into all other Indian Languages including English. It has always been his endeavour to reach the audience and offer them the best quality contents. He also promotes new talent and his commitment to infuse fresh bloods into the industry.

19/07/2025

ഈ വീട്ടിലേയ്ക്ക് മരുമകനായിട്ടല്ല മകനായിട്ട് വരണം

18/07/2025

നാട്ടിൽ താമസിച്ചു പടം വരയ്ക്കാൻ വേണ്ടി വന്നതാണ് സാർ

18/07/2025

നമ്മുടെ നാട്ടിലെ പെൺകുട്ടികളെ പോലെയുണ്ട്

18/07/2025

എന്റെ ശബ്ദം കേൾക്കാതെ ഈ വാതിൽ തുറക്കരുത്

18/07/2025

ആർജിത് സിംഗിന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കും

18/07/2025

യെശോദ ഉണ്ണിക്കണ്ണനെ കെട്ടിയിട്ടത് ഞാൻ ഓർത്തു പോയി

18/07/2025

സാമൂഹ്യ വിരുദ്ധന്മാരെ അറസ്റ്റ് ചെയ്യണം

'ബോളിവുഡിൽ 700-ഓളം സംഘട്ടന കലാകാരന്മാർക്ക് ഇൻഷുറൻസ്; ഫണ്ട് ചെയ്യുന്നത് അക്ഷയ് കുമാർ'
18/07/2025

'ബോളിവുഡിൽ 700-ഓളം സംഘട്ടന കലാകാരന്മാർക്ക് ഇൻഷുറൻസ്; ഫണ്ട് ചെയ്യുന്നത് അക്ഷയ് കുമാർ'

18/07/2025

ചിത്രകാരന്റെ ഭാവനയിൽ നോട്ട് എഴുതിയതാണ്

18/07/2025

'റോന്ത്' ഇനി ഒടിടിയിൽ പെട്രോളിങ്ങിന്; ഒരു രാത്രി, രണ്ട് പോലീസ്, ഒരൊറ്റ ജീവിതസത്യം; ജൂലൈ 22 മുതൽ ജിയോ സിനിമയിൽ

‘ഇലവീഴാപുഞ്ചിറ’ എന്ന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ ഷാഹി കബീർ ഒരടി കൂടി ഉയരത്തിൽ കടന്നു പോയ പോലീസ് കഥയാണ് 'റോന്ത്'. തന്റെ തന്നെ ഔദ്യോഗിക ജീവിതത്തിൽ ഒരു രാത്രി പെട്രോളിംഗ് ഇടയിൽ സംഭവിച്ച കാര്യാമാണ് ഷാഹി കബീർ സിനിമയാക്കിയത്. ജൂൺ 13നാണ് പ്രേക്ഷകരെ ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയ ആ രാത്രിയുടെ കഥ പറഞ്ഞ 'റോന്ത് തിയറ്ററുകളിലെത്തിയത്. ജൂലൈ 22 മുതൽ ജിയോ സിനിമയിൽ സ്ട്രീമിംഗിന് എത്തുകയാണ് ചിത്രം. ഒരു സാധാരണ രാത്രി പട്രോളിംഗിനിറങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾക്കുള്ളിലൂടെ നമ്മെ കൊണ്ടുപോകുന്ന സിനിമ. ആ രാത്രി അവർ കാണുന്നതും അനുഭവിക്കുന്നതും സാധാരണമല്ല. ആ രാത്രി യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ ഉള്ളിലെ നിഷ്കളങ്കതയും, ഔദ്യോഗിക വേഷത്തിൽ മറച്ചുവെച്ച മനുഷ്യാവസ്ഥയുമാണ് തുറന്നുപറയുന്നത്. ജൂൺ 13ന് തിയറ്ററിൽ റിലീസ് ചെയ്തതുമുതൽ നിരവധി ചർച്ചകൾ സൃഷ്ടിച്ച 'റോന്ത്' ചുരുങ്ങിയതെങ്കിലും ശക്തവും ആധികാരികവുമായ രീതിയിൽ കഥപറയുന്നതിൽ ഷാഹി കബീറിന്റെ മികവ് വ്യക്തമാണ്. ഫെസ്റ്റിവൽ സിനിമാസും, ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറിയായ ജംഗ്ലീ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച ഈ സിനിമ, ജംഗ്ലീയുടെ മലയാളത്തിലേക്കുള്ള ആദ്യപ്രവേശനം കൂടിയാണ്. താരനിരയിൽ സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. അതേ സമയം മനേഷ് മാധവന്റെ ഛായാഗ്രഹണം, അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതം, അൻവർ അലിയുടെയും ദിലീപ് നാഥിന്റെയും വരികൾ, പ്രവീൺ മംഗലത്തിന്റെ എഡിറ്റിംഗ് തുടങ്ങിയവയൊക്കെയും സിനിമയുടെ തീവ്രത വർധിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു. ഒറ്റ രാത്രി കൊണ്ട് പറയപ്പെടുന്ന ഈ സിനിമ, ഒരുപാട് രാത്രികളിൽ നമ്മളിൽ ചിലരുടെ ഉറക്കം കെടുത്തും. അതിൽ പറയപ്പെടുന്ന ആത്മസംശയവും, അധികാരത്തിന്റെ ഭ്രമവും, കർമ്മഭൂമിയിലെ യാഥാർത്ഥ്യവും ഒരേസമയം മനസ്സിനെ ബാധിക്കുകയും ചോദ്യം ചെയ്യിക്കുകയും ചെയ്യും. ‘റോന്ത്’ ഒരു പോലീസ് ത്രില്ലറല്ല എന്ന് തുടങ്ങുന്നതോടെയാണ് ചിത്രം നമ്മെ കയ്യടക്കി തുടങ്ങുന്നത്. കാരണം ഇത് ഒരു സാമൂഹ്യപരമായ മനുഷ്യകഥയാണ്. ചിരിച്ചും പരസ്യമായും പറയപ്പെടാത്ത അനുഭവങ്ങൾ, ഭാഷയ്ക്ക് അതീതമായി ഉള്ളിലേക്കുള്ള ആഴത്തിലുള്ള യാത്രയാണ് ഈ സിനിമ. ഒരു രാത്രിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യാവസ്ഥയുടെ നേർ ചിത്രം വീണ്ടും കാണാം ജൂലൈ 22 മുതൽ ജിയോ സിനിമയിൽ സൗജന്യമായി.

18/07/2025

ജോർജ് കുട്ടിയുടെ ക്ലൈമാക്സ് റെഡി ..; ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കിയെന്ന് ജീത്തു ജോസഫ് ; ദൃശ്യം 3യുടെ ചിത്രീകരണം ഒക്ടോബറിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ മാറ്റത്തിന്റെ തുടക്കം കുറിച്ച ഒരു ക്ലാസികാണ് 2013-ൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് സിനിമ ദൃശ്യം. ത്രില്ലറിനും കുടുംബ ചലച്ചിത്രത്തിനും ഇടയിൽ ഉള്ള അതിർത്തികൾ തിരിഞ്ഞു എഴുതിയ ചിത്രം എന്ന് പറയാം. ആദ്യ പകുതി ഒരു സാധാരണ കുടുംബജീവിതം പോലെ മുന്നേറുമ്പോഴും, സിനിമയുടെ രണ്ടാമത്തെ പകുതിയിൽ ത്രില്ലറിന്റെ തീവ്രതയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോവുന്നത്. കുടുംബത്തെ സംരക്ഷിക്കാൻ ജോർജ് കുട്ടി ഓടിയ ഓട്ടം ഇന്നും പ്രേക്ഷകനെ ആകാംക്ഷയിൽ നിർത്തുകയാണ്. ആദ്യ ഒന്നും രണ്ടും ഭാഗങ്ങൾക്ക് ശേഷം ദൃശ്യം 3 ഉണ്ടാകുമെന്ന് ജീത്തു ജോസഫ് മുന്നേ പറഞ്ഞിരുന്നു. ഇപ്പോഴതാ പ്രേഷകരുടെ ആകാംഷയ്ക്ക് ഒരു ആശ്വാസം നൽകികൊണ്ട് ജിത്തു ജോസഫ് ദൃശ്യം 3 യുടെ ക്ലൈമാക്സ് എഴുതി തീർത്തിരിക്കുകയാണ്. 'ദൃശ്യം' മൂന്നാം ഭാഗത്തിൻ്റെ ഫസ്‌റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. ഇത്രേയും നാൾ അതിന്റെയൊരു മാനസിക സമ്മർദത്തിലായിരുന്നുവെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിർമല കോളജിൽ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്. "ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കി, ഇത്രയും നാളും അതിൻ്റെ ടെൻഷനിലായിരുന്നു. കാരണം 'മിറാഷ്' എന്ന ആസിഫ് അലി പടത്തിൻ്റെ ഷൂട്ട്, പിന്നീട് 'വലതുവശത്തെ കള്ളൻ'. ഈ ഷൂട്ടിങിനിടെ എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. ഭയങ്കരമായി തളർന്നുപോയിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി. ഇവിടെ ഈ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്'', ജീത്തു ജോസഫിന്റെ വാക്കുകൾ. ദൃശ്യം മൂന്നാം ഭാഗത്തിൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് നിർമാണം.

18/07/2025

പ്രണയത്തിന്റെ ഓണപ്പൂക്കാലവുമായി അവർ ..; 'മന്ദാകിനി'യ്ക്ക് ശേഷം 'മേനേ പ്യാര്‍ കിയ'; പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്

'മന്ദാകിനി' എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ത്രില്ലര്‍ 'മേനേ പ്യാര്‍ കിയ' ആഗസ്റ്റ് 29 ന് പ്രദര്‍ശനത്തിനെത്തുന്നു. മുറ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. 'സ്റ്റാര്‍' എന്ന തമിഴ് ചിത്രത്തിലെ നായികയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെ ഏറെ ശ്രദ്ധേയയുമായ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ അസ്‌കര്‍ അലി, മിദൂട്ടി,അര്‍ജ്യോ, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍ റെക്‌സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍, ഫൈസല്‍ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രമാണ്. ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍ ,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്‌സണ്‍, പശ്ചാത്തല സംഗീതം -മിഹ്‌റാജ് ഖാലിദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, വരികള്‍ - മുത്തു, ഡിഐ-ലിജു പ്രഭാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍,ഷിഹാന്‍ മുഹമ്മദ്,വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.

Address

Ernakulam

Alerts

Be the first to know and let us send you an email when Movie World Visual Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie World Visual Media:

Share