
15/07/2025
മാലയും മൗനവും - PART 01 മാലയും മൗനവും
എന്റെ നാട്ടിൽ ഒരു അമ്മയുണ്ട്..മീനാക്ഷിയമ്മ വയസ് അറുപത്തിയഞ്ച് കടന്നു. മൂന്നു ആൺമക്കളും, ഇളയവളായി ഒരു പെൺകുട്ടിയും . അവളുടെ വിവാഹം കഴിഞ്ഞ് നാട്ടിൽ പുറത്തേക്കു പോയി . ആൺമക്കളെല്ലാം വിവാഹിതരാണ്; എല്ലാവരും “സെറ്റിൽഡ്” എന്ന് പറയപ്പെടുന്നവരും.
ഒരു കാലത്ത്, ഗ്രാമത്തിൽ മാതൃകയായി കണക്കാക്കപ്പെട്ട കുടുംബമായിരുന്നു അവരുടേത് — മുതിർന്നവർക്കും ചെറുപ്പക്കാർക്കും എന്നും ആദരത്തോടെയും അസൂയയോടെയും നോക്കി കാണുന്ന കുടുംബം .
എന്റെ ബാല്യത്തിൽ ഞാൻ കണ്ടിട്ടുണ്ട് — കല്യാണശേഷവും അമ്മയുടെ മടിയിൽ തലവച്ച് ഉറങ്ങുന്ന ആ ആൺമക്കളെ. അമ്മയുടെ കൈത്തട്ടി ഉറങ്ങി പോകുമ്പോൾ, ആ കുടുംബം മുഴുവനും സ്നേഹത്തിൽ പൊതിഞ്ഞുപോകും.
മൂത്തമകൻ തന്റെ കുടുംബത്തോടൊപ്പം അമ്മയുടെയും അച്ഛന്റെയും കൂടെയാണ് താമസിച്ചിരുന്നത്. കാര്യപ്രാപ്തിയുള്ള ഒരാളായതുകൊണ്ട്, അമ്മയായിരുന്നു കുടുംബത്തിലെ മുഖ്യനായിക — എല്ലാം അവളുടെ കൈവശം.
കാലം മാറി. മക്കൾക്കു മക്കളായി. സ്കൂൾ കഴിഞ്ഞ് പേരക്കുട്ടികൾ ഓടി വരും നാലുമണി പലഹാരത്തിനായി. അമ്മൂമ്മ അപ്പോൾ ഓരോരുത്തർക്കായി പ്രത്യേകമായി പലഹാരങ്ങൾ ഒരുക്കിയേക്കും. ഓരോ ദിവസവും പല തരത്തിൽ ഉള്ള പലഹാരങ്ങൾക്കു കുട്ടികൾക്ക് ആകാംഷ ആയിരുന്നു അത് മുറ്റം എത്തുമ്പോൾ "'അമ്മ മ്മോ " എന്ന വിളിയിൽ അറിയാം .
എങ്കിലും ജീവിതം ആ കുടുംബത്തിന് സമ്പൂർണ്ണ സന്തോഷം നൽകിയില്ല. മൂത്തമകനു , രണ്ട് കുട്ടികളുണ്ട്. എന്നാൽ ജോലി സ്ഥിരമല്ല. മടിയാണ് പ്രധാന കാരണം. കടങ്ങൾ എല്ലായിടത്തും. കൂടാതെ, മദ്യപാന ശീലം. ഈ സാഹചര്യത്തിൽ വഴക്കുകളും പിണക്കങ്ങളും വളർന്നു. ഒടുവിൽ, വെല്ലുവിളികളോടെ മകൻ ഭാര്യയും മക്കളുമായ് മറ്റൊരു വാടക വീടിലേക്ക് കുടിയേറി.
പക്ഷെ അവിടെയും ഇതൊക്കെ തന്നെ. പട്ടിണിയും പരിവട്ടവും തുടർന്നു. പലചോദ്യങ്ങളിലൂടെയും സംശയങ്ങളിലൂടെയും ആ കുടുംബം പതറുവാൻ തുടങ്ങി. അച്ഛൻ മക്കളുടെ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാറില്ല എന്നാൽ അമ്മൂമ്മയുടെ നിലപാടിൽ മാറ്റമില്ലായിരുന്നു — മകനില്ലാത്തപ്പോൾ "ദേവനും", "ലക്ഷിമിക്കും" അമ്മമ്മ പലഹാരവുമായി എത്തും അമ്മയുടെ കണ്ണനും, കുഞ്ഞിയും. കൂടെ മരുമകളുടെ വിഷമങ്ങളും പരാതികൾക്കും ചെവി കൊടുക്കുക മാത്രമല്ല കഴിയാവുന്ന വീട്ടു സാധനങ്ങൾ അവിടെ എത്തിക്കും. റേഷൻ വാങ്ങി വരുന്ന വഴി "ലതേ " "പിള്ളേർക്ക് എന്തേലും വേണോ" എന്നു വിളിച്ചു ഒരു സന്ദർശനം ഉണ്ട് തിരികെ സാദനങ്ങൾ മറന്നു വച്ച് പോരും "'അമ്മ സാധനങ്ങൾ മറന്നു" എന്ന് ള്ള ഓര്മപ്പെടുത്തലിനു " ആ ഇനി തിരിച്ചു വരൻ ഒന്നും വയ്യ കാലിനൊക്കെ വല്ലാതെ വേദന നീ അത് മക്കൾക്ക് എന്തേലും ഉണ്ടാക്കി കൊടുക്ക് എന്നാകും .
ഭക്ഷണത്തിനൊപ്പം വീട്ടുവാടകയും അമ്മയുടെ ചുമലിലായപ്പോൾ. ചിലർ അമ്മൂമ്മയെ ഉപദേശിച്ചു — മീനാക്ഷി ' ഇങ്ങനെ സഹായിച്ചാൽ അവൻ ഈ ജന്മത്തിൽ നന്നാകില്ല , പണിക്കും പോകില്ല. ആ വാക്കുകൾ ഒന്നും മീനാക്ഷിക്ക് പ്രേശ്നമേ ആയിരുന്നില്ല.
അമ്മയുടെ താളം മനസ്സിലാക്കി വാടക ദിനം എല്ലായ്പ്പോഴും അവൻ നേരം വെളുക്കുന്നതിനു മുൻപേ വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ വാടക മീനാക്ഷിയുടെ തലയിൽ ആകും. അകെ കിട്ടുന്ന കുറച്ചു കുരുമുളകും ഏലവും കൂടെ പാണ്ടിക്കാരൻ അണ്ണാച്ചിയുടെ പലിശക്കാശും കൊണ്ട് മീനാക്ഷി മുന്നോട്ടു ..
അമ്മക്ക് "സാബുവിനെ" മാത്രം മതി എന്ന് മറ്റുമക്കൾ പറയുന്നതിൽ നിന്നും അതിരു വിട്ട സഹായത്തിന്റെ അതൃപ്തി മീനാക്ഷി ഒട്ടു മനസ്സിലാക്കിയതും ഇല്ല . കാരണം കണ്ണനും കുഞ്ഞിയും അവരുടെ മനസ്സിന്റെ താളം ആയിരുന്നു , കുടുംബത്തിൽ ആദ്യമായി വന്ന പേരക്കിടാക്കൾ ..
തുടരും ---------------------
#മാലയുംമൗനവും #മീനാക്ഷിയമ്മ #അമ്മസ്നേഹം #കുടുംബബന്ധം #സ്നേഹകഥ