Erumelymedia

Erumelymedia santheep sebastian
news photographer
Mob:9447497788
ERUMELY MEDIA
https://youtube.com/

07/11/2025

എരുമേലി.മാലിന്യം തള്ളുന്നത് ഒരു വ്യാപകമായ പ്രശ്നമാണ്, ഇത് പുഴകൾ, റോഡരുകിൽ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സംഭവിക്കുന്നു. ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമാണ്. മാംസാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, വ്യവസായ മാലിന്യങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്നു. പരിഹാരത്തിനായി സന്നദ്ധ സംഘടനയും വനംവകുപ്പും ചേർന്ന് റോഡിന് ഇരുവശവും വൃത്തിയാക്കൽ പുരോഗമിക്കുന്നു.

06/11/2025

കാണ്മാനില്ല

അജേഷ് ടി കെ.(42) തൃക്കോമലയിൽ . ശ്രീനിപുരം എരുമേലി.

തിങ്കളാഴ്ച രാവിലെ 7 മണി മുതൽ കാണ്മാനില്ല. അവസാന ദിവസം ധരിച്ചിരുന്ന വസ്ത്രം കാവി കൈലി മുണ്ടും കറുപ്പ് നിറത്തിലുള്ള ചെക്ക് ഷർട്ടുമാണ് ധരിച്ചിരിക്കുന്നത് ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

എരുമേലി പോലീസ് സ്റ്റേഷൻ
04828 210233.

രഞ്ജിത്ത് 7736672517

05/11/2025
05/11/2025

ശബരിമല സ്വർണ്ണപാളി കൊള്ളക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എരുമേലിയിൽ നടന്ന പ്രതിഷേധ ധർണ്ണ

സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പടെയുള്ള സഭയുടെ പ്രത...
05/11/2025

സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പടെയുള്ള സഭയുടെ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി കൂടിക്കാഴ്ച നടത്തി..

കേന്ദ്ര സഹമന്ത്രി ശ്രീ.ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ.രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ശ്രീ.ഷോൺ ജോർജ് എന്നിവരും ഈ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു..

ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹ്യക്ഷേമം ലക്ഷ്യമിട്ടുള്ള വികസന സംരംഭങ്ങളെ സംബന്ധിച്ചും ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവർക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിലുള്ള പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലുകളെക്കുറിച്ചും പിന്തുണയെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്തു...

എരുമേലി.എസ് ഐ ആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോമുകളും ഐഡന്റിറ്റി കാർഡും മാർഗ്ഗ നിർദ്ദേശങ്ങളും ബി.എൽ.ഒ - മാരായി തിരഞ്ഞെടു...
04/11/2025

എരുമേലി.എസ് ഐ ആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോമുകളും ഐഡന്റിറ്റി കാർഡും മാർഗ്ഗ നിർദ്ദേശങ്ങളും ബി.എൽ.ഒ - മാരായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എരുമേലി വില്ലേജ് ഓഫീസറിൽ നിന്നും കൈപ്പറ്റുന്നു.

04/11/2025

എരുമേലി.പൊരിയമ്മല എന്ന ഒരു ഗ്രാമം അത്ഭുതമാണ്.ഒരേ താളത്തിൽ അഞ്ച് പതിറ്റാണ്ട്‌

(പ്രോഗ്രാമുകൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാം +( തങ്കച്ചൻ. 99611 43395)

(ബാന്റ് സെറ്റ്" (Band Set) എന്നതുകൊണ്ട് സാധാരണയായി അർത്ഥമാക്കുന്നത് സംഗീതോപകരണങ്ങളുടെ ഒരു കൂട്ടം അല്ലെങ്കിൽ ഒരു സംഗീത സംഘത്തെയാണ്. സന്ദർഭത്തിനനുസരിച്ച് ഇതിന് പല അർത്ഥങ്ങളുണ്ടാകാം: )

02/11/2025

അങ്ങനെ തുടങ്ങി.

എരുമേലി. കരിങ്കല്ലുംമൂഴി ജംഗ്ഷനിലെ വലിയ കുഴി ഇന്ന് രാവിലെ ടാറിങ് ആരംഭിച്ചപ്പോൾ.

കായിക താരങ്ങളെ ആദരിച്ചു സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ ന...
01/11/2025

കായിക താരങ്ങളെ ആദരിച്ചു

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ സെക്കൻ്റി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി എച്ച് എം ഡോക്ടർ ആശാദേവ് , അധ്യാപകരായ സുനിൽകുമാർ ബി , രതീഷ് വി എസ് , ബാലകൃഷ്ണൻ എം. എന്നിവർ സംസാരിച്ചു.

01/11/2025

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് 25 വയസ്സിലെക്ക്

Address

Erumely
Erumely
686509

Telephone

+919447497788

Website

Alerts

Be the first to know and let us send you an email when Erumelymedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Erumelymedia:

Share