Mekhadooth

Mekhadooth News and Updates
www.mekhadooth.com

01/11/2025

കൊല്ലമുളയില് നിന്നും വ്യാജ മദ്യം പിടികൂടി.
സ്ഥിരമായി വ്യജ മദ്യം നിരോധിത ലഹരികൾ
വിൽക്കുന്ന റോയ് വെമ്പാലയുടെ വീട്ടിൽ നിന്നും ആണ് പിടികൂടിയത്

അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതിയിൽ പെട്ടവർക്ക് മുദ്രപ്പത്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് -കേരളാ സർക്കാർകേരളാ സർക്കാർ ...
01/11/2025

അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതിയിൽ പെട്ടവർക്ക് മുദ്രപ്പത്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് -കേരളാ സർക്കാർ
കേരളാ സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ, സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ, വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

നമ്മുക്ക് അഭിമാനിക്കാം "അതിദരിദ്രരില്ലാത്ത കേരളം" പിറന്നിരിക്കുന്നു - മുഖ്യമന്ത്രി പിണറായി വിജയൻമുഖ്യമന്ത്രി പിണറായി വിജ...
01/11/2025

നമ്മുക്ക് അഭിമാനിക്കാം "അതിദരിദ്രരില്ലാത്ത കേരളം" പിറന്നിരിക്കുന്നു - മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ :-
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.

സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍.



ഗതാഗത മന്ത്രി K B ഗണേഷ്കുമാറിൻ്റെ ഫേസ് ബുക് പോസ്റ്റ് ചുവടെ:-*ഹാപ്പി ലോംഗ് ലൈഫ് - ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളി...
31/10/2025

ഗതാഗത മന്ത്രി K B ഗണേഷ്കുമാറിൻ്റെ ഫേസ് ബുക് പോസ്റ്റ് ചുവടെ:-

*ഹാപ്പി ലോംഗ് ലൈഫ് - ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി.*...................................................
കെഎസ്ആർടിസിയിൽ മറ്റൊരു സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി കൂടി നടപ്പിലാക്കുകയാണ്. ഹാപ്പി ലോംഗ് ലൈഫ് - ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി. ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു.
സൗജന്യ യാത്രയ്ക്കായുള്ള അപേക്ഷ പരിഗണിച്ച് അർഹരായവർക്ക് 'ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ് 'അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെഎസ്ആർടിസി എത്തിക്കും.
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
01. https:/keralartcit .com/ എന്നഔദ്യോഗിക പോർട്ടലിലൂടെ മാത്രം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
02. അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ (JPG ,PNG ,PDF ,ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്
a) പാസ്പോർട്ട് സൈസ് ഫോട്ടോ
b ) ആധാർ കാർഡിന്റെ കോപ്പി
c ) നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം)
d) ഓങ്കോളിജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ)
03. സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധ്യതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം
04. അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും ആണ്
05. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാകുന്നവർക്ക് ചീഫ് ഓഫീസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ് :










കർഷകർക്ക് കൈത്താങ്ങായി പിണറായി സർക്കാർ - ജോസ് കെ മാണികേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ച...
30/10/2025

കർഷകർക്ക് കൈത്താങ്ങായി പിണറായി സർക്കാർ - ജോസ് കെ മാണി

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
കേരളത്തിലെ കര്‍ഷകസമൂഹത്തിന് കൈത്താങ്ങായി റബറിന്റെ താങ്ങുവില 200 രൂപയാക്കിയും നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നിരന്തരമായി ഉയര്‍ത്തിയ ആവശ്യം പരിഗണിച്ചുകൊണ്ട് റബറിന്റെ താങ്ങുവിലയില്‍ വരുത്തിയ വര്‍ദ്ധനവ് റബര്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി ഉയര്‍ത്തിയത് ലക്ഷകണക്കായ നെല്‍കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണ്്. കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുള്ള പരിമിതികള്‍ക്കിടയിലും ജനക്ഷേമ തീരുമാനങ്ങളാണ് മന്ത്രിസഭ കൈകൊണ്ടത്.ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയതും ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ചതും, ജീവനക്കാര്‍ക്ക് ഒരു ഗഡു കൂടി ഡി.എ നല്‍കാനുള്ള തീരുമാനവും, സ്ത്രീ സുരക്ഷപെന്‍ഷന്‍ നല്‍കാന്‍ അടക്കമുള്ള മുഴുവന്‍ തീരുമാനങ്ങളും ഒരു ജനകീയ സര്‍ക്കാരിന്റെ മഹത്തായ മാതൃകയാണ്. സമസ്ത മേഖലകളുടെയും ക്ഷേമം ഉറപ്പുവരുത്തികൊണ്ടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ നിറഞ്ഞ മനസ്സോടെ കേരളം സ്വാഗതം ചെയ്യും

KSRTC യിലും തുടങ്ങുമെന്ന് പറഞ്ഞ പദ്ധതികൾ നാളെ ഉത്ഘാടനം - ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർതിരുവനന്തപുരം: വാഗ്ദാനം ചെയ്തിരുന്...
29/10/2025

KSRTC യിലും തുടങ്ങുമെന്ന് പറഞ്ഞ പദ്ധതികൾ നാളെ ഉത്ഘാടനം - ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ
തിരുവനന്തപുരം: വാഗ്ദാനം ചെയ്തിരുന്ന പദ്ധതികളുടെ ഉത്ഘാടനം നാളെ നടക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ.
മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
KSRTC യിൽ തുടങ്ങും എന്ന് വാക്ക് നൽകിയ വിവിധ പദ്ധതികൾ നാളെ (30.10.25) വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് കിഴക്കേക്കോട്ടയിലുള്ള KSRTC ചീഫ് ഓഫീസിൽ വച്ച് ഉദ്ഘാടനം ചെയ്യുന്നു...

1.ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ: മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.

2.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഷെഡ്യൂളിംഗ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഷെഡ്യൂളിംഗ് സംവിധാനം അവതരിപ്പിക്കുന്നു.

3.ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം.

4.കെ.എസ്.ആർ.ടി.സി. റോളിങ്ങ് ആഡ്‌സ് - പരസ്യ മോഡ്യൂളിന്റെ ഉദ്ഘാടനം (Advertisement Module)

5.വാഹന പുക പരിശോധനാ കേന്ദ്രം (PUCC): വികാസ് ഭവൻ യൂണിറ്റിലെ പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം.

6.ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് പദ്ധതി: പദ്ധതിയുടെ പ്രഖ്യാപനവും യാത്ര കാർഡിന്റെ വിതരണവും

7.കെ.എസ്.ആർ.ടി.സി.യിലെ വനിതാ ജീവനക്കാർക്കായി പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരൻ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി: ഈ സുപ്രധാന പദ്ധതിയുടെ പ്രഖ്യാപന ആഗോളതലത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ മാസമാസത്തിൽ നടത്തുന്നു.

8.ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കായി വിതരണം ചെയ്യുന്ന ഗിഫ്റ്റ് ബോക്സിൻ്റെ പ്രദർശനവും പ്രഖ്യാപനവും നടത്തുന്നു...................................................................................................................


എരുമേലിയിൽ "സ്മാർട്ട് വില്ലേജ് ഓഫീസ് " ഉത്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ രാജൻ എരുമേലി:വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ...
29/10/2025

എരുമേലിയിൽ "സ്മാർട്ട് വില്ലേജ് ഓഫീസ് " ഉത്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ രാജൻ
എരുമേലി:വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെറെ രണ്ടാം നിലയിൽ ഏറെ പരിമിതികളിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസ് സംസ്ഥാന റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സ്മ‌ാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം 31-ാം തിയതി വെള്ളിയാഴ്ച രാവിലെ 10 ന് റവന്യൂ മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷത വഹിക്കും.

വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ.. ക്ഷേമ പെൻഷനുകൾ കൂട്ടിയും ആശമാരുടെ അലവൻസ് വർധിപ്പിച്ചും സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ...
29/10/2025

വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ..

ക്ഷേമ പെൻഷനുകൾ കൂട്ടിയും ആശമാരുടെ അലവൻസ് വർധിപ്പിച്ചും സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ ഒരു ഗഡു(4%) അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണത്തിന് സമാനമായ ജനക്ഷേമ പ്രഖ്യാപനങ്ങൾ.

സാമൂഹിക സുരക്ഷാപെൻഷനുകൾ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ, സർക്കസ്, അവശകലാകാരന്മാർക്കുള്ള പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1600 രൂപയാണ്. ഇത് നാനൂറുരൂപ കൂടി വർധിപ്പിച്ച് രണ്ടായിരംരൂപയാക്കും. ഇതിനായി 13,000 കോടി നീക്കിവെക്കും.

എരുമേലിയിൽ ഇനി "സ്മാർട്ട് വില്ലേജ് ഓഫീസ് " ഉത്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ രാജൻ എരുമേലി:വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ്...
29/10/2025

എരുമേലിയിൽ ഇനി "സ്മാർട്ട് വില്ലേജ് ഓഫീസ് " ഉത്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ രാജൻ

എരുമേലി:വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെറെ രണ്ടാം നിലയിൽ ഏറെ പരിമിതികളിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസ് സംസ്ഥാന റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സ്മ‌ാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം 31-ാം തിയതി വെള്ളിയാഴ്ച രാവിലെ 10 ന് റവന്യൂ മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷത വഹിക്കും.

ഇതോടൊപ്പം ജില്ലയിൽ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനവും നടക്കും. പട്ടയ മേളയിൽ പമ്പാവാലി,എയ്ഞ്ചൽ വാലി മേഖലയിലെ പട്ടയങ്ങളുൾപ്പെടെ വിതരണം ചെയ്യുന്നതാണ്. കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജിന് സൗകര്യപ്രദമായ പുതിയ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിരന്തര പരിശ്രമത്തിലാണ് 50 ലക്ഷം രൂപ അനുവദിപ്പിച്ച് നിർമ്മാണം സാധ്യമാക്കിയത്. എന്നാൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രാഥമിക അന്വേഷണത്തിൽ കഴിയാതെ വന്നപ്പോൾ എരുമേലിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് 10 സെന്റ് സ്ഥലം പ്രത്യേക അനുമതിയോടുകൂടി അനുദിപ്പിക്കുകയായിരുന്നു.

തുടർന്ന് വില്ലേജ് ഓഫീസ് നിർമ്മാണത്തിൻ്റെ പൂർത്തീകരണ ഘട്ടത്തിൽ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കുന്നത് സ്റ്റേ ചെയ്യിക്കുകയായിരുന്നു. പിന്നീട് വീണ്ടും എംഎൽഎ ഇടപെട്ട് മതിയായ രേഖകൾ സമ്പാദിച്ച് ഹാജരാക്കി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്താണ് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിന് ഇപ്പോൾ സജ്ജമായിട്ടുള്ളത്.

31 ന് രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം എരുമേലി അസംഷൻ ഫൊറോന ചർച്ച് പാരീഷ് ഹാളിൽ ഉദ്ഘാടന സമ്മേളനവും പട്ടയ മേളയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ട‌ർ ചേതൻകുമാർ മീണ ഐഎഎസ് സ്വാഗതം ആശംസിക്കുകയും, ആൻ്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എസ് കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജേഷ് കുമാർ, മറിയാമ്മ ജോസഫ്, ലിസി സജി, ജസ്ന നജീബ്, ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, പി. എച്ച് നാസറുദ്ദീൻ, ടി.എസ് ഹർഷകുമാർ, പി.കെ തുളസി, അനുശ്രീ സാബു, ഷിനിമോൾ സുധൻ, അനിതാ സന്തോഷ്, പ്രകാശ് പള്ളിക്കൂടം, ബിനോയി ഇലവുങ്കൽ, മാത്യു ജോസഫ്, സനില രാജൻ, ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, എം.എസ് സതീഷ്, സുനിൽ ചെറിയാൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.പി സുഗതൻ, വി.എൻ വിനോദ്, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, അനസ് പുത്തൻവീട്, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, പി.കെ റസാക്ക്, ഉണ്ണി രാജ് പത്മാലയം, മോഹനൻ പഴറോഡ് തുടങ്ങിയവർ പ്രസംഗിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് കൃതജ്ഞത പ്രകാശിപ്പിക്കും.

പത്രസമ്മേളനത്തിൽ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അജിത രതീഷ് ,മറിയാമ്മ സണ്ണി,ടി എസ് കൃഷ്‌ണകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ ബിനുകുമാർ ,വില്ലേജ് ഓഫീസർ രതീഷ്,ബിനോ ചാലക്കുഴി എന്നിവർ പങ്കെടുത്തു .

28/10/2025

ഇതാ സുവർണ്ണാവസരം!!!
മിതമായ വിലയ്ക്ക് 3 BHK വീടും 14 സെൻ്റ് സ്ഥലവും

നിർദ്ദിഷ്ട എരുമേലി വിമാത്താവളത്തിൻ്റെ 5 കി.മീ ചുറ്റളവിൽ അടിപൊളി 3 ബെഡ് റും വീടും14 സെൻ്റ് സ്ഥലവും മിതമായ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ സുവർണ്ണാവസരം. എരുമേലി - കാഞ്ഞിരപ്പള്ളി റോഡിൽ 500 മീറ്റർ ഉള്ളിലാണ് വീടും സ്ഥലവും. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടാണ്. വറ്റാത്ത വെള്ളമുണ്ട്. രണ്ട് ബാത് റൂം ,രണ്ട് അടുക്കള, വർക്ക് ഏരിയ,ഡൈനിംഗ് & ലിവിംഗ് റൂം( വലിയ ഹാൾ ), സിറ്റൗട്ട്
താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
WhatsApp message - 62822 93486
Call - 99613 12859

22/10/2025

രാഷ്ട്രപതിയെത്തിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ കുടുങ്ങി: തള്ളി കയറ്റി പൊലീസും ഫയർഫോഴ്സും

20/10/2025

എരുമേലിയിൽ ന്യായ വിലയ്ക്ക് നല്ലൊരു മൂന്ന് ബെഡ് റൂം വീടും11 സെൻ്റ് സ്ഥലവും വില്ക്കുന്നു.
അതേ സുഹൃത്തുക്കളെ എരുമേലി നിർദ്ദിഷ്ട വിമാനത്താവളത്തിൻ്റെ 10 കി മീ ചുറ്റളവിൽ മുക്കൂട്ടുതറ ടൗണിന് സമീപം ആധുനിക സൗകര്യങ്ങളോട് കൂടിയ മൂന്ന് ബെഡ് റൂം വീടും 11 സെൻ്റ് സ്ഥലവും ന്യായ വിലയ്ക്ക് വില്ക്കുന്നു. വറ്റാത്ത വെള്ളം. രണ്ട് ബാത് റൂം ഒന്ന് അറ്റാച്ച്ഡ് ,രണ്ട് അടുക്കള, ഡൈനിംഗ് റൂം , ലിവിംഗ് റൂം , സിറ്റൗട്ട്

താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
Manoj 70255 24107
Kunjumol Philip 97451 72740

Address

Erumely
Erumely

Alerts

Be the first to know and let us send you an email when Mekhadooth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mekhadooth:

Share