ഈർക്കിളി മീഡിയ Eerkkili Media

ഈർക്കിളി മീഡിയ Eerkkili Media എല്ലാ വിശേഷങ്ങളും അറിയാൻ ഒരു മലയാളം ?

അല്‍ത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസന്‍റ് എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായ...
29/10/2025

അല്‍ത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസന്‍റ് എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി.നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രം എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറില്‍ ശ്രീരാജ് എ.ഡി. നിർമ്മിക്കുന്നു. ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്ബരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി.

സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം . അദ്ദേഹത്തിന്‍റെ കരുനാഗപ്പള്ളിയില്‍ നിന്നുംതിരുവനന്തപുര ത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഒരു റോഡ് മൂവി എന്ന പേരും ഈ ചിത്രത്തിന് ഏറെ അന്വർത്ഥമാണ്.

വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും, അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.

വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ, ഛായാഗ്രഹണം - നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റിംഗ്- റിയാസ്.

ഒട്ടുമിക്ക ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെയും ഇഷ്ടകഥാപാത്രമായിരുന്നു ബ്രാൻ സ്റ്റാർക്ക്. കുട്ടികാലം മുതല്‍ ഗെയിം ഓഫ് ത്രോണ്...
28/10/2025

ഒട്ടുമിക്ക ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെയും ഇഷ്ടകഥാപാത്രമായിരുന്നു ബ്രാൻ സ്റ്റാർക്ക്. കുട്ടികാലം മുതല്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിച്ച്‌ തുടങ്ങിയ ഐസക് ഇപ്പോള്‍ വിവാഹിതനായിരിക്കുകയാണ്.ലണ്ടനില്‍ വെച്ച്‌ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബവും സുഹുർത്തകളും മാത്രം അടങ്ങുന്ന ഒരു ചെറിയ പരിപാടിയായിരുന്നു ലണ്ടനില്‍ ഉണ്ടായിരുന്നത്. ഡബിള്‍ ഡക്കർ ബേസില്‍ നില്‍ക്കുന്നതും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ഭാര്യക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് നടൻ ഇക്കാര്യം അറിയിച്ചത്.ഞാൻ ഇതുവരെ കണ്ടതില്‍ ഏറ്റവും ബെസ്റ്റ്, എന്റെ ഏറ്റവും സുന്ദരമായ ദിവസം, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് ഭാഗ്യം, ഐ ലവ് എം', ഐസക് ഇൻസ്റ്റയില്‍ കുറിച്ചു. വിവാഹവാർത്ത അറിഞ്ഞതോടെ ഗെയിം ഓഫ് ത്രോണ്‍സ് താരങ്ങളായ സോഫി ടേണർ, നതാലി ഇമ്മാനുവല്‍, ജോണ്‍ ബ്രാഡ്‌ലി, ലെന ഹെഡി തുടങ്ങിയവരാണ് നടന് ആശംസകള്‍ അറിയിച്ചത്.ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഹിറ്റ് പരമ്ബരയിലെ എല്ലാ സീസണിലും പ്രധാന കഥാപാത്രങ്ങളിലൊന്നായി റൈറ്റ് അഭിനയിച്ചിരുന്നു. എട്ട് സീസണുകളിലും ബ്രാൻ സ്റ്റാർക്കിന്റെ വേഷം അതിഗംഭീരമായി തന്നെ കാഴ്‌ചവെച്ചു. തന്റെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ കാണിക്കാതെയാണ് നടൻ നടന്നിരുന്നത്. എന്നാല്‍ തന്റെ പങ്കാളിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇടയ്ക്ക് നടൻ പങ്കുവെക്കുമായിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച്‌ പല രാജ്യത്തും പല നിയമങ്ങളാണെന്നും ഇതൊക്കെ ആരാണ് തീരുമാനിക്കുന്നതെന്നും ജുവല്‍...
28/10/2025

പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച്‌ പല രാജ്യത്തും പല നിയമങ്ങളാണെന്നും ഇതൊക്കെ ആരാണ് തീരുമാനിക്കുന്നതെന്നും ജുവല്‍ മേരി.സ്ത്രീകളെ നായ്ക്കളെപ്പോലെ പെരുമാറാനാണ് വീടുകളില്‍ പരിശീലിപ്പിക്കുന്നതെന്നും എന്നാല്‍ വേണ്ടത് പൂച്ചയുടെ ആറ്റിറ്റിയൂഡ് ആയിരിക്കണമെന്നും ജുവല്‍ മേരി പറഞ്ഞു. കല്യാണവുമായി ബന്ധപ്പെട്ട പ്രഷറുകള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കുമുണ്ട്. എന്നാല്‍ എത്ര വലിയ കുഴിയിലാണ് തങ്ങളെന്ന് അവര്‍ക്ക് അറിയില്ലെന്നും ജുവല്‍ മേരി പറഞ്ഞു. മാഡിസം ഡിജിറ്റല്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഏത് പ്രായം മുതല്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്നത് സംബന്ധിച്ച്‌ ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ്. ഏഴ് വയസ് മുതല്‍ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്ബത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്നത് ലീഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. പത്താം വയസില്‍ ഗർഭിണികളാകുന്ന പെണ്‍കുട്ടികള്‍ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? എപ്പോള്‍ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല.സ്ത്രീകള്‍ക്ക് മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ട പ്രഷറുകള്‍ ആണ്‍കുട്ടികള്‍ക്കുമുണ്ട്. അവർക്ക് അറിയില്ല അവർ എത്ര വലിയ കുഴിയിലാണ് ഉള്ളതെന്ന്. എന്നോട് എന്റെ പല ആണ്‍സുഹൃത്തുക്കളും ചോദിക്കാറുണ്ട് ഞങ്ങളെ ആരു നോക്കും എന്ന്. അവർക്ക് വീട് വെക്കണം, ജോലി വാങ്ങണം, കല്യാണം കഴിക്കണം പെണ്ണിനെ നോക്കണം, വർഷാ വർഷം ട്രിപ്പ് കൊണ്ട് പോകണം. ഈ ആണ്‍കുട്ടികളുടെ തലയില്‍ ഇതെല്ലം കൊണ്ടിട്ടത് പാട്രിയാര്‍ക്കിയാണ്. ഇതൊന്നും പക്ഷെ അവര് പോലും മനസിലാകുന്നില്ല. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുപോലെ ദ്രോഹിക്കുന്ന ഒരു സമൂഹം ആണിത്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.

എനിക്ക് അറിയുന്ന പെണ്‍കുട്ടികളോട് ഞാൻ പറഞ്ഞു കൊടുക്കുന്ന ഒരു ഉദാഹരണം നായ്ക്കളുടെയും പൂച്ചയുടെയും കഥയാണ്. കുടുംബത്തില്‍ നായ്ക്കളെപ്പോലെ പെരുമാറാനാണ് കൂടുതല്‍ പെണ്‍കുട്ടികളേയും പരിശീലിപ്പിക്കുന്നത്. വാലാട്ടി നില്‍ക്കണം, യജമാനൻ വരുമ്ബോള്‍ എഴുന്നേറ്റ് കുമ്ബിടണം, അവരുടെ പുറകെ മണപ്പിച്ച്‌ നടക്കണം, അവർ എന്ത് എറിഞ്ഞ് തന്നാലും അത് തിരിച്ച്‌ കൊണ്ടുപോയി കൊടുക്കണം എന്ന രീതിക്കാണ് ട്രെയിൻ ചെയ്യുന്നത്.

പക്ഷെ നമ്മുടെ വീട്ടില്‍ ഒരു പൂച്ചയുണ്ടെങ്കില്‍ അത് ഇത്തരത്തില്‍ ഒന്നും പെരുമാറില്ല. പൂച്ച പൂച്ചയായി തന്നെ ഇരിക്കും. നമുക്ക് അതിനെ സ്നേഹിക്കണമെങ്കില്‍ അങ്ങോട്ട് പോയി കൊഞ്ചിക്കും. തലോടി കഴിയുമ്ബോള്‍ ക്യാറ്റ് കൂടുതല്‍ സെക്സിയായി കിടക്കും.

നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നി...
22/10/2025

നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു.രണ്ട് ദിവസം മുൻപ് പുറത്തുവന്ന വിവാദപരമായ വോയിസ് ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറികളോ എഐ വോയ്‌സ് ഇമിറ്റേഷനോ മികച്ച എഡിറ്റിംഗോ ആണെന്നും, അവയ്ക്ക് തന്നെയും തന്റെ കരിയറിനെയും നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മല്‍ അമീർ പ്രതികരിച്ചിരുന്നു. ഈ വിശദീകരണത്തിന് തൊട്ടുപിന്നാലെയാണ് റോഷ്ന റോയ് അദ്ദേഹത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയത്. റോഷ്‌ന റോയ് തനിക്ക് ലഭിച്ച മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചത് "എത്ര നല്ല വെള്ളപൂശല്‍. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോള്‍ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്" എന്നാണ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മല്‍ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹൗ ആർ യു', 'നിങ്ങള്‍ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടില്‍ കാണുന്നത്.

രണ്ട് വലിയ ഇൻഡസ്ട്രികളില്‍ പോയി കഴിവുതെളിയിച്ച്‌, സർവശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അജ്മല്‍ അമീർ പറഞ്ഞിരുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താൻ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ വിഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി യുവതികളാണ് നടനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മല്‍ അമീറില്‍ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകള്‍ ചെയ്തതായും മോശം സന്ദേശങ്ങള്‍ അയച്ചതായും കമന്റുകളിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളി...
21/10/2025

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍.അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.

സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ, കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ എന്നീ രീതികളിലെല്ലാം സജീവമാണ് അഹാന. നടിയുടെ പ്രധാന വരുമാന സ്രോതസ്സും സോഷ്യല്‍ മീഡിയ തന്നെയാണ്. 2023-2024 സാമ്ബത്തിക വർഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.എന്തായാലും, ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് അഹാന. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 260രൂപയാണ് ഈടാക്കുന്നത്. ഇതുവരെ 190 പേരാണ് അഹാനയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്.31 ലക്ഷം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഇൻസ്റ്റഗ്രാമില്‍ ഉള്ളത്. സബ്സ്‌ക്രിപ്ഷൻ മോഡിലേക്ക് വരുന്നതോടെ നടിയുടെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമാവും കാണാനാവുക. അഹാന മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ പല ഇൻഫ്ളുവൻസേഴ്സും ഇൻസ്റ്റഗ്രാമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ മോഡിലേക്ക് മാറിയിട്ടുണ്ട്.

അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ചേർന്ന് അടുത്തിടെ ഒരു ഓണ്‍ലൈൻ ക്ലോത്തിംഗ് ബ്രാൻഡും അഹാന ആരംഭിച്ചിരുന്നു.

അടുത്തിടെ തന്റെ 30-ാം ജന്മദിനത്തിന് ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 അഹാന സ്വന്തമാക്കുകയും ചെയ്തിരുന്നു.

20/05/2025

സ്‍ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്. എന്നാല്‍ ഭർത്താവിനോട് ഇതേ രീതിയില്‍ 'പുരുഷ ധനം' ചോദിച്ച ഒരു ഭാര്യ ഇപ്പോള്‍ വെട്ടിലായിരിക്കുന്നു. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട സ്‍ത്രീയും കുടുംബവുമാണ് കുടുങ്ങിയത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിന്റെ ഈ പ്രത്യേക കേസ് പുറത്തുവരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടതായി ഭർത്താക്കന്മാർക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഈ കേസില്‍, പ്രതിയായ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജയ്പൂർ മെട്രോ കോടതി ഉത്തരവിട്ടു എന്നാണ് റിപ്പോർട്ടുകള്‍.

ഭർത്താവിന്റെ പരാതിയില്‍ കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് പരാതിക്കരനായ ഭർത്താവ്. കുറ്റാരോപിതയായ ഭാര്യ വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണ്. ജയ്പൂരിലെ ജഗത്പുര പ്രദേശത്താണ് ഇരുവരുടെയും സ്വദേശം.

ഒരു സോഷ്യല്‍ പോർട്ടല്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹിതരായതും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് വിവരം. ഭർത്താവ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. കുറ്റാരോപിതയായ ഭാര്യയുടെ ആദ്യ ഭർത്താവ് ഒരു വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 2014 ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. 2022 ഫെബ്രുവരി 10 ന് ആണ് പുതിയ ബന്ധത്തിലേക്ക് ഇരുവരും വിവാഹിതരായി കടന്നു വന്നത്. വിവാഹത്തിന് 15 ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. അത് അദ്ദേഹം തന്നെ വഹിച്ചു. വിവാഹശേഷം ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി അദ്ദേഹം ആരോപിക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭാര്യക്ക് ചെന്നൈയില്‍ നിയമനം ലഭിച്ചു, അവിടെ നിന്ന് അവള്‍ എല്ലാ ദിവസവും അദ്ദേഹത്തോട് ദേഷ്യപ്പെടാൻ തുടങ്ങി.

പിന്നീട് ഭാര്യയെ ജയ്പൂരിലേക്ക് മാറ്റി. ഇവിടെ വന്നതോടെ അവളുടെ പെരുമാറ്റത്തില്‍ കൂടുതല്‍ മാറ്റം വന്നതായി ആരോപണമുണ്ട്. തന്നെ ഭാര്യ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കാൻ തുടങ്ങി എന്നും പരാതിക്കാരൻ പറയുന്നു. ഇതിനിടെ ഭാര്യ 2023 ജൂണ്‍ 26 ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിയെ കാണാൻ അദ്ദേഹത്തെ അനുവാദിച്ചില്ല.

Address

Cochin
Fort Cochin

Alerts

Be the first to know and let us send you an email when ഈർക്കിളി മീഡിയ Eerkkili Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഈർക്കിളി മീഡിയ Eerkkili Media:

Share