Movie Mirror

Movie Mirror സിനിമയെ അടുത്തറിയാൻ മൂവി മിറർ സന്ദർശിക്കൂ. • Movie Promotions
• Online Releasing
• Page Promotions
• Movie Reviews

സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു... കടാവറിൽ തുടങ്ങി, ആനന്ദ് ശ്രീബാല കഴിഞ്ഞ് ഇന്ന് സുമതി വളവിൽ എത്തി നിൽക്കുന്നു ആ...
30/11/2024

സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു... കടാവറിൽ തുടങ്ങി, ആനന്ദ് ശ്രീബാല കഴിഞ്ഞ് ഇന്ന് സുമതി വളവിൽ എത്തി നിൽക്കുന്നു ആ 10 വർഷത്തെ യാത്ര... സിനിമയെ സ്നേഹിച്ച് തുടങ്ങിയ നാൾ മുതൽ തിയേറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ ഒരിക്കൽ എൻ്റെ പേരും ആ വലിയ സ്ക്രീനിൽ വരുമെന്ന് അന്നേ മനസിൽ ഞാൻ കുറിച്ചിരുന്നു..

സുമതി വളവ്, പലപ്പോഴും നിങ്ങളെ പോലെ ഞാനും പറഞ്ഞ് കേട്ട കഥകളിലെ സ്ഥലം... പലപ്പോഴും അതുവഴി യാത്ര ചെയ്തിട്ടും ഉണ്ട്. അന്ന് കേട്ട കഥകൾ ഒരുനാൾ ബിഗ് സ്ക്രീനിൽ എത്തിക്കുമെന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്. എൻ്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിന്ന് ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ്.

സിനിമയോടുള്ള എൻ്റെ ഇഷ്ടം കാരണം ജോലി ഉപേക്ഷിച്ച് അതിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ, ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ എന്നെ ചേർത്ത് പിടിച്ച കുടുംബം.

എൻ്റെ സ്വപ്ന യാത്രയിൽ താങ്ങായി നിന്നകുടുംബം,പപ്പേട്ടൻ,വൈശാഖേട്ടൻ,രാജാമണി അങ്കിൾ തുടങ്ങിയവർ അടങ്ങുന്ന എൻ്റെ ഗുരുക്കന്മാർ, പ്രൊഡ്യൂസേഴ്സ് സുഹൃത്തുക്കൾ.. കടാവർ, നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം,ആനന്ദ് ശ്രീബാല ടീം, എല്ലാവരോടും ഒരുപാട് സ്നേഹം.

എന്നും നിങ്ങൾ എന്നോട് കാണിച്ച സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ സുമതി വളവിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എഴുതിയത്,
തിരക്കഥകൃത്ത് അഭിലാഷ് പിള്ള Abhilash Pillai

Movie Mirror

തുടരും'മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോടികൾ ലാലേട്ടൻ ശോഭനയും 15 വർഷത്തിന് ശേഷം  വീണ്ടും ഒന്നിക്കുന്ന ചിത്രം '...
30/11/2024

തുടരും'

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോടികൾ ലാലേട്ടൻ ശോഭനയും 15 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ' തുടരും' ഡിസംബർ 28 ന് വെള്ളിത്തിരയിലേക്ക് .❤️❤️
മോഹന്‍ലാലിന്റെ കരിയറിലെ 360മത്തെ സിനമയാണ് ‘തുടരും’. താര പ്പൊലിമയില്ലാതെ ഒരു സാധാരണ ടാക്സി ഡ്രൈവർ ആയി മോഹൻലാൽ വെള്ളിത്തിരയിൽ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയരുന്നു ❤️

സംവിധാനം: തരുൺ മൂർത്തി ഛായഗ്രഹണം: ഷാജി കുമാർ
നിർമ്മാണം രഞ്ജിത്ത്
ബാനർ രജപുത്ര വിഷ്വൽ മീഡിയ

2017ലാണ് കൊച്ചിയിലെ ഗോശ്രീ പാലത്തിനു താഴെ നിന്നും മിഷേൽ ഷാജിയെന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടിയത്. കൊലപാതകമാണെന്ന് സ...
30/11/2024

2017ലാണ് കൊച്ചിയിലെ ഗോശ്രീ പാലത്തിനു താഴെ നിന്നും മിഷേൽ ഷാജിയെന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടിയത്. കൊലപാതകമാണെന്ന് സംശയിക്കാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ടും അതൊരു ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തി.

മകളെ കാണാതായ ദിവസം മിഷേലിന്റെ മാതാപിതാക്കൾ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് സഹായാഭ്യർഥനയുമായി കയറിയിറങ്ങിയത്.

അവിടെ നിന്നാണ് വിഷ്ണു വിനയ് സംവിധാനം ചെയ്ത "ആനന്ദ് ശ്രീബാല" തുടങ്ങുന്നത്. മെറിൻ ജോയ് എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഗോശ്രീ പാലത്തിനു താഴെ നിന്നും ലഭിക്കുന്നു. പൊലീസ് അതൊരു ആത്മഹത്യയാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിക്കുന്നു. മാതാപിതാക്കളുടെ സംശയങ്ങൾ ബാക്കിയാകുന്നു.

പൊലീസിന് താല്പര്യമില്ലാത്ത ആ കേസ് അന്വേഷിക്കാൻ മാസങ്ങൾക്കുശേഷം സാധാരണക്കാരനായ ഒരു യുവാവ് മുന്നിട്ടിറങ്ങുകയാണ്. പൊലീസും ആ യുവാവും തമ്മിലുള്ള മത്സരമെന്ന നിലയ്ക്ക് കഥ മുന്നേറുന്നു. പിന്നീടങ്ങോട്ട് ത്രസിപ്പിക്കുന്ന ഒരു ത്രില്ലറായി സിനിമ മാറുന്നുണ്ട്.

എന്നാൽ ഇതിനൊപ്പം തന്നെ നാല് വ്യത്യസ്ത ട്രാക്കുകളിൽ വൈകാരികമായ ഒരു കഥാതന്തു കൂടി പുരോഗമിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കൾ, അമ്മയോടൊപ്പം സഞ്ചരിക്കുന്ന മകൻ, അമ്മയെ ആവശ്യമില്ലാത്ത മകൻ, അമ്മയുടെ ഓർമ്മ പോലുമില്ലാത്ത മകൻ എന്നിങ്ങനെ നിരവധി ട്രാക്കുകൾ. ഒരേ സമയം ത്രില്ലറിനും വൈകാരികതയ്ക്കും തുല്യ പ്രാധാന്യമാണ് കഥയിൽ നൽകുന്നത്.

അഭിനയത്തിലും സാങ്കേതികതയിലുമെല്ലാം ചിത്രം മികച്ചു നിൽക്കുന്നു. നിരവധി സുഹൃത്തുക്കളും സിനിമയുടെ ഭാഗമായതിൽ സന്തോഷം — തിരക്കഥ അഭിലാഷ് പിള്ള, ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം രഞ്ജിൻ രാജ്. സംവിധാനം പ്രിയസ്നേഹിതൻ വിനയന്റെ മകൻ ആണെന്നതും സന്തോഷം.

ആനന്ദായി അർജുൻ അശോകനും ശ്രീബാലയായി സംഗീതയും മികച്ചുനിന്നു. ഇനിയും ചിലരുടെ പേരുകൾ പറയണമെന്നുണ്ട്. പക്ഷേ സ്പോയിലർ ആകുമെന്നതിനാൽ മാത്രം പറയുന്നില്ല.

ഈ സിനിമയ്ക്ക് ഞാനൊരു റേറ്റിങ് കൊടുക്കുന്നില്ല. അത് എന്റെ സുഹൃത്തുക്കൾ ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചതു കൊണ്ടല്ല; മറിച്ച് മിഷേൽ ഷാജിക്ക് നഷ്ടപ്പെട്ട നീതിക്കായി ഇപ്പോഴും കാത്തിരിക്കുന്ന ഷാജിയെന്ന നിസ്സഹായനായ പിതാവിന്റെ ഈ വാക്കുകൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ്: "ആനന്ദ് ശ്രീബാലയിലൂടെ എന്റെ മകളെയാണ് ഞാൻ കണ്ടത്."

ആ പിതാവ് ഹൃദയം നൊന്തു പറഞ്ഞ അഭിപ്രായത്തേക്കാൾ കൂടുതൽ അനുയോജ്യമായ റേറ്റിങ് കേവലമൊരു സംഖ്യ കൊണ്ട് അടയാളപ്പെടുത്താൻ കഴിയില്ലല്ലോ.

© ശ്രീജിത്ത്‌ പണിക്കർ

24/11/2024

24 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു 'വല്യേട്ടൻ' ❤️

4K Official Trailer Out Now
Re Releasing In Cinemas On November 29 , 2024

ട്രൈലെർ കാണാം ലിങ്ക് കമന്റിൽ

Address

M/s Movie Mirror, TC No. 67/3224, PRA-67, Near Pazhanchira Devi Temple, Poonthura P O, Thiruvananthapuram
Fort Cochin
695026

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919547161524

Website

Alerts

Be the first to know and let us send you an email when Movie Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Mirror:

Share