പട്ടം - Kite

പട്ടം - Kite Please Follow More Updates...

28/07/2025

Big Braking

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ

നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിനായി 79 വയസായ വയോധിക കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു.എന്റെ...
28/07/2025

നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിനായി 79 വയസായ വയോധിക കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു.

എന്റെ ആറര പവന്‍ സ്വര്‍ണമാല പണയം വെച്ച്‌ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള പണം നല്‍കിയിട്ടാണ് ഈ ബാങ്കില്‍ വന്നിരിക്കുന്നത്'-', നിക്ഷപതുക തിരികെ ലഭിക്കുവാനായി കരുവന്നൂര്‍ ബാങ്കിനുള്ളില്‍ കുത്തിയിരിപ്പ് നടത്തിയ മലപ്പുറം സ്വദേശി കണ്ണന്തറ വീട്ടില്‍ ആനിയമ്മ (79) യുടെ വാക്കുകളാണിത്. ഉദരസംബന്ധമായ അസുഖം മൂലം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയപ്പോള്‍ ചികിത്സാ ചെലവിനുള്ള പണം അടക്കുവാന്‍ കഴിയാതെ വന്നു. ഈ സമയം തന്റെ ആറര പവന്റെ മാല പണയം വച്ച്‌ ആ തുക ആശുപത്രിയില്‍ അടച്ച ശേഷമാണ് ഡിസ്ചാര്‍ജ് ആയത്.പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലും എം.ഇ.എസ്. മെഡിക്കല്‍ കോളജിലുമായിരുന്നു ചികിത്സ. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ആനിയമ്മയുടെ ഭര്‍ത്താവ് റോബിന്‍ ഹൃദ്രോഗം മൂലം 20 വര്‍ഷം മുമ്ബ് മരിച്ചു. സുജ, സുശ എന്നീ രണ്ടുപെണ്‍മക്കളാണ് ആനിയമ്മക്കുള്ളത്.

സ്വന്തമായി തയ്യല്‍പണി ചെയ്തു സമ്ബാദിച്ച തുകയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. 13,65,250 രൂപയാണ് നിക്ഷേപതുകയായി ബാങ്കില്‍നിന്നും തിരികെ ലഭിക്കാനുള്ളത്. ഇന്നലെ രാവിലെ പത്തരയോടെ ബാങ്കിലെത്തിയെങ്കിലും രണ്ടുലക്ഷം രൂപ നല്‍കാമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പണമടക്കാനായി പണയം വച്ച തന്റെ മാല തിരികെ ലഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്നും ആ തുക ലഭിക്കാതെ ബാങ്കില്‍ നിന്നും തിരികെ പോകില്ലെന്നും ആനിയമ്മ പറഞ്ഞു. ബാങ്കിലെ ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ വൃദ്ധയായ ആനിയമ്മയെ തനിച്ചാക്കി ജീവനക്കാര്‍ ഓഫീസ് വിടുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോള്‍ മരുമകന്‍ ജോഷി ബാങ്കിലെത്തി. എന്നാല്‍ ഏഴരയോടെ മരുമകനായ ജോഷി അമ്മക്ക് ചായ വാങ്ങാനായി പുറത്തേക്ക് പോയ സമയം പൊലീസ് സ്ഥലത്തെത്തി അമ്മയെ ബാങ്കില്‍ നിന്നും പുറത്തിറക്കി ഷട്ടര്‍ ഇടുകയായിരുന്നു. നിക്ഷേപപണം തിരികെ ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നു ആനിയമ്മയും മരുമകന്‍ ജോഷിയും അറിയിച്ചു. ബാങ്കില്‍ നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ഇപ്പോള്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക ഒന്നിടവിട്ട മാസങ്ങളില്‍ ഗഡുക്കളായി ആനിയമ്മയടെ ബാങ്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

വെറൈറ്റി മീഡിയ Anchor Nainisha സോറി പറഞ്ഞിട്ടുണ്ട് 🙏ഇത്രേം ഡേ ഈ ഇഷ്യൂ ഒക്കെ കണ്ട് . എന്താണ് പറയണ്ടത് അറിയില്ലായിരുന്നു. ...
28/07/2025

വെറൈറ്റി മീഡിയ Anchor Nainisha സോറി പറഞ്ഞിട്ടുണ്ട് 🙏

ഇത്രേം ഡേ ഈ ഇഷ്യൂ ഒക്കെ കണ്ട് . എന്താണ് പറയണ്ടത് അറിയില്ലായിരുന്നു.
ബട്ട്‌ ഇപ്പോയെങ്കിലും പറഞ്ഞിട്ടില്ലേൽ ശെരി ആവില്ല.

ചെയ്തത് തെറ്റാണ്.
എന്റെ ഭാഗത്തു വന്ന വലിയ വീഴ്ച്ചയാണ് സംഭവിച്ചേ. അതിനെ ഒരിക്കലും ന്യായികരിക്കുന്നില്ല എന്ന് സമ്മതിച്ചു കൊണ്ട് തന്നെ സോറി പറഞ്ഞിട്ടുണ്ട്👍.

ആ സമയത്ത് അങ്ങനെ പറ്റി പോയി, ഇതിന്റെ മറുവശങ്ങൾ ഒന്നും ആ ഒരു സിറ്റുവേഷനിൽ ഓർത്തില്ല.

ഞൻ അങ്ങനത്തെ ഒരു സ്ത്രീയല്ല,ഒരു കുഞ്ഞിന്റെ അമ്മയാണ്, സ്ത്രീകളെ മാനിക്കുന്ന ഒരാളാണ്, എന്നൊക്കെ കരഞ്ഞു പറയുന്നെ കാണുമ്പോ, പാവം തോന്നുന്നു 😓.

അറിയാതെ പറ്റുന്ന തെറ്റും അല്ലാത്തതും കണ്ടാൽ ബോധം ഉള്ളവർക്ക് ഇവളെ ഇനിയു വിമർശിക്കം 👍

യുപിയിൽ യോഗി ജിയുടെ പോലീസ് സ്ത്രീകളെ ബഹുമാനിക്കുന്ന കാഴ്ച ആണിത്  #പുഖ്രായൻ ഔട്ട്‌പോസ്റ്റ് ഇൻചാർജ് മഹേന്ദ്ര സിംഗ് ഒരു സ്ത...
28/07/2025

യുപിയിൽ യോഗി ജിയുടെ പോലീസ് സ്ത്രീകളെ ബഹുമാനിക്കുന്ന കാഴ്ച ആണിത്

#പുഖ്രായൻ ഔട്ട്‌പോസ്റ്റ് ഇൻചാർജ് മഹേന്ദ്ര സിംഗ് ഒരു സ്ത്രീയുടെ മുകളിൽ ഇരുന്നുകൊണ്ട് തന്റെ യൂണിഫോമിന്റെ പവർ കാണിക്കുന്നു.
ഈ ധീരനായ ഇൻസ്പെക്ടർക്ക് ഒരു പ്രമോഷൻ എന്തായാലും കിട്ടും അതാണ്‌ അവിടുത്തെ രീതി...

😢😢😢
28/07/2025

😢😢😢

ദാരിദ്ര്യം എന്താണ്?രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണു ഒട്ടേറെ കുട്ടികൾ മരണപ്പെട്ടു എന്നുള്ള വാർത്തകൾ നി...
27/07/2025

ദാരിദ്ര്യം എന്താണ്?
രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണു ഒട്ടേറെ കുട്ടികൾ മരണപ്പെട്ടു എന്നുള്ള വാർത്തകൾ നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ

മരണശേഷം, അതിലൊരു കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാൻ വീട്ടുകാർക്ക് വേറെ ക്രമീകരണങ്ങൾ ചെയ്യാൻ ക്യാഷ് ഇല്ലാത്ത അവസ്ത.. വീട്ടിൽ കിടക്കുന്ന പഴയ ടയറുകൾ ഇട്ട് മൃതദേഹം കത്തിക്കേണ്ടി വന്ന കാഴ്ച ആണ് ഈ കാണുന്നത്...

ഇന്ത്യ ലോകത്തിലെ നാലാം സാമ്പത്തിക ശക്തി..

26/07/2025

എറണാകുളത്ത് ഒരു യുവ സംരംഭകന്റെ തൊഴിൽ സ്ഥലത്തേക്ക് 120 വലിയ ഗ്ലാസ് ഷീൽഡുകൾ വരുന്നു. എല്ലാം വളരെ വില കൂടിയ മെറ്റീരിയൽ ആണ് എന്നു അയാൾ പറയുന്നു..

"അത് ഞങ്ങൾ തന്നെ ഇറക്കും" എന്ന് അവകാശപ്പെട്ട് സ്ഥലത്തെ സിഐടിയു കാർ രംഗത്ത് എത്തുന്നു..

"ഒരുപാട് വിലകൂടിയ ഗ്ലാസ് ആണ് എന്റെ പണിക്കാരെ വച്ച് ഗ്ലാസ്‌ ക്യാപ്‌ച്ചർ എല്ലാം ഉപയോഗിച്ച് ഞാൻ തന്നെ സുരക്ഷിതമായി ഇറക്കിക്കോളാം".. എന്ന് സംരംഭകൻ..

"ഇല്ല സമ്മതിക്കില്ല ഞങ്ങൾ തന്നെ
ഇറക്കുമെന്ന്".. സിഐടിയു കാർ..

"എങ്കിൽ സമ്മതം, പക്ഷേ സൂക്ഷിക്കണം ഒരു ഗ്ലാസ് പോലും പൊട്ടരുത് പൊട്ടിയാൽ ആ നഷ്ടമാകുന്ന തുക നിങ്ങൾ തരേണ്ടി വരു" മെന്ന് സംരംഭകൻ..

തീർന്നു...

പിന്നെ അവിടെ അയാൾക്കും ആ സ്ഥാപനത്തിനും നേരെ ഫുൾ തുണി പൊക്കി കാണിക്കലും, തെറിവിളിയും, ഭീഷണിയുമാണ് നടന്നത്..

മരട് സ്റ്റേഷനിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ സിഐക്ക് മുന്നിൽ ലോഡിങ് തൊഴിലാളികൾ പറഞ്ഞത്..

"ടൈലും ഗ്ലാസും ഒക്കെ ആകുമ്പോൾ ഒന്നോ രണ്ടെണ്ണം ഒക്കെ പൊട്ടു".. മെന്ന്...

അതിലൊരു നാറി അവിടെ ഇഷ്യൂ നടക്കുമ്പോൾ പറഞ്ഞതാണ് രസം..

"നിന്റെ ഗ്ലാസ് പൊട്ടിയാൽ ഞങ്ങളെന്തിനാടാ പൈസ തരുന്നത് #₹%&.." എന്നു..

"പിന്നെ നീ വന്നു അവകാശം പറഞ്ഞു ബലമായി അത് ഇറക്കും എന്ന് വാശിപിടിച്ചു ഇറക്കുമ്പോൾ നിന്റെ കയ്യീന്ന് എന്റെ മുതൽ പൊട്ടിയാൽ പിന്നെ നീ കാശു തരാതെ നിന്റെ തന്ത വന്നു കാശു തരുമോടാ നായെ? "..

എന്ന് ചോദിക്കാൻ ആ യുവ സംരംഭകന് പറ്റില്ലല്ലോ..

അവസ്ഥ

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ആകസ്മികമായി മരണപ്പെട്ട ശ്രീമതി. ബിന്ദു ജോലി ചെയ്തു വന്നിരുന്ന തലയോലപ്പറമ്പ് ശിവാസ് സിൽക്സ...
09/07/2025

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ആകസ്മികമായി മരണപ്പെട്ട ശ്രീമതി. ബിന്ദു ജോലി ചെയ്തു വന്നിരുന്ന തലയോലപ്പറമ്പ് ശിവാസ് സിൽക്സ് എന്ന വസ്ത്ര
വ്യാപാര സ്ഥാപനത്തിൻ്റെ ഉടമയായ ശ്രീ. ആനന്ദാക്ഷനും ഭാര്യ ജിജിയും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ കണ്ട് ഒരു ലക്ഷം രൂപ ആ കുടുംബത്തിന് നൽകുവാൻ തീരുമാനിച്ചു. കൂടാതെ ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിക്ക് ശിഷ്ടകാലം മുഴുവൻ പ്രതിമാസം 5000 രൂപ വീതം നൽകുവാനും തീരുമാനിച്ചു. മരണം പോലും മുതലെടുപ്പുകളാകുന്ന ഈ കാലത്ത് നന്മ മരിക്കുന്നില്ല എന്ന് ശ്രീ. ആനന്ദാക്ഷനും ഭാര്യയും ലോകത്തോട് വിളിച്ചു പറയുന്നു. പ്രഖ്യാപിച്ച തുക ബിന്ദുവിൻ്റെ കുടുംബത്തിന് കൈമാറി .

ശ്രീലക്ഷ്മി അറക്കൽ : " ദിയ കൃഷ്ണക്ക് പൈസയുണ്ട്ലക്ഷ്വറി setup ചെയ്തു പ്രസവിക്കാൻ കഴിയും. പക്ഷേ അങ്ങനെ പണമില്ലത്തവരുടെ പ്ര...
08/07/2025

ശ്രീലക്ഷ്മി അറക്കൽ : " ദിയ കൃഷ്ണക്ക് പൈസയുണ്ട്
ലക്ഷ്വറി setup ചെയ്തു പ്രസവിക്കാൻ കഴിയും. പക്ഷേ അങ്ങനെ പണമില്ലത്തവരുടെ പ്രസവം എങ്ങനെയായിരിക്കും?
ആരുമില്ലാതെ , പൈസ ഇല്ലാതെ , പ്രിവിലേജ് ഇല്ലാതെ , സര്ക്കാര് ആശുപത്രികളിൽ സർവ്വ വേദനയും സഹിച്ചു പ്രസവിക്കുകയും സിസേറിയൻ ചെയ്യുകയും ചെയ്യുന്ന പാവപ്പെട്ട നിസ്സഹായരായ സ്ത്രീകളെ കുറിച്ച് ആണ് ആ പ്രസവ വീഡിയോയുടെ സമയത്ത് ഞാൻ മൊത്തം വിചാരിച്ചത്. "

നിങ്ങളുടെ അഭിപ്രായം എന്താണ്?

"ആദ്യ ശമ്പളം അമ്മയ്ക്ക് " എന്നാൽ മകൻ തരുന്ന ആദ്യ ശമ്പളം വാങ്ങി അനുഗ്രഹിക്കാൻ 'അമ്മ ബിന്ദുവില്ല - നോവായി ബിന്ദുവിന്റെ മരണ...
05/07/2025

"ആദ്യ ശമ്പളം അമ്മയ്ക്ക് " എന്നാൽ മകൻ തരുന്ന ആദ്യ ശമ്പളം വാങ്ങി അനുഗ്രഹിക്കാൻ 'അമ്മ ബിന്ദുവില്ല - നോവായി ബിന്ദുവിന്റെ മരണം 😓

തനിക്ക് ലഭിക്കുന്ന ആദ്യ ശമ്പളം അമ്മയ്ക്ക് നൽകി അനുഗ്രഹം വാങ്ങണം എന്ന് നവനീത് ഏറെ ആഗ്രഹിച്ചിട്ടുണ്ടാകും .. പക്ഷെ വിധി മറ്റൊന്നായിരുന്നു . കഴിഞ്ഞ മാസമായിരുന്നു നവനീതിന് ജോലി ലഭിച്ചത് . ജോലിക്ക് കയറി ആദ്യ ശമ്പളം അമ്മയെ ഏൽപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു നവനീത് . എന്നാൽ നവമി ആശുപത്രിയിലായതിനാൽ 'അമ്മ ബിന്ദുവും ആശുപത്രിയിൽ കൂട്ടുനിൽക്കുകയായിരുന്നു . അതുകൊണ്ട് തന്നെ ശമ്പളം അമ്മയെ ഏൽപ്പിക്കാൻ മകൻ നവനീതിന് കഴിഞ്ഞില്ല .

തലയോലപ്പറമ്പിലെ വീട്ടിൽ കരഞ്ഞു തളർന്ന അച്ഛനെയും മക്കളെയും എങ്ങനെ സമാധാനിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ് ഉറ്റവർ . അമ്മയുടെ ചലനമറ്റ ശരീരത്തിനടുത്ത് പൊട്ടിക്കരയുന്ന മകൻ നവനീതിനൊപ്പം മകൾ നവമിയും ഭർത്താവ് വിശ്രുതനുമുണ്ട് . വിങ്ങിപൊട്ടിയിരിക്കുന്ന മക്കളെയും ഭർത്താവ് വിശ്രുതനെയും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ബന്ധുക്കൾ . ആന്ധ്രായിൽ അപ്പോളോ നേഴ്സിങ് കോളേജിലെ അവസാനവർഷ വിദ്യർത്ഥിനിയാണ് നവമി , കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി നവമിയും നവമിക്കൊപ്പം 'അമ്മ ബിന്ദുവും എത്തിയത് . എന്നാൽ ഒരു കുടുംബത്തിന്റെ മുഴവൻ പ്രതീക്ഷകളെയും ഇരുട്ടിലാക്കി കുടുംബത്തിന്റെ നെടും തൂണായ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണു മരണപ്പെടുകയായിരുന്നു...

ആദിവാസി സമൂഹത്തിൽ നിന്നും ആദ്യ സിവിൽ ജഡ്ജി. തമിഴ് മണ്ണിൽ 23 കാരി മലയാളി പെൺകുട്ടി എഴുതിയത് ചരിത്രം❤️❤️തമിഴ്നാട് തിരുപ്പത...
28/06/2025

ആദിവാസി സമൂഹത്തിൽ നിന്നും ആദ്യ സിവിൽ ജഡ്ജി. തമിഴ് മണ്ണിൽ 23 കാരി മലയാളി പെൺകുട്ടി എഴുതിയത് ചരിത്രം❤️❤️

തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ യെലഗിരി കുന്നുകളിലെ മലയാളി ഗോത്രത്തിൽ നിന്നുള്ള ശ്രീപതി, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ വിജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒരു അമ്മ കൂടിയായ ശ്രീപതി കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിലാണ് തൻ്റെ പരീക്ഷ എഴുതുന്നത്. ഇതാണ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നതും. തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് മുന്നിൽ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ശ്രീപതിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

“എൻ്റെ സമുദായത്തിലെ ആളുകൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ അവർക്ക് നിയമസഹായം നൽകുക എന്നതായിരുന്നു കോഴ്‌സ് ചെയ്യാനുള്ള പ്രേരണ,” ശ്രീപതി പറയുന്നു.

തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം പട്ടണത്തിനടുത്തുള്ള തുവിഞ്ഞിക്കുപ്പം എന്ന ഗ്രാമത്തിലാണ് ശ്രീപതി ജനിച്ചത്. കൃത്യമായ റോഡുകളും സ്‌കൂളുകളുമില്ലാതെ റിസർവ് ഫോറസ്റ്റിലാണ് ഈ ഗ്രാമം. ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പരമാനന്ദൽ ഗ്രാമത്തിലാണ് ഏറ്റവും അടുത്തുള്ള ബസ് സർവീസ്. കർഷകനായ എസ്.കാളിയപ്പൻ്റെയും കെ.മല്ലിഗയുടെയും മൂത്തമകളാണ് ശ്രീപതി.

ഇളയസഹോദരങ്ങൾക്കൊപ്പം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അതനാവൂർ വില്ലേജിലെ സെൻ്റ് ചാൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച ശ്രീപതി ഹയർസെക്കൻഡറി പഠനത്തിന് ശേഷം സർക്കാർ കോളേജിൽ നിയമപഠനത്തിന് ചേർന്നു.

ഈ കാലയളവിൽ, അവൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാനും തുടങ്ങി. ആംബുലൻസ് ഡ്രൈവറായ എസ്. വെങ്കിടേശനുമായുള്ള വിവാഹത്തിന് ശേഷവും വീട്ടിൽ നിന്ന് പഠിച്ച് സിവിൽ ജഡ്ജിയാകാനുള്ള ആഗ്രഹം അവർ പിന്തുടരുകയായിരുന്നു.

ശ്രീപതിയെ അഭിനന്ദിച്ച ആയിരക്കണിക്കിന് ആളുകളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉണ്ട്. ഒരു വിദൂര ആദിവാസി ഗ്രാമത്തിൽ നിന്ന് വന്നിട്ടും ശ്രീപതി ഇത്രയും ഉയരങ്ങളിൽ എത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് എക്ക്സിൽ പങ്കുവെച്ച പോസ്റ്റിൽ സ്റ്റാലിൻ പറയുന്നു...

പ്രതികൾ കുറ്റക്കാരല്ലെന്ന് മരണപ്പെട്ട യുവതിയുടെ കുടുംബം
20/06/2025

പ്രതികൾ കുറ്റക്കാരല്ലെന്ന് മരണപ്പെട്ട യുവതിയുടെ കുടുംബം

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when പട്ടം - Kite posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category