
05/08/2025
(ഒരു ഓർമ്മക്കുറിപ്പ്)
1998 കളിയാട്ടം എന്ന ചിത്രത്തിന് ദേശീയ പുരസ്ക്കാരം അതിൽ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചത് ശ്രീ സുരേഷ് ഗോപിക്കായിരുന്നു. അന്ന് ഞാൻ ആദ്യമായി ഒരു ജോലിയിൽ പ്രവേശിച്ചത് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിൻ്റെ ഓഫീസിൽ ആയിരുന്നു.
ചേംബറിൻ്റെ പ്രവർത്തനം തകൃതിയായി മുന്നോട്ടു പോകുന്ന വേളയിൽ പ്രവർത്തകർക്ക് തോന്നിയ ഒരാശയം. ഭരത് അവാർഡിനർഹനായാ ശ്രീ സുരോഷ് ഗോപിയെ ആദരിക്കൽ . അതിനോടൊപ്പം മലയാള സിനിമയിലെ കുറച്ച് നടൻമാരേയും ഉൾപ്പെടുത്തി ധനശേഖരണാർത്ഥ പദ്ധതിയും.
സുരേഷ് ഗോപി, ബിജു മേനോൻ, കൊച്ചിൻ ഹനീഫ, മങ്ക മഹേഷ്, മോഹിനി, സംവിധായകരായ ഹരിഹരൻ, ലാൽ ജോസ്. ഇവരെ കൂടാതെ അന്ന് കലാഭവൻ നവാസ്, കോട്ടയം നസീർ , കലാഭവൻ ഷാജു. എന്നിവരുടെ നേതൃത്വത്തിൽ തകർപ്പൻ കോമഡി പ്രോഗ്രാമും.
ഭരത് സന്ധ്യ എന്ന പേരിൽ അരങ്ങേറിയ പരിപാടിയിൽ ചേംബർ മെമ്പർമാരുടെ കൂടെ എൻ്റെ സേവനവും. ഇതിൻ്റെ ഭാഗമായി കലാഭവൻ നവാസും സംഘവുമായി നിരന്തരം സപ്പോർട്ടീവ് ആയി പ്രോഗ്രാം കഴിയുന്നതുവരെ കൂടെ നിന്നതും ഓർത്തു പോവുകയാണ്.
അവസാനം വേദി വിടുന്നതിന് മുമ്പ് എല്ലാവരും ചേർന്നുള്ള ഒരു ഫോട്ടോയും എടുത്തിട്ടാണ് പിരിഞ്ഞത്.
സമയമെടുത്തിട്ടാണെങ്കിലും എൻ്റെ ഫോട്ടോ കളക്ഷനിൽ നിന്നും തപ്പിയെടുത്തത്.
അന്നത്തെ ആ പ്രോഗ്രാമിൽ എല്ലാവരേയും കുടുകുടാ ചിരിപ്പിച്ച നമ്മുടെ പ്രിയങ്കരനായ കലാഭവൻ നവാസിന് നിത്യശാന്തി നേർന്നുകൊണ്ട്
വിനോദ് ചിങ്ങനാത്ത്'.