ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍. ചെസ് വനിതാ ലോകകപ്പിന്റെ ടൈ ബ്രേക്കില്‍ മറ്റൊരു ഇന്ത്യന്‍ താരം കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് 19കാരിയായ ദിവ്യ ചാമ്പ്യനായത്.
28/07/2025
എം.ആര്‍. അജിത്കുമാര്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍
28/07/2025
ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
28/07/2025
കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുന്നു.
27/07/2025
പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ കടന്നാക്രമണം തുടരുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തവണ വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെത്തി വെല്ലുവിളിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ന് നൂറ് സീറ്റ് കിട്ടിയാൽ താൻ സ്ഥാനം ഒഴിയുമെന്നും ഇല്ലെങ്കിൽ സതീശൻ രാഷ്ട്രീയവനവാസത്തിന് പോകുമോ എന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.
27/07/2025
ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു
27/07/2025
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാം ഓർമ്മയായിട്ട് പത്ത് വർഷം.
26/07/2025
26/07/2025
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം.
Be the first to know and let us send you an email when 4Sides Tv Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.