MalluWood

MalluWood For media publishing

ബാങ്കിന് മാസ്സ് 'പണി' തിരികെ കൊടുത്ത് കർഷകൻ! 66 പൈസയ്ക്ക് വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങി കർണാടകയിലെ "ലെജൻഡ്" 😂🔥വായ്പയെ...
08/08/2026

ബാങ്കിന് മാസ്സ് 'പണി' തിരികെ കൊടുത്ത് കർഷകൻ! 66 പൈസയ്ക്ക് വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങി കർണാടകയിലെ "ലെജൻഡ്" 😂🔥

വായ്പയെടുത്ത തുക മുഴുവൻ പലിശയടക്കം തിരിച്ചടച്ചിട്ടും, വെറും 9.34 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ച കാനറ ബാങ്കിനാണ് കർഷകൻ
വമ്പൻ മറുപടി നൽകിയത്.

9.34 രൂപ കുടിശ്ശിക അടയ്ക്കാൻ ചെന്ന കർഷകൻ ബാങ്കിൽ നൽകിയത് 10 രൂപയുടെ നോട്ട്. തുടർന്ന് ബാക്കി ലഭിക്കേണ്ട 66 പൈസ ഉടനടി തിരികെ വേണമെന്ന് അദ്ദേഹം വാശിപിടിച്ചു. ബാക്കി തുക കൃത്യമായി തന്നില്ലെങ്കിൽ ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി!

വെറും 9 പൈസയുടെ പേരിൽ സമയം കളഞ്ഞ ബാങ്കിന് കിട്ടിയ അട്ടിമറി മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. അതെ, പണി കൊടുത്ത ബാങ്കിന് ഇത് ഒരൊന്നര മറുപണി തന്നെ! 😎

അമ്മ മോഷണം പോകാതിരിക്കാൻ പെട്ടിയിൽ സൂക്ഷിച്ചുവെച്ച പത്തര പവൻ സ്വർണം, വിവരമറിയാതെ മകൾ ആക്രിക്കാരന് വിറ്റ സംഭവം മലപ്പുറത്ത...
08/08/2026

അമ്മ മോഷണം പോകാതിരിക്കാൻ പെട്ടിയിൽ സൂക്ഷിച്ചുവെച്ച പത്തര പവൻ സ്വർണം, വിവരമറിയാതെ മകൾ ആക്രിക്കാരന് വിറ്റ സംഭവം മലപ്പുറത്തും കോഴിക്കോട്ടും വലിയ ചർച്ചയായിരിക്കുകയാണ്. 11 ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടപ്പെട്ട വിഷമത്തിലായിരുന്ന കുടുംബത്തിന് ഒടുവിൽ ആ സ്വർണം തിരികെ ലഭിച്ചു.

ആക്രി വ്യാപാരിയായ അനീസ് എന്ന വ്യക്തിയുടെ വലിയ സത്യസന്ധതയും നടക്കാവ് പൊലീസിന്റെ വേഗത്തിലുള്ള ഇടപെടലുമാണ് ഇതിന് കാരണമായത്. ആക്രി സാധനങ്ങൾ എടുത്ത ശേഷം അനീസ് വീട്ടുകാർക്ക് തന്റെ ഒരു വിസിറ്റിങ് കാർഡ് നൽകിയിരുന്നു. ഈ കാർഡിലെ നമ്പർ വഴിയാണ് പൊലീസ് അനീസിനെ കണ്ടെത്തിയത്.

വീടുകളിൽ നിന്ന് കിട്ടിയ സാധനങ്ങൾ തരംതിരിക്കുമ്പോൾ തന്നെ അനീസിന് ഈ സ്വർണം കിട്ടിയിരുന്നു. എന്നാൽ ഏത് വീട്ടിൽ നിന്നാണ് ഇത് കിട്ടിയതെന്ന് ഉറപ്പില്ലാതിരുന്നതിനാൽ, വിസിറ്റിങ് കാർഡ് കണ്ട് ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിൽ അനീസ് അത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസിന്റെ ഫോൺ വന്നതോടെ അനീസ് സ്വർണവുമായി സ്റ്റേഷനിലെത്തുകയും, തുടർന്ന് പൊലീസിനൊപ്പം പോയി വീട്ടുകാർക്ക് അത് നേരിട്ട് കൈമാറുകയും ചെയ്തു.

ഏഴ് വർഷത്തെ പ്രവാസം പാർക്കിൽ ഒടുങ്ങി; ഷാർജയിൽ മലയാളി മരിച്ച നിലയിൽഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മലയാളിയെ മരിച്ച...
06/08/2026

ഏഴ് വർഷത്തെ പ്രവാസം പാർക്കിൽ ഒടുങ്ങി; ഷാർജയിൽ മലയാളി മരിച്ച നിലയിൽ

ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ സ്വദേശി ഷാജഹാൻ (54) ആണ് ഓഗസ്റ്റ് 3-ന് മരണപ്പെട്ടത്.

ദീർഘകാലമായി കുടുംബവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു ഇദ്ദേഹം. മുൻപ് സൗദിയിലും പിന്നീട് ഏഴ് വർഷമായി യുഎഇയിലും പ്രവാസിയായിരുന്ന ഷാജഹാൻ കുറച്ചുകാലമായി പാർക്കിലായിരുന്നു കഴിഞ്ഞിരുന്നത്. കടുത്ത പ്രമേഹരോഗിയായിരുന്നിട്ടും ചികിത്സ തേടാൻ തയാറായിരുന്നില്ല.

സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മരണ വിവരം നാട്ടിലെ കുടുംബം അറിയുന്നത്. "അവസാനമായി വാപ്പയുടെ മുഖം ഒന്ന് കാണണം" എന്ന മകളുടെ അഭ്യർഥനയെ തുടർന്ന്, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി മറ്റൊരാളെ രക്ഷിച്ചു; പ്രളയച്ചുഴിയിൽ ജീവൻ പൊലിഞ്ഞ രാജേഷിന്റെ വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് നാട്...
05/08/2026

സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി മറ്റൊരാളെ രക്ഷിച്ചു; പ്രളയച്ചുഴിയിൽ ജീവൻ പൊലിഞ്ഞ രാജേഷിന്റെ വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് നാട്

കണ്ണൂർ: പ്രളയത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിനൽകിയ രാജേഷിന്റെ വേർപാടിൽ തേങ്ങുകയാണ് ഒരു നാട് മുഴുവൻ.

മീന്തുള്ളി തുരുത്തിൽ കഴുത്തൊപ്പം വെള്ളത്തിൽ തെങ്ങിൽ പിടിച്ച് കിടന്ന ബെന്നി എന്നയാളെ രക്ഷിക്കാനാണ് രാജേഷും സുഹൃത്ത് മനുവും സാഹസികമായി എത്തിയത്. തന്റെ കൈവശമുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് അഴിച്ചുനൽകി ബെന്നിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചെങ്കിലും, മടങ്ങിവരവിൽ റോപ്പിൽ പിടിച്ച് പുഴ കടക്കവെ രാജേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിന് മുന്നിൽ "പോയല്ലോ അച്ഛാ..." എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന മക്കളുടെ കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷ്.

മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ച പ്രിയ സഹോദരൻ രാജേഷിന് പ്രണാമം! 🌹🌹

ദുബായിൽ കാർ ഷോറൂമിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവ് മരിച്ചുദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ പാചകവാ...
05/08/2026

ദുബായിൽ കാർ ഷോറൂമിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവ് മരിച്ചു

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് പ്രവാസി സമൂഹത്തെ നൊമ്പരപ്പെടുത്തി യാത്രയായത്.

ദുബായിലെ 'ദി കാർ സൂപ്പർ സ്റ്റോർ' എന്ന സ്ഥാപനത്തിൽ വീഡിയോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. എട്ട് മാസം മുൻപാണ് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രതീക്ഷിച്ച് ഷിജിൻ ഗൾഫിലെത്തിയത്. ഒരു വർഷം മുൻപായിരുന്നു വിവാഹം. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് സംഘം സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി.
പ്രതീക്ഷകളോടെ പ്രവാസ ലോകത്തെത്തി എട്ട് മാസത്തിനുള്ളിൽ പൊലിഞ്ഞുപോയ ഷിജിന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാദുഃഖമായി മാറി.

പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനുള്ളിൽ ബസ്ഡ്രൈവർ തൂങ്ങി മരിച്ചു. പേരാമ്പ്ര - വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെഡ്രൈ...
04/08/2026

പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനുള്ളിൽ ബസ്ഡ്രൈവർ തൂങ്ങി മരിച്ചു. പേരാമ്പ്ര - വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെഡ്രൈവർ നൊച്ചാട് - ഹരീഷ് എന്ന മോനൂട്ടനാണ് മരിച്ചത് -

പേരാമ്പ്ര - ചാനിയം കടവ് - വടകര റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ അതേ ബസിൽ തൂങ്ങി മരിച്ചു

കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ പ്രവാസ ലോകത്തേക്ക് പോയ ഭർത്താവ് നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഭാര...
31/07/2026

കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ പ്രവാസ ലോകത്തേക്ക് പോയ ഭർത്താവ് നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഭാര്യ ഷഹല 7 വയസ്സുള്ള മകനെയും കൂട്ടി ഒളിച്ചോടിയത്. ജൂലൈ 16-ന് ബാലുശ്ശേരിയിൽ നിന്നായിരുന്നു സംഭവം. വീട്ടിൽ നിന്നും വസ്ത്രങ്ങളും ആഭരണങ്ങളുമായാണ് ഷഹല കാമുകനൊപ്പം ഇറങ്ങിപ്പോയത്.

നാട്ടിലെത്തിയ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷഹലയെയും കാമുകനെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, 7 വയസ്സുകാരനായ മകനെ അച്ഛനൊപ്പം വിടാൻ അധികൃതർ തീരുമാനിച്ചു. ഫോണിൽ സംസാരിക്കുമ്പോഴൊന്നും തങ്ങൾക്കിടയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് പ്രവാസിയായ ഭർത്താവ് പറയുന്നത്.

മെറിൻ ജോയ് കൊലപാതകം: പ്രതി ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തംഫ്ലോറിഡ: അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയ് (28)...
26/07/2026

മെറിൻ ജോയ് കൊലപാതകം: പ്രതി ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം

ഫ്ലോറിഡ: അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയ് (28) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ. 2020 ജൂലൈ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ജോയ് ജോലി കഴിഞ്ഞ് മടങ്ങവേ, പാർക്കിംഗ് ഏരിയയിൽ വെച്ച് ഫിലിപ്പ് മാത്യു ആക്രമിക്കുകയായിരുന്നു. മെറിനെ 17 തവണ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി, നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റുകയും ചെയ്തു.

2016-ലായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം. ദാമ്പത്യ ജീവിതത്തിലുണ്ടായ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്ന് മെറിൻ വിവാഹമോചനത്തിന് നിയമനടപടികൾ സ്വീകരിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം ഹോട്ടൽ മുറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. പരോളില്ലാത്ത ശിക്ഷയായതിനാൽ പ്രതിക്ക് മരണം വരെ ജയിൽവാസം അനുഭവിക്കേണ്ടി വരും.

സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി 'ഗൊഡ്സില്ല' താരം കെയ്‌ലി ഹോട്ടലിന്റെ വിടവാങ്ങൽ... 💔'ഗൊഡ്‌സില്ല' സിനിമകളിൽ 'ജിയ'...
22/07/2026

സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി 'ഗൊഡ്സില്ല' താരം കെയ്‌ലി ഹോട്ടലിന്റെ വിടവാങ്ങൽ... 💔

'ഗൊഡ്‌സില്ല' സിനിമകളിൽ 'ജിയ' എന്ന കുഞ്ഞു പെൺകുട്ടിയായി വന്ന് നമ്മുടെയൊക്കെ മനംകവർന്ന പ്രിയതാരം കെയ്‌ലി ഹോട്ടൽ (Kaylee Hottle) ഇനി ഓർമ്മകളിൽ മാത്രം. മേരിലാൻഡിൽ വെച്ചുണ്ടായ ദാരുണമായ കാറപകടത്തിലാണ് വെറും 18 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചുമിടുക്കിയുടെ ജീവൻ പൊലിഞ്ഞത്. അപകടവിവരം പിതാവ് ജോഷ്വ ഹോട്ടൽ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

സംസാരശേഷിയും ശ്രവണശേഷിയുമില്ലാതിരുന്നിട്ടും, അതിശയകരമായ അഭിനയമികവുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം നേടിയെടുക്കാൻ കെയ്‌ലിക്കായിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ എന്നും ആ കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ മുഖമുണ്ടാകും. പ്രിയതാരത്തിന് ആദരാഞ്ജലികൾ... 🌹💔

ട്രെയിനിൽ ടിക്കറ്റ് പരിശോധകനെ മർദിച്ച യുവതിക്കെതിരെ കേസ്മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്...
21/07/2026

ട്രെയിനിൽ ടിക്കറ്റ് പരിശോധകനെ മർദിച്ച യുവതിക്കെതിരെ കേസ്

മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇയെ മർദിച്ച യുവതിക്കെതിരെ പരാതി. ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത യുവതിയെ ചോദ്യം ചെയ്തതിനാണ് ടി.ടി.ഇ സുജിത്തിന് മർദനമേറ്റത്.

കോച്ച് മാറിയിരിക്കാൻ ആവശ്യപ്പെട്ട സുജിത്തിനോട് യുവതി തർക്കിക്കുകയും അസഭ്യം പറഞ്ഞ് മുഖത്തടിക്കുകയുമായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹയാത്രക്കാർ പറയുന്നു.

സംഭവത്തിൽ സുജിത്തും, ടി.ടി.ഇ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവതിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യാത്രക്കാർ ടി.ടി.ഇക്ക് അനുകൂലമായാണ് മൊഴി നൽകിയിട്ടുള്ളത്.

Address

Iringath
Iringath
673523

Telephone

+918547177772

Website

Alerts

Be the first to know and let us send you an email when MalluWood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share