City Channel Irinjalakuda

City Channel Irinjalakuda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from City Channel Irinjalakuda, TV Channel, irinjalakuda, Irinjalakuda.

The pioneering spirit of Irinjalakuda television, bringing our town's pulse to your screens for generations.

കാല്‍ നൂറ്റാണ്ടിലധികമായി ഇരിങ്ങാലക്കുടയുടെ വാര്‍ത്താ മാധ്യമരംഗത്തെ അനിഷേധ്യ സാന്നിദ്ധ്യം.

17/09/2025

ലയണ്‍സ് ക്ലബ്ല് ഓഫ് ഇരിങ്ങാലക്കുട ടൗണിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന ഓണം സ്നഹസ്പര്‍ശം പദ്ധതിയുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുട സാന്ത്വന്‍ സദനില്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.

17/09/2025

ഇരിങ്ങാലക്കുടയുടെ ചരിത്രവും, കലകളും, സമരങ്ങളും, വ്യക്തികളും, ആഘോഷങ്ങളും, വ്യവസായങ്ങളും, സൗഹ്യദങ്ങളുമെല്ലാം പ്രമേയമാക്കി സാമുഹ്യ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ അഡ്വ രാജേഷ് തമ്പാന്‍ രചിച്ച മുക്കുടിപുരത്തെ വിശേഷങ്ങള്‍ ജസ്റ്റിസ് വി. ജി. അരുണ്‍, കേരള ഫീഡ്സ് ചെയര്‍മാന്‍ കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു.

17/09/2025

പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കു സമീപം ഉരിയച്ചിറയോടു ചേര്‍ന്ന് മലിന ജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മലിന ജലം തള്ളിയതെന്നു കരുതുന്നു. തിരക്കേറിയ ഇരിങ്ങാലക്കുട-ചാലക്കുടി റോഡിലാണ് മലിന ജലം കെട്ടികിടക്കുന്നത്.

17/09/2025

പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മ്മിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവീകരിച്ച കോണ്‍ഫ്രറന്‍സ് ഹാള്‍ ജില്ലാ പഞ്ചായത്തംഗം ഷീല അജയ്ഘോഷും, വാട്ടര്‍ എ. ടി. എം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപും, യൂട്ടിലിറ്റി സെന്‍റര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണിക്യഷ്ണന്‍ കുറ്റിപറമ്പിലും, വിനിത ഫിറ്റനസ് സെന്‍റര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷും ഉദ്ഘാടനം ചെയ്തു. ടി. ബി. നിശ്ചയന്‍ പോഷന്‍ പരിപാടിയുടെ ഭാഗമായി ടി ബി രോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്തിനുള്ള ദേശീയതലത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പി ഏറ്റുവാങ്ങി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ സന്തോഷ്, ഹ്യദ്യ അജേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ജയ, പൂമംഗലം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

17/09/2025

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആക്രമണം, സ്റ്റേഷന്‍ റൗഡിയെയും, കൂട്ടാളികളെയും ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ ചിറക്കല്‍ സ്വദേശി പരേക്കാട്ടില്‍ വീട്ടില്‍ 23 വയസ്സുള്ള വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ്, മാള പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റിലുള്ള പുത്തന്‍ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ 19 വയസ്സുള്ള മുഹമ്മദ് ഷാഫി എന്നിവരെയാണ് ത്യശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. ക്യഷ്ണകുമാറിന്‍റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

17/09/2025

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താഴേക്കാട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ കുണ്ടൂര്‍ ശാഖയില്‍ നന്നും മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ചു രൂപ തട്ടിയെടുത്ത കേസ്സി്ല്‍ പുത്തന്‍ചിറ പൊരുമ്പുകുന്ന് സ്വദേശി മാടവന വീട്ടില്‍ 49 വയസ്സുള്ള സൈജുവിനെ ത്യശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. ക്യഷ്ണകുമാറിന്‍റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

16/09/2025

NEWS 16 SEPTEMBER 2025

16/09/2025

വന്യമ്യഗങ്ങളെ കൊല്ലാനുള്ള ബില്ല് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവും, രാഷ്ട്രീയ തട്ടിപ്പും മാത്രമാണന്ന് കേരള കോണ്‍ഗ്രസ്സ് ഡെപ്യുട്ടി ചെയര്‍മാന്‍ അഡ്വ തോമസ് ഉണ്ണിയാടന്‍. കേരള കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേത്യസംഗമം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന്‍ പറയംവളപ്പില്‍, പി. ടി. ജോര്‍്ജ്ജ്, സതീഷ് കാട്ടൂര്‍, മാഗി വിന്‍സെന്‍റ്, ശങ്കര്‍ പഴയാറ്റില്‍, നൈജു ജോസഫ്, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

16/09/2025

ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുന്നാളിനോടനുബന്ധി്ച്ച് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

16/09/2025

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ചേര്‍ത്തല സ്വദേശി അനുരാഗ് ചുമതലയേറ്റു.

16/09/2025

ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുന്നാളും, പ്രധാന കവാടത്തില്‍ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠയും, വെഞ്ചിരിപ്പു കര്‍മ്മവും ആഘോഷിച്ചു. പ്രധാന കവാടത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും, വിശുദ്ധ ഗീവര്‍ഗീസിന്‍റെയും രൂപങ്ങള്‍ പ്രതിഷ്ഠിച്ചു നടന്ന വെഞ്ചിരിപ്പ് കര്‍മ്മങ്ങള്‍ക്ക് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍സിഞ്ഞോര്‍ ജോസ് മാളിയേക്കല്‍, മോണ്‍സിഞ്ഞോര്‍ വില്‍സണ്‍ ഈരത്തറ, മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.

11/02/2025

🔴LIVE - തായംകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2025

Address

Irinjalakuda
Irinjalakuda
680121

Telephone

+919349854375

Website

https://www.youtube.com/channel/UCdthUiRM3Uo6-o-TN3cGIyw

Alerts

Be the first to know and let us send you an email when City Channel Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category