IJK Stories

IJK Stories entertainments and news of Irinjalakuda and connected places

28/10/2025

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി :
LDF, UDF, BJP ഇവരിൽ ആര് ഭരിക്കും?
Please comment :

29/08/2025
15/02/2025

ഷഷ്ഠി മഹോത്സവം 2025

05/02/2025

എസ് എൻ ബി എസ് ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ വിളക്കുമാട സമർപ്പണം

02/02/2025

പെഗാസസ് ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടുകൂടി മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്റെ ഓര്‍മ്മയ്ക്കായി നഗരസഭ മൈതാനയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസണ്‍ 04 ഉദ്ഘാടനം സോണിയ ഗിരി നിര്‍വ്വഹിക്കുന്നു.

കളിക്കളത്തിലെ സൗഹൃദങ്ങള്‍ വിലമതിക്കാനാകാത്തത് : സോണിയ ഗിരി

ഇരിങ്ങാലക്കുട : കളിക്കളത്തിലെ സൗഹൃദങ്ങള്‍ വിലമതിക്കാനാകാത്തതെന്ന് മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. പെഗാസസ് ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടുകൂടി മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്റെ ഓര്‍മ്മയ്ക്കായി നഗരസഭ മൈതാനയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസണ്‍ 04 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. പെഗാസസ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡണ്ട് അരുണ്‍ എ.ജി അധ്യക്ഷത വഹിച്ചു. ശ്രീക്കുട്ടന്റെ പേരിലുള്ള ജേഴ്‌സി ശ്രീക്കുട്ടന്റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന് സോണിയ ഗിരി സമ്മാനിച്ചു. വൈകിട്ട് സംഘടിപ്പിച്ച സമാപന സമ്മേളനം ഉല്‍ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ നിര്‍വഹിച്ചു. മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ജി ജിജികൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു. ദേവരാജന്‍ പുത്തുകാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട കോര്‍ഡിനേറ്റര്‍ ഷാജന്‍ ചക്കാലക്കല്‍, പെഗാസസ് ക്ലബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, സൈഗണ്‍ തയ്യില്‍, എം.എസ് ഷിബിന്‍, രതീഷ് വി.വി എന്നിവര്‍ സംസാരിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടീം ബോയ്‌സിനെ പരാജയപ്പെടുത്തി ടീം പെഗാസസ് ജേതാക്കളായി.

ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് കൊടി കയറി. ജനുവരി 11,12,13  ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ്  പെരുന്നാൾ ആഘോഷം.
08/01/2025

ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് കൊടി കയറി. ജനുവരി 11,12,13 ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് പെരുന്നാൾ ആഘോഷം.

Address

Irinjalakuda
680683

Website

Alerts

Be the first to know and let us send you an email when IJK Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share