Dailyvoicekadakkal.com

  • Home
  • Dailyvoicekadakkal.com

Dailyvoicekadakkal.com dailyvoicekadakkal

ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുമെന്ന...
04/08/2025

ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു . ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നു. ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ വഴിയുള്ള വിപുലമായ പദ്ധതിയും പുരോഗതിയിലാണ്. പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ ഒരു ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിക്കും. ...

ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആര....

3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍...
04/08/2025

3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും മുലപ്പാല്‍ ബാങ്കുകള്‍ സജ്ജമായി വരുന്നു. 3 മുലപ്പാല്‍ ബാങ്കുകളില്‍ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങള്‍ക്കാണ് മുലപ്പാല്‍ നല്‍കിയത്. 4673 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 11,441 കുഞ്ഞുങ്ങള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4870 കുഞ്ഞുങ്ങള്‍ക്കും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 996 കുഞ്ഞുങ്ങള്‍ക്കുമാണ് മുലപ്പാല്‍ നല്‍കിയത്....

3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്...

“വെള്ളം നൽകുമ്പോൾ വിശ്വാസവും നൽകുന്നു – അതാണ് ഞങ്ങളുടെ വ്യത്യാസം!”അശ്വതി ബോർ-വെൽ & ട്യൂബ്-വെൽ     9447248119,7559900990 ...
03/08/2025

“വെള്ളം നൽകുമ്പോൾ വിശ്വാസവും നൽകുന്നു – അതാണ് ഞങ്ങളുടെ വ്യത്യാസം!”

അശ്വതി ബോർ-വെൽ & ട്യൂബ്-വെൽ
9447248119,7559900990

കൃഷിയിടങ്ങള്‍ സമൃദ്ധമാക്കി കൊല്ലം ജില്ലയുടെ നെല്ലറയാകാന്‍ കുളക്കട ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ നെല്‍കൃഷിപ്രോത...
31/07/2025

കൃഷിയിടങ്ങള്‍ സമൃദ്ധമാക്കി കൊല്ലം ജില്ലയുടെ നെല്ലറയാകാന്‍ കുളക്കട ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ നെല്‍കൃഷിപ്രോത്സാഹനഫണ്ട് വിനിയോഗിച്ചാണ് ക്ഷാമംനേരിടുന്ന ഞവര ഉള്‍പ്പടെ ഉദ്പാദിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതി കൈകോര്‍ത്തത്. ‘സമഗ്ര നെല്‍കൃഷിവികസനം' പദ്ധതി പ്രകാരം കുളക്കട പാടശേഖരത്ത് നിന്നും വിപണിയിലേക്ക് നെല്ല്‌നിറയുകയാണ്. കാര്‍ഷികപ്രതാപം വീണ്ടെടുക്കാന്‍ കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് അഞ്ചുവര്‍ഷതുടര്‍ച്ചയില്‍ നെല്‍കൃഷി ചെയ്തുവരുന്നത്. 2020-2025 കാലയളവില്‍ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ഹെക്ടറിന് അഞ്ച് ലക്ഷം രൂപയും നെല്‍കൃഷി പ്രോത്സാഹനഫണ്ടില്‍ നിന്നും ഹെക്ടറിന് 5500 രൂപയും സബ്‌സിഡി നല്‍കി. കിലോയ്ക്ക് 28.32 രൂപ നല്‍കി നെല്ല്‌സംഭരിച്ചു. എല്ലാവര്‍ഷവും മെയ്-ജൂണ്‍ മാസങ്ങളില്‍ ഒന്നാം വിളയായി അഞ്ചേക്കര്‍ പാടശേഖരത്തിലും രണ്ടാം വിളയായി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 20 ഏക്കറില്‍ കൃഷിയും ചെയ്യുന്നു....

കൃഷിയിടങ്ങള്‍ സമൃദ്ധമാക്കി കൊല്ലം ജില്ലയുടെ നെല്ലറയാകാന്‍ കുളക്കട ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ .....

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നടപ്പിലാക്കിയ സഹകരണ മേഖലയിലെ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ-ഓഫീസ് എന...
31/07/2025

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നടപ്പിലാക്കിയ സഹകരണ മേഖലയിലെ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സഹകരണ മേഖലയിൽ നടത്തിവരുന്ന ആധുനീകരണ പ്രവർത്തനങ്ങൾ സഹകരണ പെൻഷൻകാരിലേക്കും എത്തുകയാണെന്നും ചടങ്ങിൽ സാംസാരിക്കവേ മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ പെൻഷൻ വിതരണം സുഗമമാക്കുക എന്ന പെൻഷൻകാരുടെ ദീർഘകാല ആവശ്യം കൂടിയാണ് ഇന്ന് സാക്ഷാത്ക്കരിക്കപെടുന്നത്. പെൻഷൻകാർക്ക് വർഷത്തിലൊരിക്കൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആധാർ അടിസ്ഥാനമാക്കിയ ബയോമെട്രിക് സംവിധാനമായ 'ജീവൻ രേഖ' പ്ലാറ്റ്ഫോമിലൂടെ സമർപ്പിക്കാം....

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നടപ്പിലാക്കിയ സഹകരണ മേഖലയിലെ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ....

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാ...
31/07/2025

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള - കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തിൽ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമ്മിച്ചതാണ് രേഖാ പരാമർശം. സഹോദരൻ മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു എന്നും രേഖയിൽ പറയുന്നു....

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശില...

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്കാലത്ത് ഉത്സ...
31/07/2025

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്കാലത്ത് ഉത്സവബത്ത വർദ്ധിപ്പിക്കുവാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽച്ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. 2024 ൽ 5000 രൂപയായിരുന്ന ഉത്സവബത്തയാണ് 5500 രൂപയായി വർദ്ധിപ്പിച്ചത്. ഭവന വായ്പ പരിധി രണ്ടര ലക്ഷം രൂപ എന്നത് 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാനും ചികിത്സാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെ പട്ടികയിൽ പുതുതായി രോഗങ്ങളെക്കൂടി ഉൾപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്...

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ...
31/07/2025

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു. കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും ഹൈടെക് ഹബ്ബുകൾ ഉയരുക. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി ചിന്തിച്ച് വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്‌നോസിറ്റി ക്യാമ്പസിനു സമീപമുള്ള രണ്ടേക്കറിലാണ് ആദ്യ ഫ്രീഡം സ്‌ക്വയർ സ്ഥാപിക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്‌ക്വയറിന്റേയും അടിസ്ഥാന ചെലവ് ഏകദേശം 4 കോടി രൂപയാണ്....

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും ...

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ...
25/07/2025

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും. ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂർ മട്ടന്നൂർ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗർ (18.18 കോടി), തൃശൂർ മുളംകുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകൾ ഒരുക്കുന്നത്....

ജോലി ചെയ്യുന്ന സ്ത്രീകൾക്ക്  സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരു....

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൽ തീപ്പന്തമായി കത്തിജ്വലിച്ചു പൂത്തു നിൽക്കുകയാണ് റെഡ് ജേഡ് വൈൻപൂക്കൾ.പ്രത്യേകമായി ഒരുക്...
25/07/2025

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൽ തീപ്പന്തമായി കത്തിജ്വലിച്ചു പൂത്തു നിൽക്കുകയാണ് റെഡ് ജേഡ് വൈൻപൂക്കൾ.പ്രത്യേകമായി ഒരുക്കിയ പന്തൽ നിറയെ ഇത്തവണ പൂവിൻ്റെ പരവതാനി വിരിച്ചിരിക്കുകയാണ് ജേഡ് വൈൻ പൂക്കൾ.മുൻ വർഷം പൂത്തുതുടങ്ങിയെങ്കിലും ഇത്തവണയാണ് പന്തൽ നിറയെ പൂത്തു നിറഞ്ഞത്. ഈ ചെടിയുടെ ജന്മദേശം ഫിലിപ്പെൻസിലെ ഉഷ്ണമേഖലാപ്രദേശമാണ്.നമ്മുടെ നാട്ടിൽ ഇത് അപൂർവ്വമായി ചില പ്രദേശങ്ങളിൽ മാത്രമാണ് പൂക്കുന്നത്.വേഴാമ്പലിൻ്റെ ചുണ്ടുകളോട് വളരെയേറെ സാദൃശ്യമാണ് ജേഡ് വൈൻ പൂക്കൾക്കുള്ളത്.നീലയും ചുവപ്പുമാണ് നമ്മുടെ നാട്ടിലേറെയും കാണപ്പെടുന്നത്.ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് പന്തലുണ്ടാക്കിയാണ് എ.കെ.എം പബ്ലിക് സ്കൂളിൽ ഇതു വളർത്തിയിരിക്കുന്നത്. സ്കൂളിലെ അധ്യാപികയായ സിബിലയാണ് ഈ ചെടി നട്ടു പരിപാലിക്കുന്നത്.ഈ ചെടി കണ്ടാസ്വദിക്കുന്നതിനായി നിരവധിപേരാണ് സ്കൂളിലേക്കെത്തുന്നത്.ഇതിൻ്റെ ഒരു പ്രദർശനം ചിതറയിൽ സംഘടിപ്പിക്കുന്നതിന് സ്കൂളധികൃതർക്ക് പദ്ധതിയുമുണ്ട്.

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൽ തീപ്പന്തമായി കത്തിജ്വലിച്ചു പൂത്തു നിൽക്കുകയാണ് റെഡ് ജേഡ് വൈൻപൂക്കൾ.പ്രത്യേ....

കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഏര്‍പ്പെടുത്തിയ ബെസ്റ്റ്...
17/07/2025

കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. നബാര്‍ഡിന്‍റെ 44-ാം രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് 15.07.2025 ന് തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. സഹകരണ വകുപ്പ്മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ ഉപഹാരം നല്‍കി. ബാങ്കിനുവേണ്ടി പ്രസിഡന്‍റ് ഡോ. വി.മിഥുന്‍, വൈസ് പ്രസിഡന്‍റ് ശ്രീ. പി.പ്രതാപന്‍, സെക്രട്ടറി ശ്രീമതി. ജ്യോതി.എസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമീണ മേഖലയുടെ വികസനത്തിനുവേണ്ടി ബാങ്ക് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം...

കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ഏര്‍പ്പെടു...

തമിഴ്നാടിനു മുന്നേ ബാക്ക് ബഞ്ചഴ്സ് ക്ലാസ് മുറികൾ ഒരുക്കി ഒരു സർക്കാർ സ്കൂൾ. സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല എന്ന വ...
16/07/2025

തമിഴ്നാടിനു മുന്നേ ബാക്ക് ബഞ്ചഴ്സ് ക്ലാസ് മുറികൾ ഒരുക്കി ഒരു സർക്കാർ സ്കൂൾ. സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല എന്ന വാർത്തയ്ക്ക് മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്നാൽ കടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പറയാനുള്ളത് മറ്റൊരു കഥയാണ് 2020 മുതൽ കടയ്ക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികളെ ഈ രീതിയിലാണ് ക്ലാസുകളിൽ പഠിപ്പിക്കുന്നത്. ഇങ്ങനെ ഇരുത്തി പഠിപ്പിക്കുന്ന സമയത്ത് ക്ലാസുകളിലെ മുഴുവൻ വിദ്യാർഥിയെയും ഒരുപോലെ ശ്രദ്ധിക്കുന്നതിനും, അവരുമായി കൂടുതൽ മാനസികമായി അടുക്കുന്നതിനും സാധിക്കുമെന്നും അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.തങ്ങളുടെ അധ്യാപകരെ കുട്ടികൾക്കും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയുമെന്നതും ഈ സംവിധാനത്തിന്റെ നേട്ടമാണ് .തമിഴ് നാടിനുമുന്നേ കേരളത്തിലെ ചില സ്കൂളുകളിൽ സീറ്റിന്റെ വിന്യാസം മാറ്റിയിരുന്നു. ഒന്നിനുപുറകെ ഒന്നായി ബെഞ്ചും ഡെസ്കും ഇടുന്നതിനുപകരം അർധവൃത്താകൃതിയിൽ വിന്യസിച്ച്അധ്യാപകർ നടുക്കുനിൽക്കുന്ന രീതിയാണ് ഇത്.

തമിഴ്നാടിനു മുന്നേ ബാക്ക് ബഞ്ചഴ്സ് ക്ലാസ് മുറികൾ ഒരുക്കി ഒരു സർക്കാർ സ്കൂൾ. സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇ...

Address

Kollam

0091

Alerts

Be the first to know and let us send you an email when Dailyvoicekadakkal.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dailyvoicekadakkal.com:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share