Newfra Media

Newfra Media ഈ ഡിജിറ്റൽ യുഗത്തിൽ വാർത്തകളും വിനോദവും ഇനി മൊബൈലിൽ വിനോദവും വിജ്ഞാനവും ഇനി ഒരു കുടക്കീഴില്‍

വെറുമൊരു ബിസിനസ്സ് പ്ലാനിൽ നിന്നും ഉരുത്തിരിഞ്ഞതല്ല ശേഷ ആയുർവേദ എന്ന ബ്രാൻഡ്.Purpose, Tradition, and Authenticity എന്നിവ...
22/04/2026

വെറുമൊരു ബിസിനസ്സ് പ്ലാനിൽ നിന്നും ഉരുത്തിരിഞ്ഞതല്ല ശേഷ ആയുർവേദ എന്ന ബ്രാൻഡ്.Purpose, Tradition, and Authenticity എന്നിവയിൽ വേരൂന്നിയ ഒരു ബ്രാൻഡ് ആണ് ശേഷ ആയുർവേദ.വിജയകരമായ കോർപ്പറേറ്റ് കരിയറുകൾ ഉപേക്ഷിച്ചാണ് ദമ്പതികൾ ആയ രഞ്ജി അനൂജും അനൂജ് ശ്രീധരനും 2017 ൽ ശേഷ ആയുർവേദ എന്ന സ്കിൻ & ഹെയർ കെയർ ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്. കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തിൽ വേരൂന്നിയ ആയുർവേദിക് Skincare ,Haircare & Hair Colors ,Ayurvedic Oils & Face Packs ,Ayurvedic Creams എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ ആണ് സ്വന്തം വെബ്സൈറ്റ് വഴിയും,ആമസോൺ വഴിയുമൊക്കെ വിപണിയിൽ എത്തിക്കുന്നത്.

ദമ്പതികൾ ആയ ആലപ്പുഴ അരൂർ സ്വദേശിനി രഞ്ജിയും,ചെങ്ങംനാട് സ്വദേശി അനൂജും ആമസോൺ,സൈനിറ്റി പോലുള്ള വിവിധ കോർപ്പറേറ്റ് കമ്പനികളിൽ യുകെയിലും ന്യൂസിലൻഡിലും ആയി ജോലി ചെയ്തിരുന്നു. 2016 ൽ അവർ ഹൈദരാബാദിലേക്ക് മടങ്ങി.ഇരുവരും പ്രൊഫഷണൽ വിജയം നേടിയെങ്കിലും കൂടുതൽ ഇമ്പാക്ട് ഉള്ള എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.2017-ൽ രഞ്ജി ഒരു ധീരമായ നീക്കം നടത്തി - പരമ്പരാഗത കേരള ആയുർവേദത്തോടുള്ള പാഷൻ പിന്തുടരാൻ ആമസോണിലെ തന്റെ ജോലി ഉപേക്ഷിച്ചു.മുടിക്കും ചർമ്മ സംരക്ഷണത്തിനുമുള്ള ക്ലാസിക്കൽ ആയുർവേദത്തിന്റെ റിസൾട്ട് കണ്ടാണ് രഞ്ജി വളർന്നത്.പല പരമ്പരാഗത ഫോർമുലേഷനുകളും ക്രമേണ അപ്രത്യക്ഷമാവുകയും പലതും ആധുനിക വാണിജ്യ ഉൽപ്പന്നങ്ങളിൽ ഡൈല്യൂട്ട് ആകുന്നതായും രഞ്ജി മാനസ്സിലാക്കി.അങ്ങനെ ആണ് പാരമ്പര്യ ആയുർവേദത്തിന്റെ നഷ്ടപ്പെട്ട ജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കാൻ ശേഷ ആയുർവേദ തുടങ്ങിയത്.

വളരെ ചെറിയ രീതിയിൽ ആരംഭിച്ച ബ്രാൻഡ്, കേരളത്തിലെ 100 വർഷം പഴക്കമുള്ള ഒരു പ്രൊഡക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെ, ക്ലാസിക്കൽ രീതികൾ ഉപയോഗിച്ച് ആധികാരിക ആയുർവേദ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.കാലക്രമേണ ബ്രാൻഡ് റിസൾട്ട് ഓറിയന്റഡ് ആയി തന്നെ കൂടുതൽ ആളുകളിലേക്ക് എത്തി.ഇന്ത്യയിലെ ആദ്യത്തെ 100% ബ്ലീച്ച്-ഫ്രീ ഹെയർ കളറായ NILINI, റെഡ് സാൻഡൽവുഡ് ക്രീം തുടങ്ങിയ ഉൽപ്പന്നങ്ങൾ കൂടുതൽ ശ്രദ്ധ നേടിയതോടെ ചെറുതായി തുടങ്ങിയത് ഇന്ത്യയിലുടനീളം വിശ്വസനീയമായ ഒരു ആയുർവേദ ബ്രാൻഡായി വളർന്നു.

ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5 ൽ വന്നതോടെ കൂടുതൽ ശ്രദ്ധ നേടി.അമൻ ഗുപ്തയിൽ നിന്നും നമിത ഥാപ്പറിൽ നിന്നും 8% ഓഹരിക്ക് ₹2 കോടിയുടെ ഫണ്ടിങ് നേടി.വർഷങ്ങളുടെ ഡെഡിക്കേഷനുള്ള ദേശീയ അംഗീകാരമായി അത് മാറി.2018 സാമ്പത്തിക വർഷത്തിൽ 4 ലക്ഷം ടേണോവർ നേടിയ കമ്പനി FY2025 ൽ 33 കോടി രൂപയുടെ ടേണോവർ നേടി.ശേഷ ആയുർവേദ ഇന്ന് അതിവേഗം വളരുന്ന ഒരു D2C ബ്രാൻഡ് ആണ്.

5 രൂപ മുതൽ 50 രൂപ വരെയുള്ള ഐസ് കാൻഡി വിറ്റു കൊണ്ട് Multi-Crore ബ്രാൻഡിലേക്ക് ഉള്ള കൊച്ചിക്കാരൻ സാഗർ സുബൈറിന്റെ യാത്ര...ക...
08/04/2026

5 രൂപ മുതൽ 50 രൂപ വരെയുള്ള ഐസ് കാൻഡി വിറ്റു കൊണ്ട് Multi-Crore ബ്രാൻഡിലേക്ക് ഉള്ള കൊച്ചിക്കാരൻ സാഗർ സുബൈറിന്റെ യാത്ര...

കൊച്ചി സ്വദേശി സാഗർ സുബൈർ, ഒരു സാധാരണ HR പ്രൊഫഷണൽ ആയിരുന്നു. സ്ഥിരമായ ജോലി, സുരക്ഷിതമായ ജീവിതം… പക്ഷേ ഉള്ളിൽ ഒരു ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു, സ്വന്തമായി എന്തെങ്കിലും ചെയ്യണം...

2018 ൽ അദ്ദേഹം തന്റെ കംഫർട്ട് സോൺ വിട്ട് ഒരു ധൈര്യമായ തീരുമാനം എടുത്തു.സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുക.അങ്ങനെ ഐസ്ക്രീം ഇൻഡസ്ട്രിയിലേക്ക്..2021 ൽ ഒരു പുതിയ ബിസിനസ്സ് ഐഡിയ മനസ്സിലേക്ക് വന്നു. ചെറുതും സാധാരണയുമായ ഒരു ആശയം ആയിരുന്നു അത് ..5 രൂപ മുതൽ ആരംഭിക്കുന്ന ഐസ് കാൻഡി.പക്ഷേ അതിൽ ഒരു വലിയ ബിസിനസ്സ് സാധ്യത ഉണ്ടായിരുന്നു.. "നോസ്റ്റാൾജിയ". കുട്ടികാലത്തെ ice candy ന്യൂ ജെൻ പതിപ്പ്.അങ്ങനെ 2024 ൽ സ്കാൻഡി എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്തു.അത് ക്ലിക്ക് ആയി കഴിഞ്ഞ 2 വർഷം കൊണ്ട് കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഹൈദരാബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 80+ സ്റ്റോറുകളോടെ Scandy വളർന്നു കൊണ്ടിരിക്കുന്നു..വിൽക്കുന്നത് 5 രൂപ മുതലുള്ള ഐസ് സ്കാൻഡി ആണെങ്കിലും ഇന്നത് Multi-Crore ബ്രാൻഡ് ആണ്..യഥാർത്ഥ ഫ്രൂട്ട്സിന്റെ പൾപ്പ് കൊണ്ടാണ് സ്കാൻഡിയുടെ ഐസ് സ്കാൻഡികൾ നിർമ്മിക്കുന്നത്.

ആദ്യകാലത്ത് വെല്ലുവിളികൾ ഏറെയായിരുന്നു. ഒരു സ്ഥിരതയുള്ള ജോലിയിൽ നിന്ന് ബിസിനസിലേക്ക് മാറുക അത്ര എളുപ്പമല്ലായിരുന്നു.എന്നാൽ HR, റീട്ടെയിൽ മേഖലകളിലെ 8 വർഷത്തെ അനുഭവവും, ഐസ് ക്രീം മേഖലയിൽ ഉണ്ടായിരുന്ന 7 വർഷത്തെ പരിചയവും അദ്ദേഹത്തിന് വഴികാട്ടിയായി.Scandy എന്ന ബ്രാൻഡിലൂടെ, സാഗർ ഒരു ചെറിയ ആശയം വലിയ വിജയമായി മാറ്റി.

വെറും 5 രൂപയിൽ തുടങ്ങുന്ന ഐസ് കാൻഡി കൊണ്ട് Multi-Crore ബിസിനസ് നിർമ്മിച്ചത് വെറും ഭാഗ്യം കൊണ്ടല്ല—അത് കഠിനാധ്വാനവും, സ്ഥിരതയും,പറയുന്ന പ്രോമിസിന് വില നൽകുന്നതിലൂടെയും ആണ്.

സാഗർ സുബൈറിനു പുതിയ സംരംഭകരോട് പറയുവാൻ ഉള്ളത് : "സ്വന്തം വാക്കിനെ മാനിക്കുക… വാഗ്ദാനങ്ങൾ പാലിക്കുക."

ഒരു സാധാരണ ജോലിയിൽ നിന്ന് സ്വപ്നങ്ങളെ പിന്തുടർന്ന്, ഇന്ന് ഒരു വിജയകരമായ സംരംഭകനായി മാറിയ സാഗർ സുബൈറിന്റെ സ്റ്റോറി നമ്മെ ഓർമ്മിപ്പിക്കുന്നത് "ചെറിയ തുടക്കങ്ങൾ പോലും വലിയ വിജയങ്ങളായി മാറാം"എന്നാണ് 🚀

ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നതും
28/03/2026

ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നതും

എന്നാൽ ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക എന്നാണ് റിപ്പോർട്ടുകൾ
27/03/2026

എന്നാൽ ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക എന്നാണ് റിപ്പോർട്ടുകൾ

പാൽ നിലാ പുഞ്ചിരി... തൂകുമാ സുന്ദരി...എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ മാപ്പിളപ്പാട്ടായ 'പാൽനിലാ പുഞ്ചിരി' ഈസ്റ്റ്‌ കോസ്റ്റ്...
17/03/2026

പാൽ നിലാ പുഞ്ചിരി... തൂകുമാ സുന്ദരി...എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ മാപ്പിളപ്പാട്ടായ 'പാൽനിലാ പുഞ്ചിരി' ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ പുതിയ ചിത്രമായ 'ഭീഷമറി'ലൂടെ വീണ്ടും വരുന്നു.ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു... ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മര് മാർച്ച് 20-ന് തീയറ്ററുകളിൽ എത്തും.

പുലിവാൽ കല്ല്യാണം സലീമേട്ടന്റെ സിനിമയാണ് ,പുലിവാൽ കല്യാണത്തിൽ ഞാനായിരുന്നു നായകനെങ്കിലും സലിം കുമാർ അവതരിപ്പിച്ച 'മണവാളൻ...
12/03/2026

പുലിവാൽ കല്ല്യാണം സലീമേട്ടന്റെ സിനിമയാണ് ,പുലിവാൽ കല്യാണത്തിൽ ഞാനായിരുന്നു നായകനെങ്കിലും സലിം കുമാർ അവതരിപ്പിച്ച 'മണവാളൻ' എന്ന കഥാപാത്രമാണ് സ്കോർ ചെയ്തത് : ജയസൂര്യ..ആട് 3' യുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

2026ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു...​മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന്...
11/03/2026

2026ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു...

​മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആൺമക്കൾ)
​മികച്ച നടി: ലിജോ മോൾ (ചിത്രം: പൊന്മാൻ)
​മികച്ച തിരക്കഥ: ബാഹുൽ രമേഷ് (ചിത്രം: എക്കോ)
​മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ)
​മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റർ 1 ചന്ദ്ര)

​ജനപ്രിയ സിനിമ: രേഖാചിത്രം
​ജനപ്രിയ നടൻ: നിവിൻ പോളി (ചിത്രം: സർവ്വം മായ)
​ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സർവ്വം മായ)
​ജനപ്രിയ സംവിധായകൻ: അഖിൽ സത്യൻ (ചിത്രം: സർവ്വം മായ)

10 വർഷം കൊണ്ട് ആണ് വിമാനത്തിൽ യാത്രചെയ്യാതെ ഭൂമിയിലെ എല്ലാ രാജ്യവും സന്ദർശിച്ച മനുഷ്യൻ ആയി ഡാനിഷ് പൗരനായ തോർ പെഡേഴ്സൺ,,ഇ...
07/03/2026

10 വർഷം കൊണ്ട് ആണ് വിമാനത്തിൽ യാത്രചെയ്യാതെ ഭൂമിയിലെ എല്ലാ രാജ്യവും സന്ദർശിച്ച മനുഷ്യൻ ആയി ഡാനിഷ് പൗരനായ തോർ പെഡേഴ്സൺ,,ഇതുവരെയായി 351 ബസുകളിലും 158 ട്രെയിനുകളിലും 37കണ്ടെയ്നർ ഷിപ്പുകളിലും 43 ​ട്രക്കുകളിലും കയറി..
2013 ലായിരുന്നു തോര്‍ പെഡേഴ്‌സണ്‍ തന്റെ യാത്ര ആരംഭിച്ചത്.3,512 ദിവസങ്ങളെടുത്തു ആ യാത്ര പൂര്‍ത്തിയാവാന്‍..

ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ലക്ഷ്യം പൂർത്തിയാകുമ്പോൾ വീട്ടിലേക്ക് മടങ്ങുക. നാല് വർഷമെടുക്കുമെന്ന് അദ്ദേഹം കരുതി. പകരം, അത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് ഏകദേശം 10 വർഷമെടുത്തു.

ബ്രസീലിൽ അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്ര 54 മണിക്കൂറായിരുന്നു, റഷ്യയിലുടനീളം അഞ്ച് ദിവസം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര. ഇതെല്ലാം ഒരു ദിവസം ഏകദേശം 1,600 രൂപയ്ക്ക് (ഏകദേശം $20) ചെലവഴിച്ചാണ് നടത്തിയത്, ഭക്ഷണം, താമസം, വിസ, ഗതാഗതം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള 195 രാഷ്ട്രങ്ങളാണ് ഉള്ളതെങ്കിലും താന്‍ 203 രാജ്യങ്ങളിലൂടെ സഞ്ചരിച്ചുവെന്നും ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പലതരത്തിലുള്ള തര്‍ക്കങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കു കൂടി പോയപ്പോഴാണ് തോര്‍ പെഡേഴ്‌സണ്‍ എത്തിയ രാജ്യങ്ങളുടെ എണ്ണം 203 ആയി മാറിയത്.

ഒരു കായലിന് കുറുകെ ഈ സംസ്ഥാനം പണിയുന്ന ഏറ്റവും വലിയ പാലമാണ് പെരുമ്പളം പാലം. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങ...
07/03/2026

ഒരു കായലിന് കുറുകെ ഈ സംസ്ഥാനം പണിയുന്ന ഏറ്റവും വലിയ പാലമാണ് പെരുമ്പളം പാലം. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് കിഫ്ബി ഫണ്ടിൽ നിന്ന് 106 കോടി രൂപ മുടക്കിയാണ് 1157 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ഈ പാലം നിർമ്മിച്ചത്.

വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാനത്തെ ഏറ്റവും ...
06/03/2026

വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് ഇത്.2,134 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ആണ് പദ്ധതി ഒരുങ്ങുന്നത്...

Address

Kakkanad
682030

Website

Alerts

Be the first to know and let us send you an email when Newfra Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newfra Media:

Shortcuts

Share