KALLAMBALAM MEDIA

KALLAMBALAM MEDIA കല്ലമ്പലത്തെയും പരിസരത്തെയും വാർത്തകൾക്കായി.... Kallambalam is a village in Thiruvananthapuram district, Kerala.
(2)

Kallambalam Joints Varkala with National Highway 47.It is 41 KM north from Thiruvananthapuram, 30 KM south of Kollam city and 10 KM East of Varkala
Varkala Sree Janardhanaswamy Temple is a very famous traditional temple nearby Kallambalam


Geography

It is located at 8°45′39″N 76°47′46″E. In recent old days there were a stone rest place like bus stop.From this the name kallambalam came("kall" mea

ns stone in malayalam).But when NH 47 widened that stone rest place destroyed(last times the place used by anti social elements). Location

Kallambalam is on the National Highway 47.It is near Varkala(10 KM)and Attingal (11 km).Nearest airport is Thiruvananthapuram International AirportNearest Railway station is Varkala Sivagiri Railway Station.It is around 41 km north of Thiruvananthapuram City and 30 km south of Kollam City.

07/06/2026

നാട്ടിൽ മാലിന്യം തള്ളുന്ന വാഹനത്തിനെ കുറിച്ച് വിവരം നൽകിയ യുവാക്കൾക്ക് പാരിതോഷികം നൽകുന്ന നാട്ടുകാരും വാഹനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്തും.
ഇത് മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ വിശേഷം.

07/06/2026

2018-ൽ സലീം കുമാർ ചീഫ് ഗസ്റ്റ് ആയി എത്തിയ വർക്കല CHMM കോളേജിൽ നടന്ന ഒരു സാധാരണ ആർട്സ് ഫെസ്റ്റിവലിനെ രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കാൻ നോക്കിയ മാധ്യമത്തിനു ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ വൈറലായ ഓഡിയോയും, പിന്നീട് നടന്ന സംഭവങ്ങളും .

അന്ന് ആ വിവാദത്തിലേക്ക് തന്റെ പേര് വന്നപ്പോൾ ഒളിച്ചോടുകയല്ല സലിം കുമാർ ചെയ്തത്. ആ വാർത്തയ്ക്ക് പിന്നാലെ, മാധ്യമ വേട്ടയാടലിന് ഇരയായ വിദ്യാർത്ഥികൾക്ക് കരുത്തായി കറുത്ത കുപ്പായമിട്ട് ചാനൽ ചർച്ചയിൽ വന്നിരുന്ന സലിം കുമാറിന്റെ ആ വരവുണ്ടല്ലോ... അതാണ് യഥാർത്ഥ നായകൻ!

ആ വിദ്യാർത്ഥികൾക്കൊപ്പം പാറപോലെ ഉറച്ചുനിന്ന മനുഷ്യനാണ് സലിം കുമാർ. സിനിമയിലെ വെറും കോമഡി താരം മാത്രമല്ല, അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കെൽപ്പുള്ള പച്ചയായ മനുഷ്യനായിരുന്നു താനെന്ന് അന്ന് അദ്ദേഹം തെളിയിച്ചു.

നഴ്സറി വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു.കല്ലമ്പലം : കടുവയിൽ  കെ.ടി.സി.ടി. യൂ.കെ.ജി.നഴ്സറി വിദ്യാർത്ഥിനിയും തോട്ടയ്ക്കാ...
07/06/2026

നഴ്സറി വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു.

കല്ലമ്പലം : കടുവയിൽ
കെ.ടി.സി.ടി.
യൂ.കെ.ജി.നഴ്സറി വിദ്യാർത്ഥിനിയും തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ താജ് മൻസിലിൽ ഹംസ -ഫാത്തിമ ദമ്പതികളുടെ മകളുമായ
ഫൈഹ മറിയം (6) പനി ബാധിച്ചു മരിച്ചു. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ കുട്ടിയെ ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചു വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി.
കെ ടി സി ടി ഹൈസ്കൂൾ വിദ്യാർത്ഥി ഫഹദ് മുഹമ്മദ് ഏക സഹോദരനാണ്.

ഇടവയിൽ ബസ്സ്‌ അപകടം: വിദ്യാർത്ഥികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം​ഇടവ: വെൺകുളം പാറയിൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്...
07/06/2026

ഇടവയിൽ ബസ്സ്‌ അപകടം: വിദ്യാർത്ഥികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

​ഇടവ: വെൺകുളം പാറയിൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്ള കൊടുംവളവിൽ സ്വകാര്യ ബസ്സുകൾ കൂട്ടിമുട്ടി അപകടം. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

​ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. ഈ റൂട്ടിൽ സർവീസ് നടത്തുന്ന 'പാലക്കാവിലമ്മ', 'സമിയ' എന്നീ ബസ്സുകളാണ് കൊടുംവളവിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചത്. ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരവധി വിദ്യാർത്ഥികളായിരുന്നു പാലക്കാവിലമ്മ ബസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ, കാപ്പിൽ ഹൈസ്കൂളിൽ നിന്നും വരികയായിരുന്ന സമിയ ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

​അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

'ഞെക്കാടേ...' എന്ന ആ നീട്ടിവിളിയും ചിരിയും ഇനി ഓർമ്മകളിൽ; സലിം കുമാറുമായുള്ള സൗഹൃദം പങ്കുവെച്ച് ഞെക്കാട് രാജൻ​കല്ലമ്പലം:...
07/06/2026

'ഞെക്കാടേ...' എന്ന ആ നീട്ടിവിളിയും ചിരിയും ഇനി ഓർമ്മകളിൽ; സലിം കുമാറുമായുള്ള സൗഹൃദം പങ്കുവെച്ച് ഞെക്കാട് രാജൻ

​കല്ലമ്പലം: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറുമായുള്ള ദശാബ്ദങ്ങൾ നീണ്ട ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ ഞെക്കാട് രാജൻ. സലിം കുമാർ സിനിമയിൽ എത്തുന്നതിനും മുൻപ് തുടങ്ങിയ സൗഹൃദമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.

​പ്രശസ്ത സംവിധായകൻ വർക്കല ഹണി സംവിധാനം ചെയ്ത ഒരു ടെലിഫിലിമിലാണ് ഞെക്കാട് രാജനും സലിം കുമാറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അക്കാലത്ത് തുടങ്ങിയ സൗഹൃദം സലിം കുമാർ മലയാള സിനിമയിലെ തിരക്കുള്ള നടനായ ശേഷവും അതേപടി തുടർന്നു.

​പിന്നീട് പ്രശസ്ത സംവിധായകൻ ആർ. സുകുമാരൻ സാറിന്റെ സിനിമയിലൂടെ ഞെക്കാട് രാജൻ വെള്ളിത്തിരയിലെത്തിയപ്പോഴും സലിം കുമാറുമായുള്ള സൗഹൃദം പുതുക്കാൻ അവസരമൊരുങ്ങി. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയുണ്ടായി.

​"എന്നെ കാണുമ്പോൾ എപ്പോഴും 'ഞെക്കാടേ.....' എന്നുള്ള ആ നീട്ടിവിളിയും പിന്നാലെയുള്ള ആത്മാർത്ഥമായ ചിരിയും ഇന്നും എന്റെ മനസ്സിലുണ്ട്."
- ഞെക്കാട് രാജൻ ഓർമ്മിക്കുന്നു.

​തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി വലിയൊരു നഷ്ടമാണെന്നും ഞെക്കാട് രാജൻ കൂട്ടിച്ചേർത്തു.

07/06/2026

ഇനി കല്ലമ്പലത്തെ വകഞ്ഞുമാറ്റി പ്രീമിയം സൂപ്പർഫാസ്റ്റുകൾക്ക് പോകാനാകില്ല! 🚌 കല്ലമ്പലത്ത് സ്റ്റോപ്പനുവദിക്കാൻ നബീൽ കല്ലമ്പലത്തിന്റെ ഇടപെടൽ!

06/06/2026

💔 വിടപറഞ്ഞു ചിരിയുടെ തമ്പുരാൻ; സലിം കുമാർ ഇനി ഓർമ്മ! മലയാള സിനിമയ്ക്ക് തീരാനഷ്ടം...

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചി...
06/06/2026

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

ഇന്നത്തെ സ്വർണ്ണ വില
06/06/2026

ഇന്നത്തെ
സ്വർണ്ണ വില

06/06/2026

വണ്ടിയുടെ പേര് ‘ഇന്ത ഹറാമി’... ചെയ്യുന്ന പണിയോ അതിലും വലിയ ഹറാമിത്തരം!

ഓപ്പറേഷൻ തൂഫാൻ
കല്ലമ്പലത്തിൽ
കാറിൽ സഞ്ചരിച്ചു വന്ന നാല് യുവാക്കളെ 4.45gm M*D*M*A യുമായി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി

Address

Kallambalam
Kallambalam

Alerts

Be the first to know and let us send you an email when KALLAMBALAM MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KALLAMBALAM MEDIA:

Share