
30/05/2025
നിങ്ങൾ ഈ പട്ടിയെ കണ്ടോ? ഈ പട്ടി ഒരു ഓഫീസിലെ ജീവനക്കാരൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ഹാർവെസ്റ്റിംഗ് റോബോട്ടിക്‌സ്, തങ്ങളുടെ ഓഫീസിലെ അന്തരീക്ഷം കൂടുതൽ സന്തോഷകരമാക്കാൻ ഒരു സുവർണ്ണ റിട്രീവറിനെ നിയമിച്ചു. ഡെൻവർ എന്ന് പേരുള്ള ഈ നായയെ 'ചീഫ് ഹാപ്പിനസ് ഓഫീസർ' എന്ന തസ്തികയിലാണ് നിയമിച്ചത്.
കമ്പനിയുടെ സഹസ്ഥാപകനായ രാഹുൽ ആരേപക ലിങ്ക്ഡ്ഇനിൽ ഡെൻവറിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു. ❤️