Media VIsion News

Media VIsion News media vision news

16/05/2025
കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്തി...
16/05/2025

കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്

തിരുവനന്തപുരം: മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതൽ 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ ഒഴികെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. മെയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കും.

സന്ദർശക വിസയിൽ ഹജ്ജിനെത്തിയാൽ കനത്ത പിഴയും 10 വർഷം വിലക്കും; മുന്നറിയിപ്പുമായി സൗദി അറേബ്യമക്ക: മതിയായ രേഖകളില്ലാതെ ഹജ്ജ...
16/05/2025

സന്ദർശക വിസയിൽ ഹജ്ജിനെത്തിയാൽ കനത്ത പിഴയും 10 വർഷം വിലക്കും; മുന്നറിയിപ്പുമായി സൗദി അറേബ്യ

മക്ക: മതിയായ രേഖകളില്ലാതെ ഹജ്ജിനെത്തിയാൽ കനത്തപിഴയും പത്ത് വർഷം വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ഹജ്ജ് വിസ ഒഴികെയുള്ള എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഹജ്ജ് തീർത്ഥാടനം ചെയ്യാൻ അർഹതയില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ദുൽ-ഖിഅദ് ആദ്യ ദിവസത്തിനും ദുൽ-ഹജ്ജ് 14-ാം ദിവസത്തിന്റെ അവസാനത്തിനും ഇടയിൽ കൃത്യമായ വിസയില്ലാതെ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

കൃത്യമായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനത്തോടെയും സുഖസൗകര്യങ്ങളോടെയും തങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിനുമായി ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും എല്ലാ താമസക്കാരും സന്ദർശകരും പൗരന്മാരും കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്ന് 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

⭕⭕⭕⭕മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു
26/12/2024

⭕⭕⭕⭕
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ദേശീയപാത 66-ൽ ജി.പി.എസും ക്യാമറയും ടോൾ പിരിക്കും; സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം
20/12/2024

ദേശീയപാത 66-ൽ ജി.പി.എസും ക്യാമറയും ടോൾ പിരിക്കും; സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം

Address

Kanhangad
671322

Telephone

+919895046567

Website

Alerts

Be the first to know and let us send you an email when Media VIsion News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media VIsion News:

Share