Iritty News

Iritty News a news group from Iritty

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന് ഇരിട്ടി:കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂ...
27/10/2023

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന്

ഇരിട്ടി:കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച്
ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം ‘വരയോളം’
നവംബര്‍ 11 ന് നടക്കും.യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് നവംബര്‍ 19 ന് തലശേരി സാന്‍ ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം താലന്തിന്റെന്റെ പ്രകാശന ചടങ്ങില്‍ വച്ച് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

വാട്ടര്‍ കളറാണ് ചിത്രരചനാമാധ്യമം.പേപ്പര്‍ മത്സരസ്ഥലത്തു വിതരണം ചെയ്യുന്നതാണ്. മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കരുതേണ്ടതാണ്.

എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2000 എസ് എസ് എല്‍സി ബാച്ച് നെല്ലിക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 8075779406 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 8.

11/10/2023

ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി

ഉളിക്കൽ: ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി. വള്ളിത്തോട് റോഡിൽ ഉളിക്കൽ കൃഷിഓഫീസിന് സമീപത്തെ കൃഷിയിടത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളും, യാത്രക്കാരും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

17/09/2023

ഓണ്‍ലൈൻ ലോണ്‍ ആപ്പിലെ ചതിക്കുഴികള്‍: മുന്നറിയിപ്പുമായി പോലീസ്*

*തിരുവനന്തപുരം* ഓണ്‍ലൈൻ ലോണ്‍ ആപ്പിലെ ചതിക്കുഴികളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി പോലീസ്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു.

അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നല്‍കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്‍ടാക്‌ട് ലിസ്റ്റുകളും ആണ്. ലോണ്‍ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാൻ ശ്രദ്ധിക്കുക. ഇത്തരം ലോണ്‍ ആപ്പുകള്‍ സന്ദര്‍ശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുന്നു. അതിനാല്‍ സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോണ്‍ സംഘങ്ങളുടെ കെണിയില്‍പ്പെടാതെ സൂക്ഷിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

01/09/2023

മഴയുടെ കുറവ് ; സംസ്ഥാനം കനത്ത വരള്‍ച്ചയിലേക്ക് ; ആറ് ജില്ലകളെ രൂക്ഷമായി ബാധിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

48 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം; ആറ് ജില്ലകളില്‍ കനത്ത വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദരുടെ മുന്നറിയിപ്പ്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞതാണ് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 48 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് വ്യക്തമാക്കുന്നത്.

പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നു. ജലാശയങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ആശങ്കയിലാണ്. ഈ വര്‍ഷം ഓഗസ്റ്റ് മാസമാണ് രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.

മഴക്കണക്കില്‍ വന്നിട്ടുള്ള കുറവ് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഓഗസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്.
അതേസമയം, സെപ്തംബര്‍ മൂന്നാം ആഴ്ച വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ.

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചുശ്രീകണ്ഠപുരം : വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയി...
31/08/2023

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു

ശ്രീകണ്ഠപുരം : വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ പതിനൊന്നുകാരി മരിച്ചു.

ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി – ലിഷ ദമ്പതികളുടെ മകൾ ദൃശ്യ ഹരി ആണ് മരിച്ചത്. നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു**__തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തര...
31/07/2023

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു*
*__
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.

മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു

*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പ...
31/07/2023

*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.*

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്.

ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുകളിലേക്ക് ഐസുകള്‍ കയറ്റി തുടങ്ങി. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികളും പൂര്‍ത്തീകരിച്ചാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും.

ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍വന്നത്.

WhatsApp Group Invite

*കണ്ണൂരിൽ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ കുട്ടി മരണപ്പെട്ടു.**______________________*     *_IRITTY NEWS_*   *_27 Jully...
27/07/2023

*കണ്ണൂരിൽ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ കുട്ടി മരണപ്പെട്ടു.*
*______________________*
*_IRITTY NEWS_*
*_27 Jully 2023_*
*______________________*
കണ്ണൂർ : നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ എടക്കാട്ട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു. ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.

അടുത്തിലയിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  പഴയങ്ങാടി: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്...
26/07/2023

അടുത്തിലയിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പഴയങ്ങാടി: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയങ്ങാടി-

പിലാത്തറ കെ.. എസ്. ടി.പി.റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ചെറുതാഴംപടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടിൽ അശ്വൻ (20) ആണ് മരിച്ചത്. പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയിൽ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിൻചക്രം കയറിയാണ് മരണം സംഭവിച്ചത്

*⭕ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി⭕*തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്...
18/07/2023

*⭕ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി⭕*

തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചുബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന...
18/07/2023

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

11/07/2023

കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു; 24 പേർക്ക്‌ പരുക്ക്‌*

കണ്ണൂർ | ദേശീയ പാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. ​24 പേർക്ക്‌ പരുക്കേറ്റു. തോട്ടട ടൗണിലാണ് പുലർച്ചെ ടൂറിസ്റ്റ്‌ ബസും മിനി ക​ണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചു.

രണ്ട് പേരുടെ പരുക്ക്‌ ഗുരുതരമാണ്‌. കർണാടകയിലെ മണിപ്പാലിൽ നിന്ന്‌ പത്തനംതിട്ടയിലേക്ക്‌ പോകുക ആയിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ്‌ ബസ്സും തലശ്ശേരിയിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന മിനി കൺടെയ്‌നർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌.

ഇടിയുടെ ആഘാതത്തിൽ ബസ്‌ റോഡിന് കുറുകെ വീണ്‌ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലോറി ഇടിച്ചു കയറി സമീപത്തെ കട തകർന്നു. പോലീസും അഗ്നിരക്ഷാ സേനയും എത്തി ക്രെയിൻ ഉപയോഗിച്ച്‌ ബസ്‌ റോഡിൽ നിന്ന്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി​ മോർച്ചറിയിലേക്ക്‌ മാറ്റി.

Address


Telephone

+919497006519

Website

Alerts

Be the first to know and let us send you an email when Iritty News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iritty News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share