12/05/2023
ആര് പറഞ്ഞതാണെന്ന് ഓർക്കുന്നില്ല, പക്ഷെ ഞാനെന്നും മനസ്സിലിട്ട് കൊണ്ട് നടക്കുന്ന ഒരു വാക്യമുണ്ട്.. 'നമ്മൾ ഒരു കാര്യം കൃത്യമായി ആഗ്രഹിക്കുകയും അതിനു വേണ്ടി കഷ്ടപ്പെടുകയും ചെയ്താൽ അത് നമ്മളിലേക്ക് എത്താതെ വേറെ വഴി ഇല്ല'. അത് തന്നെയാണ് ഇവിടെയും നടന്നത്.. പരസ്യങ്ങളിലാണ് എന്റെ കരിയർ എന്ന് മനസിലാക്കി ഞാൻ ആ ലോകത്തേക്ക് വന്നത് മുതൽ ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ നാട്ടിലുള്ള വ്യാപ്യസ്ഥാപങ്ങളും ഡിജിറ്റൽ പരസ്യങ്ങൾ ചെയ്ത് തുടങ്ങണം.. അതിൽ എനിക്കും ഭാഗമാവണം എന്നും... പക്ഷെ പലരിലും ഞാൻ നേരിട്ട ഒരു പ്രശ്നം എന്നത് പുതിയ ഒരു മാർഗ്ഗം പരീക്ഷിക്കാനുള്ള അവരുടെ ഭയവും അതിനുള്ള സാമ്പത്തികവും ആണ്...അത്യാവശ്യം നല്ല രീതിയിൽ ചെയ്ത് കൊടുക്കാൻ പറ്റിയ അത്യാവശ്യം നല്ലൊരു തുക എന്തായാലും കാണണം... തുടക്കകാലം തന്നെ ഞാൻ ഒരുതവണയെങ്കിലും എന്റെ ക്ലൈന്റ്‌ലിസ്റ്റിലേക്ക് വരണം എന്നാഗ്രഹിച്ച ഒരു കമ്പനി തന്നെയായിരുന്നു മലയോരമേഖലയിൽ നിന്നും വിജയിച്ചുവന്ന മികച്ചൊരു സ്വർണ്ണവ്യവസായ സ്ഥാപനം. അന്നുമുതൽക്കെ ഞാൻ ഫോള്ളോ ചെയ്യുന്ന ഞാൻ റിസർച്ച് ചെയ്യുന്ന കമ്പനി. അടുത്തത് എന്നിലേക്ക് ഇവരെ എങ്ങനെ എത്തിക്കാം എന്നുള്ളതായിരുന്നു.. കേവലം ഒരു കമ്പനി നമ്പർ മാത്രമായിരുന്നു അവരിലേക്കെത്താൻ എന്നിലുണ്ടായിരുന്നത്... മികച്ചൊരു പോർട്ടഫോളിയോയോ വർക്കുകളോ ഒന്നും തന്നെ ഇല്ലാത്ത ഒരു കാലത്തും ഞാൻ അവരെ ബന്ധപ്പെടാൻ ശ്രമിച്ചു. നടക്കുന്നില്ല... തിരിച്ചൊരു റിപ്ലൈ പോലും വന്നില്ല... കാത്തിരുന്നു... രണ്ട് കൊല്ലത്തിന് ശേഷം.. വർഷം 2023 ഞാനിട്ടൊരു ഇൻസ്റ്റാഗ്രാം റീൽ. മെസ്സേജ് വരുന്നു managing director ആ കണ്ട ആഗ്രഹത്തിനവിടെ ചിറക് മുളക്കുകയാണ്... ഞാൻ എന്താണെന്ന് മൂപ്പരെ ഞാൻ അറിയിച്ചു... എന്നെക്കൊണ്ട് എന്തൊക്കെ ചെയ്ത് തരാൻ പറ്റും എന്നുള്ളതും ഞാൻ മൂപ്പരെ ബോധ്യപ്പെടുത്തി.. നി ഒരു പ്രൊപ്പോസലും ബഡ്ജറ്റും ഒക്കെ ആക്കൂ... നമുക്ക് നേരിട്ട് കാണാം.. ആഗ്രഹത്തിന് മൂർച്ച കൂടുകയാണ്.. അന്ന് ഫഹദ് .rahman._ ഉണ്ടായിരുന്നു... ഫഹദ് ഒരു വഴികാട്ടിയും കൂടെനിർത്താൻ പറ്റിയ ഒരാളുമായിരുന്നു.. അങ്ങനെ 3 ദിവസം കൊണ്ട് ഞങ്ങൾ ഉണ്ടാക്കിയ പ്രൊപ്പോസലും കൊണ്ട് ഞങ്ങൾ നേരിട്ട് കണ്ടു.. സംസാരിച്ചു.. കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി.. ഞാൻ കരുതി എല്ലാം റെഡി.. എല്ലാം ഓക്കേ ആയി.... പക്ഷെ, എന്തോ അതവിടെ ശരിയായില്ല.... സ്വപ്നം അന്നും സ്വപ്നമായി തന്നെ ഇരുന്നു..
@ Talipparamba, Kerala, India