Kolachery Varthakal Online News

Kolachery Varthakal Online News കൊളച്ചേരി വാർത്തകൾ
Space
Updating
(1)

കൊളച്ചേരി വാർത്തകൾക്കായി ഒരു സംരഭം. കൊളച്ചേരിയിലെ വാർത്തകളും കൊളച്ചേരിക്കാർ അറിയേണ്ടുന്ന പ്രധാന വാർത്തകളും പങ്കുവെക്കുന്ന ഇടം.....

31/08/2026

'പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി' ; കെ.കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ.മുരളീധരൻ

31/08/2026

അനസ്‌ത്യേഷ്യക്ക് പിന്നാലെ
പയ്യന്നൂരിലെ ഒന്നര വയസുകാരൻ മരിച്ച സംഭവം ;
അന്വേഷണത്തിൽ അട്ടിമറി സംശയിക്കുന്നുവെന്ന് ദേവാൻഷ് ശൗര്യയുടെ അച്ഛൻ സൂരജ്

31/08/2026

'ഓപ്പറേഷന്‍ തൂഫാന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല' - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കമ്പിൽ സ്‌കൂൾ - നാലാംപീടിക റോഡിൽ വാഹനങ്ങളുടെ അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേ...
31/08/2026

കമ്പിൽ സ്‌കൂൾ - നാലാംപീടിക റോഡിൽ വാഹനങ്ങളുടെ അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി KKCC ക്ലബ്ബ്

കൊളച്ചേരി :- കമ്പിൽ സ്‌കൂൾ മുതൽ നാലാംപീടിക വരെയുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കെ.കെ.സി.സി ക്ലബ്ബ് ഭാരവാഹികൾ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. റോഡിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്നത് കാരണം പ്രദേശവാസികളും കാൽനടയാത്രക്കാരും വലിയ അപകടഭീഷണിയിലാണ്.

അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക (Speed Breakers), കാൽനടക്കാർക്ക് നടക്കാൻ റോഡിന്റെ ഇരുവശത്തും സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

30/08/2026

CPIM ബഹുജന റാലി ; മയ്യിലിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സംസാരിക്കുന്നു

30/08/2026

സിപിഐഎം ബഹുജന റാലി മയ്യിലിൽപ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പി.പി.സി. മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് ഖബറടക്കി; സർവ്വകക്ഷി അനുശോചന യോഗം ചേർന്നു​കൊളച്ചേരി:-ബസ് ഇടിച്ച് ഗുരുതരമായി പരിക...
30/08/2026

പി.പി.സി. മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് ഖബറടക്കി; സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

​കൊളച്ചേരി:-
ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് നിര്യാതനായ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി.സി. മുഹമ്മദ് കുഞ്ഞിയുടെ ഭൗതികശരീരം കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വൻ ജനപ്രവാഹം. പന്ന്യങ്കണ്ടിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.

​ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ രജിത് നാറാത്ത്, അഡ്വ. കെ.സി. ഗണേശൻ, കെ.എം. ശിവദാസൻ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.പി.വി. അബ്ദുല്ല, യു.ഡി.എഫ്. തളിപ്പറമ്പ് മണ്ഡലം ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

​തുടർന്ന് നടന്ന മയ്യിത്ത് നിസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഖബറടക്കത്തിനു ശേഷം പന്ന്യങ്കണ്ടി മദ്രസ അങ്കണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
​ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.പി. ഇബ്രാഹിം കുട്ടി, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ, കെ
ശ്രീധരൻ സംഘമിത്ര. രാമകൃഷ്ണൻ മാസ്റ്റർ, ടി.പി. സുമേഷ്, ഇ.പി. ഗോപാലകൃഷ്ണൻ, ടി.വി. ഹസൈനാർ മാസ്റ്റർ, കെ.പി. അബ്ദുൽ മജീദ്, അബ്ദുൽ ഷുക്കൂർ പരിയാരം, മൻസൂർ പാമ്പുരുത്തി, കെ. ബാലസുബ്രഹ്മണ്യം, പി.ടി.പി. ആറ്റക്കോയ തങ്ങൾ, സമദ് കടമ്പേരി, അബ്ദുൽ ഖാദർ മൗലവി തരിയേരി, എം.സി. ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി, മുജീബ് റഹ്മാൻ കമ്പിൽ, ജുബൈർ മാസ്റ്റർ മയ്യിൽ, മമ്മു കമ്പിൽ തുടങ്ങിയ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രമുഖർ യോഗത്തിൽ സംസാരിച്ചു.

കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി നിര്യാതനായി കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ...
29/08/2026

കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി നിര്യാതനായി

കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു. കഴിഞ്ഞ ദിവസം നാലാം പിടികയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

29/08/2026

ഓണാഘോഷ വേളയിൽ ഏകാങ്ക നാടകത്തിലൂടെ ലഹരിവിരുദ്ധ പ്രതിരോധം തീർത്ത് അശോകൻ മടപ്പുരക്കൽ ; ​പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല ഓണാഘോഷത്തിനിടെയാണ് നാടകം അരങ്ങേറിയത്

കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ നിര്യാതയായിമയ്യിൽ :- കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ (75) നിര്യാതയായി.പരേതരായ ആർ.പ...
28/08/2026

കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ നിര്യാതയായി

മയ്യിൽ :- കയരളം ഒറപ്പടിയിലെ തെക്കേടത്ത് സഫിയ (75) നിര്യാതയായി.
പരേതരായ ആർ.പി ആലിക്കുട്ടിയടേയും കെ.പി നഫിസയുടേയും മകളാണ്.

ഭർത്താവ് : പരേതനായ ആർ.പി മൂസൻകുട്ടി

മക്കൾ : കെ.പി നൗഷാദ് (ഷാർജ), കെ.പി നഹീദ, കെ.പി നഹീദ, കെ.പി സംജാദ് (ഷാർജ)

മരുമക്കൾ : നഫ്‌സി.ടി (വളപട്ടണം), പി..പി അഷറഫ് (ഇരുവാപ്പുഴ നമ്പ്രം), കെ.പി അബ്ദുൾ ഖാദർ (കമ്പിൽ), വി.കെ സമീറ (പാമ്പുരുത്തി)

സഹോദരങ്ങൾ : പരേതരായ അഡ്വ.കെ.പി മൂസ്സകുട്ടി, കെ.പി കാദർകുട്ടി, കെ.പി നൂർദ്ദീൻ, കെ.പി നാസർ, കെ.പി ആസ്യ

ഖബറടക്കം ഇന്ന് ആഗസ്ത് 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കയരളം വെള്ളിക്കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കട്ടെ.

Address

Kannur
Kannur

Alerts

Be the first to know and let us send you an email when Kolachery Varthakal Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share