06/08/2025
©️ബിഗ് സല്യൂട്ട് Actor സൂര്യ: 💞ആളുകൾക്ക് നല്ലത് ചെയ്യാൻ രാ.ഷ്ട്രീയത്തിന്റെ ആവശ്യം ഇല്ല എന്ന് കാണിച്ചു തന്ന മനുഷ്യൻ ❤️
No hype, no noise—just silent impact. Actor Suriya may be known for his blockbuster films, but off-screen, he’s been changing lives in a powerful way. Through his Agaram Foundation, he has supported the education of hundreds of underprivileged students across Tamil Nadu. Without seeking attention, Suriya has helped 51 students become doctors and many others turn into successful engineers.
Instead of using his fame for personal gain, he chose to uplift others. By funding tuition fees, providing mentorship, and supporting students from remote villages, he gave them a chance to dream big and achieve more. His quiet commitment proves that real heroes don’t always wear capes or seek applause.
Thanks to Suriya’s efforts, many families now live with pride and purpose. He’s not just a star on screen, but a guiding light in real life.
ബിഗ് സല്യൂട്ട് അഗരം🌹
➡️ഇന്നലെയാണ് അഗരം ഫൌണ്ടേഷന്റെ വീഡിയോ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.🙏 ഒരു കാര്യം ശ്രെദ്ധിച്ചത് എന്താണെന്നു വെച്ചാൽ അതിൽ വന്ന എല്ലാ പെൺകുട്ടികളും അവരുടെ സംസാരം നിർത്തുന്നത് ഒറ്റ സെന്റൻസിൽ ആണു “പെൺപിളകൾ പഠിക്കട്ടും“⁉️
🛑കുറച്ച് നാളുകൾക്ക് മുൻപ് സാമൂഹ്യ മാധ്യമത്തിൽ സൂര്യയുടെ ഭാര്യ ജ്യോതിക ഒരു പൊതു ചടങ്ങിൽ "ആരാധനാലത്തിൻ്റെ മുറ്റത്ത് മേൽക്കൂരയുള്ള കെട്ടിടം പണിയുന്നതിനേക്കാൾ പൊതുവിദ്യാഭ്യാസ സ്ഥാപത്തിൽ കക്കൂസ് പണിയുന്നതിലാണ് പുണ്യം എന്ന ഒരു വാചകം വൻ വിവാദത്തിനിടയായിരുന്നു.⁉️ അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസപരമായി സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന യഥാർത്ഥ ഹീറോകളാണ് ഈ ദമ്പതികൾ,💞
⭕സൂര്യയും ജ്യോതികയും നടത്തുന്ന ‘അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് ഇന്ന് ആറായിരം, 51 ഡോക്ടർ, ആയിരക്കണക്കിന് എഞ്ചിനീയർ :
സൂര്യ ചെയ്യുന്നത് വലിയ കാര്യങ്ങൾ തന്നെ ആണ്. വലിയ Achievement തന്നെ ആണ്. കൂടാതെ ആയിരക്കണക്കിന് പേരെയാണ് പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കുന്നത്.💞
➡️മരണശേഷം സമ്പത്തിന്റെ 96% "അഗരം" ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് ആയിരിക്കും ചിലവാക്കേണ്ടത് എന്ന് വാക്കാലാല്ലാതെ മുന്‍കൂര്‍ ഉടമ്പടിയാക്കിയ മനുഷ്യസ്നേഹി ♥
➡️തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. കുടുംബത്തിൽ നിന്ന് ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. അഗരം ഫൗണ്ടേഷൻ നടത്തിയ 15-ാംവാർഷികാഘോഷത്തിൽ "കമൽ ഹാസൻ "ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കുകയുണ്ടായി.
വിദ്യാഭ്യാസം നേടാൻ കഴിയില്ലെന്ന് കരുതിയ പലർക്കും ഒരു പുതിയ ജീവിതം നൽകിയത് ഈ ഫൗണ്ടേഷനാണ്.
➡️വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകുന്ന അഗരം ഹോസ്റ്റലുകൾ, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മൾ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്‍റെ ഭാഗമാണ്.പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിലൂടെ തമിഴ്‌നാട്ടിലെ ഗ്രാമീണ സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കാനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു .
➡️"സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒരു സേവനമല്ല, പക്ഷേ അത് ഒരു ഉത്തരവാദിത്തമാണ്. സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങൾ ചെയ്യുക എന്നത് എന്റെ കടമയാണ്"...
എന്ന സൂര്യ യുടെ വാക്കുകൾ ഹ്രുദ്യമാണ് ❤️
അഗരം ഫൌണ്ടേഷന്റെ വീഡിയോ
ലിങ്ക് കമൻ്റിൽ ഉണ്ട്
👇👇👇👇👇👇