03/08/2025
31അതു യഹോവയ്ക്കു കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33യഹോവ ദരിദ്രന്മാരുടെ പ്രാർഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും;
അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
സങ്കീർത്തനങ്ങൾ 69
MALOVBSI