29/10/2025
ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധനായ 'ഡ്രഗ്
കിങ്പിൻ' ക്വീൻ വിക്ടോറിയയെ ഒരിക്കൽ ടൈം മാഗസിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഇന്ന് ലോകം കണ്ട വലിയ ലഹരിക്കച്ചവട
രാജാക്കന്മാർ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ ലഹരിയുടെ സാമ്രാജ്യം ഭരിച്ചിരുന്നത് ക്വീൻ വിക്ടോറിയയായിരുന്നു.
മയക്കുമരുന്നിൻ്റെ ലഹരി ഇത്രയേറെ
ആസ്വദിച്ചിരുന്ന ഒരു രണാധികാരിയെ ലോകം കണ്ടിട്ടുണ്ടോ എന്നും സംശയമാണ്.
കറുപ്പ് ആയിരുന്നു രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരിയിലൊന്ന്. വലിക്കുന്നതിന് പകരം ലോഡനം എന്നറിയപ്പെടുന്ന ദ്രാവകരൂപത്തിലാണ് ക്വീൻ അത് സേവിച്ചിരുന്നത്. കുറുപ്പിൻ്റെ സത്ത് മദ്യത്തിൽ കലർത്തിയാണ് ലോഡനം തയ്യാറാക്കുന്നത്. രാജ്ഞി തന്റെ ദിവസം ആരംഭിച്ചിരുന്നത് ഈ
ദ്രാവകം സേവിച്ചുകൊണ്ടാണത്രേ.
അക്കാലത്ത് നിയമവിധേയമായിരുന്നു.
കൊക്കെയ്നും രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരികളിലൊന്നായിരുന്നു. ച്യൂയിങ് ഗം, വൈൻ രൂപത്തിലായിരുന്നു രാജ്ഞി ഇവ ഉപയോഗിച്ചിരുന്നത്. പലപ്പോഴും
വേദനകൾക്കും അസ്വസ്ഥതകൾക്കുമുള്ള ഒറ്റമൂലിയായിരുന്നു രാജ്ഞിക്ക് ഈ
മയക്കുമരുന്നുകൾ. ആർത്തവ വേദന. പല്ലുവേദന, പ്രസവവേദന എന്നിവയ്ക്കെല്ലാം
പരിഹാരമായിരുന്നു അക്കാലത്ത് ഈ ലഹരികൾ. അകത്തുചെന്നാൽ ലഭിക്കുന്ന ആത്മവിശ്വാസവും വലുതായിരുന്നു.
പക്ഷെ രാജ്ഞിയെ ലോകത്തെ വലിയ ഡ്രഗ് റാക്കറ്റിന്റെ നേതാവാക്കുന്നത്
ലഹരിയോടുള്ള താല്പര്യമായിരുന്നില്ല. അതിന് പിന്നിൽ ചൈനയെ ഒതുക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 1837-ലാണ് ക്വീൻ വിക്ടോറിയയുടെ കിരീടധാരണം. അന്ന് വെറും പതിനെട്ട് വയസ്സാണ് രാജ്ഞിയുടെ പ്രായം. ബ്രിട്ടൻ വലിയൊരു
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ അമിതമായ ചായകുടിയായിരുന്നു ആ പ്രതിസന്ധിയുടെ മൂലകാരണം. ചായ അമിതമായി കുടിക്കുന്നത് ഒരു രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് എങ്ങനെയാണെന്നായിരിക്കുമല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്.
വരുമാനത്തിന്റെ അഞ്ചുശതമാനമാണ്
ബ്രിട്ടീഷുകാർ തേയില വാങ്ങുന്നതിനായി മാറ്റിവച്ചിരുന്നത്. ആ തേയിലയാകട്ടെ ഇറക്കുമതി ചെയ്തതിരുന്നത് ചൈനയിൽ
നിന്നും. സ്വാഭാവികമായും ചൈന തേയില വിറ്റ് ധനികരാജ്യമായി മാറിക്കൊണ്ടിരുന്നു.
ബ്രിട്ടണാകട്ടെ തിരിച്ചു കയറ്റുമതി
ചെയ്യുന്നതിനായി പ്രത്യേകിച്ച് അസംസ്‌കൃത വസ്‌തുക്കൾ ഒന്നുംതന്നെ ഉണ്ടായിരുന്നുമില്ല.
വിപണിയിൽ ചൈന പ്രബലരും ബ്രിട്ടൺ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നതും തടയാൻ എന്താണ് വഴിയെന്ന് അധികാരത്തിലേറിയ വിക്ടോറിയ രാജ്ഞി ആലോചിച്ചു.
അതിനുള്ള ഉത്തരമായിരുന്നു കറുപ്പ്.
അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യ കറുപ്പിൻ്റെ വിളനിലമായിരുന്നു.
വേദനസംഹാരി എന്ന നിലയിൽ
ചൈനയിലേക്ക് ബ്രിട്ടൺ കറുപ്പ് കയറ്റുമതി ആരംഭിച്ചു. പതിയെ ഈ വേദനസംഹാരി
ചൈനക്കാർ ഉപയോഗിച്ചുതുടങ്ങി.
മൂല്യമങ്ങുയർത്തി. ലഹരിക്ക് അടിമയായ ചൈനക്കാർ എന്തുവിലകൊടുത്തും കറുപ്പ്
വാങ്ങാൻ തയ്യാറായി. വൈകാതെ കയറ്റുമതി വേദനമാറുന്നതിനൊപ്പം ലഭിക്കുന്ന ലഹരിക്ക് അവർ അടിമയായി. കറുപ്പില്ലാതെ
വയ്യെന്നായി. പതിയെ രാജ്ഞി കറുപ്പിന്റെ
വൻതോതിൽ ഉയർന്നു. തേയില വിറ്റ് നേടിയതെല്ലാം ചൈനയ്ക്ക് കറുപ്പിന് മുന്നിൽ അടിയറ വയ്ക്കേണ്ടി വന്നു.
കറുപ്പ് വ്യാപാരം തടയാൻ ചൈന
കിണഞ്ഞുപരിശ്രമിച്ചു. കറുപ്പ് നേരത്തേ തന്നെ ചൈനയിൽ നിയമവിരുദ്ധമായിരുന്നു. പക്ഷെ വളരെ അപൂർവമായി മാത്രമേ
നിയമം നടപ്പാക്കിയിരുന്നുള്ളൂ.
എന്തുവിലകൊടുത്തും കുറുപ്പ് വ്യാപാരം തടയുന്നതിനായി ചൈന പണ്ഡിതനും ഫിലോസഫറും വൈസ്രോയിയുമെല്ലാമായ
ലിൻ സെഷു എന്നയാളെ നിയമിച്ചു. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരത്തിന്
അദ്ദേഹം ശ്രമം നടത്തിയെങ്കിലും
പരാജയപ്പെട്ടു. ബ്രിട്ടൺ നടത്തുന്ന അധാർമികത ചൂണ്ടിക്കാട്ടി ക്വീൻ വിക്ടോറിയയ്ക്ക് അയാൾ കത്തയയ്ച്ചു.
ആളുകൾക്ക് ഉപയോഗപ്രദമാകുന്ന സിൽക്ക്,തേയില, പാത്രങ്ങൾ എന്നിവയെല്ലാമാണ് ചൈന ബ്രിട്ടണിലേക്ക് കയറ്റി അയയ്ക്കുന്നത്, എന്നാൽ ബ്രിട്ടണാകട്ടെ, കറുപ്പ് പോലുള്ള ലഹരിയാണ് കയറ്റി അയയ്ക്കുന്നതെന്നും
ചൂണ്ടിക്കാട്ടിയായിരുന്നു ആ കത്ത്.
എന്തിനാണ് നിഷ്‌കളങ്കരായ ചൈനക്കാരെ ലഹരിക്ക് അടിമയാക്കുന്നതെന്നും ലിൻ
കത്തിൽ ചോദിക്കുന്നുണ്ട്. പക്ഷെ വ്യാപാരം അവസാനിപ്പിക്കാൻ ബ്രിട്ടൺ
തയ്യാറായിരുന്നില്ല. കാരണം ബ്രിട്ടന്റെ വരുമാനത്തിന്റെ 15-20 ശതമാനവും കറുപ്പ് വ്യാപാരത്തിൽ നിന്നായിരുന്നു.
അതുകൊണ്ടുതന്നെ കത്ത് വായിക്കാൻ പോലും രാജ്ഞി കൂട്ടാക്കിയില്ല.
ഒടുവിൽ കറുപ്പും കയറ്റിയെത്തിയ ബ്രിട്ടീഷ് കപ്പൽ 1839ൽ ലിൻ തടഞ്ഞു. വലിയ അളവിൽ കറുപ്പ് പിടിച്ചെടുത്തു. അത് മുഴുവൻ ചൈന കടലിൽ തള്ളാനായിരുന്നു സൈനികർക്ക് ലിൻ നൽകിയ നിർദേശം.
ഇത്തവണ രാജ്ഞി ഇക്കാര്യം ശ്രദ്ധിച്ചു.
രാജ്ഞിക്ക് വെറും 20 വയസ്സാണ് അന്ന് പ്രായം. കടലിൽ ലിൻ തള്ളിയത് 2.5 മില്യൺ പൗണ്ട് കറുപ്പാണ്. മറ്റേതൊരു കാഹളമുയർത്തി. ചൈനയ്ക്കെതിരായ കറുപ്പ് യുദ്ധം. ചൈനീസ് സൈന്യത്തെ
സ്വേച്ഛാധിപതിയെയും പോലെ വിക്ടോറിയയും കോപാകുലയായി, യുദ്ധ
ബ്രിട്ടീഷ് പട്ടാളം തകർത്തുതരിപ്പണമാക്കി.
ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
കീഴടങ്ങുകയല്ലാതെ ചൈനയ്ക്ക് മുന്നിൽ മറ്റുവഴിയുണ്ടായിരുന്നില്ല. ഏകപക്ഷീയമായ സമാധാന ഉടമ്ബടിയിൽ ചൈന ഒപ്പുവച്ചു.
കുറുപ്പ് ഇറക്കുമതിക്കായി കൂടുതൽ തുറമുഖങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളായിരുന്നു ആ സമാധാന
ഉടമ്ബടിയിൽ ഉണ്ടായിരുന്നത്. വളരെ പ്രായംകുറഞ്ഞ ഒരു ഭരണാധികാരി ചൈനയെ മുട്ടുകുത്തിച്ചതിന് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു.
അളവില്ലാതെ കറുപ്പ് ചൈനയിലേക്ക് കയറ്റുമതി ചെയ്തെങ്കിലും കൊക്കെയ്ൻ ഒരിക്കലും രാജ്ഞി ചൈനയിലേക്ക് അയച്ചില്ലെന്നുള്ളതും ശ്രദ്ധേയമാണ്. കൊക്കെയ്ൻ വളരെ സുരക്ഷിതമായ,പാർശ്വഫലങ്ങളിലാത്ത ആരോഗ്യപ്രദമായ
എനർജി ബൂസ്റ്ററായിട്ടാണ് രാജ്ഞി
കണക്കാക്കിയിരുന്നതത്രേ. അതുകൊണ്ടുതന്നെ അത് ചൈനയ്ക്ക്
വിൽക്കാൻ രാജ്ഞി തയ്യാറായിരുന്നില്ല..