11/06/2026
കഴുതുരുട്ടി കോഫീ എസ്റ്റേറ്റ് റോഡ് നിർമാണം വിലയിരുത്തി സി അജയപ്രസാദ് എംഎൽഎ
പുനലൂർ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച കഴുതുരുട്ടി കോഫീ എസ്റ്റേറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എംഎൽഎ സി അജയപ്രസാദ്.
വ്യാഴാഴ്ച രാവിലെയാണ് എംഎൽഎ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും, നിർമ്മാണ വേളയിൽ വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടാത്ത നിലയിൽ സമാന്തര പാതകൾ വഴി ഗതാഗത ക്രമീകരണം നടത്തുവാനും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
8 കിലോമീറ്റർ റോഡിന് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
എസ്റ്റേറ്റിൽ കൂടി ഉള്ള റോഡ് ഏറെ കാലമായി ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലുമായിരുന്നു.
നെടുമ്പാറ, നാഗമല, അമ്പനാട് എന്നീ പ്രദേശങ്ങളിലെ
തോട്ടം തൊഴിലാളികൾ കൂടുതലായി ആശ്രയിക്കുന്നപാതയാണിത്.
അമ്പനാട് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്ക് നിരവധി സഞ്ചാരികൾ ഇതുവഴിയാണ് കടന്ന് പോകുന്നത്.
പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലക്കും, ജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്നും സി അജയപ്രസാദ് അറിയിച്ചു.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഐ മൻസൂർ,അഡ്വ.പി ബി അനിൽ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു മാത്യു,
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഹുൽ, എ.എക്സി സിന്ധ്യ,
ശരത് ഒറ്റക്കൽ ,ഷമീജ്എന്നിവർ പങ്കെടുത്തു.