Ladal Habeeb Media

  • Home
  • Ladal Habeeb Media

Ladal Habeeb Media മദ്ഹ് ഗാനങ്ങളുമായി ഒരു കൊച്ചു ചാനൽ അതിന്റെ വിശേഷങ്ങളും സന്തോഷങ്ങളും നിങ്ങളെ അറീക്കാനുള്ള ഒരു ശ്രമം

സൈനുൽ മുഹഖികീൻ അസ്സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഓർമകൾക്ക് 18 ആണ്ട് തികയുന്നു
22/12/2024

സൈനുൽ മുഹഖികീൻ അസ്സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഓർമകൾക്ക് 18 ആണ്ട് തികയുന്നു

23/12/2023

എൻ്റെ തീരുമാനങ്ങൾ മാത്രം നടക്കണമെന്ന നമ്മുടെ ദുർവാശി നൽകുന്ന ഫലം എന്താണെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ..?!

മറ്റുള്ളവരുടെ ആവശ്യങ്ങളെ കണ്ടറിയുകയും,പ്രയാസങ്ങളെ മുഖവിലക്കെടുക്കയും സർവ്വോപരി പരിഗണനയുടെ ഒരു ചെറിയ സ്നേഹ സ്പർശമെങ്കിലും നൽകാൻ നമുക്കാകണം അല്ലെങ്കിൽ നമ്മളെന്ത് മനുഷ്യനാണ്..?!

23/12/2023

തെറ്റും ശരിയും എനിക്ക് ആരും പറഞ്ഞ് തരണ്ട എന്നും എനിക്കെല്ലാം അറിയാമെന്നുമുള്ള നമ്മുടെ ധാരണയാണ് നമ്മെ മാർഗ്ഗ ഭ്രംശത്തിലാക്കുന്നത്.

സ്വർഗ്ഗ നരകങ്ങൾ ഉണ്ടെന്നും മഹ്ശറും ഹിസാബും സത്യമാണെന്നും വിശ്വാസമുള്ള നാം തന്നെ തെറ്റുകളിലേക്ക് പോകരുതെന്ന മുന്നറിയിപ്പിനെ അവഗണിക്കുന്നത് എത്ര ഖേദകരമാണ്.

21/12/2023

മുറിവിൽ മാന്തിയാലെങ്ങനെ മുറിവുണങ്ങും?! എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും അതിനെ മഹാ പാതകമായി ചിത്രീകരിച്ച് മാന്തി വലുതാക്കിയാൽ പിന്നെങ്ങനെ കലഹം തീരും ?!.

അനുനയത്തിൻ്റെ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഇന്ന് ആർക്കും താല്പര്യമില്ല എല്ലാ പ്രശ്നങ്ങളേയും ആഴത്തിൽ വൃണപ്പെടുത്താൻ വേണ്ടത് ചെയ്യുന്നുണ്ട് താനും.

21/12/2023

നമ്മിൽ മാറ്റം വരണമെങ്കിൽ നാം തന്നെ വിചാരിക്കണം,ഒരുപാട് സാരോപദേശങ്ങൾ കിട്ടിയത് കൊണ്ടോ അറിവുണ്ടായത് കൊണ്ടോ കാര്യമില്ല.

ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നമുക്ക് ഉണ്ടായിട്ടും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ നാം തയ്യാറല്ലങ്കിൽ അറിഞ്ഞ് കൊണ്ട് തീക്കനൽ കയ്യിലെടുക്കുകയാണ് നാം.

21/12/2023

അത്രമേൽ പ്രിയപ്പെട്ടവർക്ക് ഒരു ചെറിയ ജലദോഷം ഉണ്ടെന്ന് അറിയുമ്പോൾ തന്നെ നമ്മിലുണ്ടാകുന്ന മനപ്രയാസത്തിൻ്റെ പേരാണ് സ്നേഹം.

സമൂഹത്തിലെ സ്ഥാനത്തിൻ്റെയും സ്വത്തിൻ്റെയും പേരിൽ പലരും മറ്റുള്ളവരെ കൊല്ലാക്കൊല ചെയ്യുന്ന കാലത്ത് നമ്മുടെ ആരോഗ്യത്തെ കുറിച്ച് വേവലാതിപ്പെടുന്നവർ തന്നെയാണ് നമുക്ക് കളങ്കമില്ലാത്ത സ്നേഹം തരുന്നവർ.

കാത്തിരിപ്പിന് വിരാമമേകി 16 വൈകിട്ട് 5 മണിക്ക് നിങ്ങളിലേക്ക്.❤️
12/12/2022

കാത്തിരിപ്പിന് വിരാമമേകി 16 വൈകിട്ട് 5 മണിക്ക് നിങ്ങളിലേക്ക്.❤️

03/12/2022

അബ്ദുൽ ഖാദിർ സ്വഫദി (റ)
മുഹ്‌യദ്ധീൻ കുട്ടി ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വിശ്രുത ശാഫിഈ പണ്ഡിതനും ഗ്രന്ഥകർത്താവും ആരിഫുകളിൽ പ്രധാനിയുമായ ഇമാം അബ്ദുൽഖാദിർ അസ്സ്വഫദി (റ) & കാവനൂർ ഖാളിയും അത്വാസിയ്യ ത്വരീഖത്തിന്റെ ശൈഖും വലിയ്യും മലപ്പുറം കാവനൂർ തവരപ്പറമ്പ് ജുമാ മസ്ജിദ് മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ ശൈഖ് മുഹ്‌യദ്ധീൻ കുട്ടി മുസ്‌ലിയാർ (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് الله നമുക്ക് സമാധാനവും ശാന്തിയും നൽകട്ടെ, آمين

ഫാത്തിഹ ഓതി ഹദ്‌യ ചെയ്തു ദുആ ചെയ്യുക. കൂടെ ഇത്‌ പ്രചരിപ്പിക്കുമല്ലോ.

Pstd date:2022 ഡിസംബർ 03
(1444 ജുമാദൽ ഊലാ 08)

الفاتحة

02/12/2022

അബൂബക്കർ മുഹമ്മദ് അദ്ദുഖി (റ)
ബുർഹാനുദ്ദീൻ അബൂഇസ്ഹാഖ് (റ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും സൂഫികളുടെയും പരിത്യാഗികളുടെയും ശൈഖ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരും ധാരാളം ആത്മീയ കാര്യങ്ങൾ പകർന്നു നൽകിയവരുമായ പ്രമുഖ ആത്മീയ നായകൻ, അബൂബക്കർ മുഹമ്മദ് ഇബ്നു ദാവൂദ് അദ്ദുഖി (റ) & ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ബയാനു ഗറളിൽ മുഹ്താജ് ഇലാ കിതാബിൽ മിൻഹാജ് അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ബാബു സ്സ്വഗീറിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ശാഫിഈ പണ്ഡിതൻ, ബുർഹാനുദ്ദീൻ അബൂഇസ്ഹാഖ് ഫസാരി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ അമലുകൾ ഖബൂൽ ചെയ്യട്ടെ, آمين

ഫാത്തിഹ ഓതി ഹദ്‌യ ചെയ്തു ദുആ ചെയ്യുക. കൂടെ ഇത്‌ പ്രചരിപ്പിക്കുമല്ലോ.

Pstd date:2022 ഡിസംബർ 02
(1444 ജുമാദൽ ഊലാ 07)

الفاتحة

Address

LADAL HABEEB MEDIA

Alerts

Be the first to know and let us send you an email when Ladal Habeeb Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ladal Habeeb Media:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share