Uppala vision news

  • Home
  • Uppala vision news

Uppala vision news Media

24/07/2025
കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ കുബ്ബന്നൂര്‍ ബേക്കൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 350 ഗ്രാം കഞ്ചാവുമായി യുവാവ് പ...
19/07/2025

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ കുബ്ബന്നൂര്‍ ബേക്കൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയി. കടമ്പാര്‍ പജിംഗാര്‍ സ്വദേശി അരുണ(21)ആണ് പിടിയിലായത്. രണ്ടാംപ്രതി കയ്യാര്‍ ജോഡ്ക്കല്‍ സ്വദേശി മുടന്തൂര്‍ ഹൗസില്‍ ബിഎം അബ്ദുള്‍ ഗഫൂര്‍(33) ആണ് ഓടിപ്പോയത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തിലാണ് ബേക്കൂരില്‍ പരിശോധന നടന്നത്. രക്ഷപ്പെട്ട അബ്ദുല്‍ ഗഫൂര്‍ ഉപ്പള ടൗണ്‍ മുതല്‍ കുമ്പന്നൂര്‍ ബന്ദിയോട് മേഖലകളിലും കഞ്ചാവ് മറ്റ് രാസലഹരികള്‍ വില്‍പ്പന നടത്തുന്നതിലെ പ്രധാനിയാണെന്നും യുവാവിനെതിരെ പൊലീസ് സ്റ്റേഷനുകളിലും കുമ്പള എക്‌സൈസ് ഓഫീസിലുമായി നിരവധി മയക്കുമരുന്ന് കേസുകള്‍ ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെവി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംഎം അഖിലേഷ്, കെ സുര്‍ജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ബിജില, ഡ്രൈവര്‍ പി പ്രവീണ്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

കാസര്‍കോട്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു. പേരാല്‍ മാളിയേക്കല്‍ ഹൗസിലെ ജവാദ് എന്ന ഫവാദ്...
18/07/2025

കാസര്‍കോട്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു. പേരാല്‍ മാളിയേക്കല്‍ ഹൗസിലെ ജവാദ് എന്ന ഫവാദ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചെര്‍ക്കളയിലെ ഭക്ഷ്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഫവാദിന് അസഹ്യമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമ്പളയിലെയും പിന്നീട് കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചു. നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പേരാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്. സഹോദരന്‍ ജംഷാദ്.

കാസർകോട്: ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയ...
17/07/2025

കാസർകോട്: ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവൂർ ഗീർകട്ട സ്വദേശി രാജേഷ് എന്ന രാജു(42)വിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2020 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേശ്വരം താലൂക്കിൽ കുഞ്ചത്തൂർ വില്ലേജിൽ ഗീർകട്ട എന്ന സ്ഥലത്തു ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് മൂന്ന് കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫൽ, പ്രിവൻ്റീവ് ഓഫീസർമാരായ രാജീവൻ പി, ജിജിത്ത്കുമാർ, നസറുദീൻ എ കെ, സത്യൻ ഇ കെ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പ്രതിയെ അറസ്റ്റും ചെയ്തു. തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

കാസർകോട്: ആറ് മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊവ്വലിലെ വാടക വീട്ടിൽ താമസിക്കുന്ന ...
11/07/2025

കാസർകോട്: ആറ് മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊവ്വലിലെ വാടക വീട്ടിൽ താമസിക്കുന്ന സാറ(50) ആണ് മരിച്ചത്. ജനുവരി 17 ന് പേരമകൻ 6 വയസ്സുള്ള സയാനൊപ്പം നടന്നു പോകവെ മാസ്തിക്കുണ്ടിൽ വച്ച് രണ്ടുപേരെയും സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാറയെ കൂടാതെ കുട്ടിക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ സാറ വെള്ളിയാഴ്ച രാവിലെയാണ് മരണപെട്ടത്. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ചെടേക്കാൽ പള്ളിയിൽ ഖബറടക്കി. ഹംസയാണ് ഭർത്താവ്. മക്കൾ: ശംലത്ത്, ഫസീല. മരുമക്കൾ: റംഷീദ് മൂലടുക്കം, ശഫീർ.

11/07/2025
കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 2.525 ഗ്രാം മെത്താ ഫിറ്റമിനും 6.970 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . കുമ്പള, കോയി...
09/07/2025

കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 2.525 ഗ്രാം മെത്താ ഫിറ്റമിനും 6.970 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . കുമ്പള, കോയിപ്പാടി, നടുപ്പള്ളത്തെ മുസമ്മിലിനെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. സൂരജും സംഘവും കുഡ്ലു, കല്ലങ്കൈയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഐ.ബി പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ്അറസ്റ്റു ചെയ്തത്. അസി. ഇൻസ്പെക്ടർ കെ.വി. വിനോദൻ , പ്രിവന്റീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർന്മാരായ എ.വി. പ്രശാന്ത് കുമാർ , എം. ശ്യാംജിത്ത്, സി.എം. അമൽജിത്ത്, വി.ടി. ഷംസുദ്ദീൻ, എം. അനുരാഗ് ,മെയ്മോൾ ജോൺ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

കാസര്‍കോട്: എകെഎം അഷ്‌റഫ് എല്‍എല്‍എയെ കാസര്‍കോട് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി(2) മൂന്നുമാസം തടവും 10,000 പ...
03/07/2025

കാസര്‍കോട്: എകെഎം അഷ്‌റഫ് എല്‍എല്‍എയെ കാസര്‍കോട് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി(2) മൂന്നുമാസം തടവും 10,000 പിഴയും ശിക്ഷിച്ചു. ലീഗ് നേതാക്കന്മാരും ജനപ്രതിനിധികളുമായിരുന്ന മറ്റു പ്രതികളായ ബഷീര്‍ കനില, അബ്ദുല്ല കജ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും ഇതേ ശിക്ഷ വിധിച്ചു. 2010 മാര്‍ച്ച് 15 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കിടയില്‍ പ്രതികള്‍ ഹാളില്‍ കടന്നു കയറി ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരനെ അസഭ്യം പറയുകയും കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസിലാണ് ശിക്ഷ. മൈസൂരു സ്വദേശിയായ ഇസ്മായീല്‍ എന്നയാളെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം എന്നു പറയുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിന് മൈസൂരുവിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മാറിയ രേഖ ആവശ്യപ്പെട്ട തഹസില്‍ദാരോട് ഇസ്മായീലിനെ തങ്ങള്‍ക്കറിയാമെന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കാനും ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു വഴങ്ങാതിരുന്നതിനാലായിരുന്നു അക്രമമെന്നായിരുന്നു പരാതി. നേരത്തെ ഫസ്റ്റ് ക്ലാസ് കോടതി ഈ കേസില്‍ പ്രതികള്‍ക്ക് ഒരുവര്‍ഷം മൂന്നുമാസം വീതം തടവും പിഴയും വിധിച്ചിരുന്നു. അതിനെതിരെ അഷ്‌റഫും സംഘവും നല്‍കിയ അപ്പീലിലാണ് ഒരുകൊല്ലം മൂന്നുമാസം തടവും മൂന്നുമാസമായി കുറച്ച് വിധി പ്രസ്താവിച്ചത്. സംഭവ സമയത്ത് അഷ്‌റഫ് ജില്ലാപഞ്ചായത്ത് മെമ്പറായിരുന്നു.

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്. ജനല്‍ ചില്ല് തകര്‍ന്നു. വീട്...
03/07/2025

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്. ജനല്‍ ചില്ല് തകര്‍ന്നു. വീട്ടിനകത്തു ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൊര്‍ക്കാടി, ജംഗ്ഷനു സമീപത്ത് നല്ലങ്കിപ്പദവിലെ ബി.എം ഹരീഷിന്റെ വീടിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുറിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഹരീഷും കുടുംബവും. വലിയ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്നു ഹരീഷ പറഞ്ഞു. ലൈറ്റിട്ട ശേഷം വാതില്‍ തുറന്ന് നോക്കുമ്പോള്‍ കാറും സ്‌കൂട്ടറും സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതായി കണ്ടുവെന്നും ഹരീഷ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മുറിയുടെ ജനല്‍ഗ്ലാസ് വെടിയുണ്ട തുളച്ചുകയറി തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വെടിയുണ്ടയാണ് തുളച്ചു കയറിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു. നായാട്ടു സംഘം പന്നിക്കു വെടിവച്ചപ്പോള്‍ ലക്ഷ്യം തെറ്റി ജനലില്‍ പതിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പന്നി ശല്യം ഉള്ള പ്രദേശമാണ് നല്ലങ്കിപ്പദവെന്നു കൂട്ടിച്ചേര്‍ത്തു

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ  പോലീസ് പിടികൂടിവിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യും ...
02/07/2025

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി

വിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യും കഞ്ചാവുമായി ഒരാളെ വിദ്യാനഗർ പോലീസ് അതി സാഹസികമായി പിടികൂടി.
പട്രോളിംഗും വാഹന പരിശോധനയും ചെയ്യുന്നതിനിടെ സംശയാസ്പതമായി കണ്ട വാഹനം പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയും ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ 16.8 ഗ്രാം എംഡിഎംഎ യും 2 .1 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തി കാസറഗോഡ് അണങ്കൂർ സ്വദേശിയും ചെങ്കള സിറ്റിസൺ നഗറിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് ടി എം (27) ആണ് പിടിയിലായത്. ഇയാൾ സമാനമായ ലഹരി കേസുകളിൽ പ്രതിയാണ്.

ജില്ലാ പോലീസ് മേധാവി ശ്രീ.ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പക്ടർ വിപിൻ യു പി, SCPO പ്രദീപ് കുമാർ, നാരായണൻ, പ്രശാന്ത്, CPO മനോജ്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി,അനീഷ് ,ഭക്ത ശൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കാസര്‍കോട്: ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദ്രിയ നഗറിലെ അബൂബക്കര്‍-ആമിന...
21/06/2025

കാസര്‍കോട്: ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദ്രിയ നഗറിലെ അബൂബക്കര്‍-ആമിന ദമ്പതികളുടെ മകന്‍ അഷ്റഫ് (50) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട അഷ്റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: സാബിറ. മക്കള്‍: ഷെമീര്‍, നിഷ്വ, ശിസാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, നസീമ, ഫൗസിയ.

കാസര്‍കോട്: ആയുര്‍വ്വേദ മരുന്നു കടയില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കര്‍ണ്ണാടക,...
21/06/2025

കാസര്‍കോട്: ആയുര്‍വ്വേദ മരുന്നു കടയില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശിയും മഞ്ചേശ്വരം, അംഗഡിപ്പദവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഷ്റഫി(45)നെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്.
ഹൊസങ്കടിയില്‍ ബങ്കര മഞ്ചേശ്വരത്തെ ബി.എം ജഗതി വൈദ്യരുടെ ഉടമസ്ഥതയിലുള്ള ആയുര്‍വ്വേദ മരുന്നുകടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ പതിനായിരം രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി കടയിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ചിത്രം കണ്ടെത്തി. പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയിലായിരുന്നു കവര്‍ച്ച. ചിത്രത്തില്‍ കാണുന്ന ആളെ ഹൊസങ്കടി ടൗണിലും മറ്റും പല തവണ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് അഷ്റഫ് ആണെന്നു വ്യക്തമായത്. ഇയാള്‍ക്കെതിരെ വിദ്യാനഗര്‍, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Address


Alerts

Be the first to know and let us send you an email when Uppala vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share