Muhimmath Live

  • Home
  • Muhimmath Live

Muhimmath Live നാടിൻ ചലനങ്ങൾ വിരൽത്തുമ്പിൽ
Get the latest news and analysis in the state today, including national and world news muhimmath malayalam news from kerala.

local news and gulf news.

07/03/2023
07/03/2023
06/03/2023

പേരോട് ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിന്നും

കര്‍മ്മ മണ്ഡലത്തിലേക്ക് 63  ഹിമമി പണ്ഡിതരും 4 ഹാഫിളുകളുംപുത്തിഗെ : പ്രബോധന മേഖലയിലേക്ക് 63  യുവ പണ്ഡിതരെ കൂടി സമര്‍പ്പിച...
06/03/2023

കര്‍മ്മ മണ്ഡലത്തിലേക്ക് 63 ഹിമമി പണ്ഡിതരും 4 ഹാഫിളുകളും

പുത്തിഗെ : പ്രബോധന മേഖലയിലേക്ക് 63 യുവ പണ്ഡിതരെ കൂടി സമര്‍പ്പിച്ച് മുഹിമ്മാത്തിന്റെ വിജ്ഞാന മുന്നേറ്റം.കഴിഞ്ഞ വർഷം 143 പേർക്ക് സനദ് നൽകിയിരുന്നു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ നടന്ന സനദ് ചടങ്ങില്‍ മുഹിമ്മാത്ത് ഹിഫ്‌ളുൽ ഖുർആൻ കോളേജില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 4 ഹാഫിളുകള്‍ കൂടി സനദ് സ്വീകരിച്ചു.
ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന മുഹിമ്മാത്ത് ശരീഅ, ദഅവ, സ്ഥാപനങ്ങില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഹിമമി പണ്ഡിത ടൈറ്റില്‍ നല്‍കുന്നത്. ഇവര്‍ക്ക് മര്‍ക്കസ് അടക്കമുള്ള ഉന്നത് ഇസ്ലാമിക് കലാലയങ്ങളില്‍ ഉന്നത പഠനത്തിന് അവസരം ഒരുക്കുന്നതോടൊപ്പം പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ പഠനങ്ങളും നടത്തുന്നതിന് അവസരമുണ്ട്. അഡ്വക്കറ്റ് എഞ്ചിനിയറിങ്, മെഡിക്കല്‍ ഫീഡിലും ഹിമമി പണ്ഡിതരുടെ സാന്നിദ്ധ്യമുണ്ട്.
ഇതിനകം പഠനം പൂര്‍ത്തിയാക്കിയ നൂറു കണക്കിനു ഹിമമികള്‍ രാജ്യാത്തിന്റെ വിവിധ മേഖലകളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കര്‍ണാടക, തമിഴനാട്, യു പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹിമമികളുടെ നേതൃത്വത്തില്‍ വിവിധ വിജ്ഞാന പ്രബോധന സംരംഭങ്ങള്‍ നടന്ന് വരുന്നു.
ബഹുഭാഷ പരിശീലനങ്ങളോടെ മതനിയമങ്ങളിലും പൊതുവിഷയങ്ങളിലും ഒരേ സമയം പഠിക്കാന്‍ അവസരം ലഭിക്കുന്ന ഹിമമി കോഴ്‌സിന് പ്രഗത്ഭ പണ്ഡിതരാണ് നേതൃത്വം നല്‍കുന്നത്. മര്‍കസിന്റെ നേതൃത്വത്തില്‍ ജാമിഅതുല്‍ ഹിന്ദ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകള്‍ നടക്കുന്നത്.
സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തോടെ ഹിഫ്‌ള് ചെയ്യാനുള്ള അവസരമാണ് മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ ഒരുക്കിയരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഇമാമായും മറ്റും ഹാഫിളുകള്‍ സജ്ജീവമാണ്.
പ്രമുഖ സയ്യിദുമാരെയും ഗുരുവര്യന്മാരെയും സാക്ഷിയാക്കി സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരിൽ നിന്ന് യുവപണ്ഡിതര്‍ സനദ് സ്വീകരിച്ച് പുറത്തിറങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിനു കണ്ണികളാകാന്‍ രക്ഷിതാക്കളടക്കം ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ സ്ഥാന വസ്ത്രം വിതരണം ചെയ്തു.

പേരോട് ഉസ്താദിൻ്റെ പ്രഭാഷണം ശ്രവിക്കാൻ ആയിരങ്ങൾ
06/03/2023

പേരോട് ഉസ്താദിൻ്റെ പ്രഭാഷണം ശ്രവിക്കാൻ ആയിരങ്ങൾ

മുഹിമ്മാത്ത് സമ്മേളനം പത്രത്താളുകളിൽ
06/03/2023

മുഹിമ്മാത്ത് സമ്മേളനം പത്രത്താളുകളിൽ

06/03/2023

ത്വാഹിർ തങ്ങളെ കുറിച്ച് ഹക്കീം അസ്ഹരി ഉസ്താദ്

06/03/2023

Ap. അബ്ദുൽ ഹക്കീം അസ്ഹരി ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിന്ന്

06/03/2023

ഓരോ മുഹിമ്മാത്ത് സമ്മേളനങ്ങളും പുത്തിഗെയ്ക്ക് ധർമ്മോത്സവമാണ്

പതിനായിരങ്ങള്‍ തബറുക് സ്വീകരിചു : മുഹിമ്മാത്ത് ത്വാഹിര്‍ തങ്ങൾ  ഉറൂസിന് ധന്യ സമാപനം പുത്തിഗെ (കാസര്‍ക്കോട്): നാല് ദിവസങ്...
05/03/2023

പതിനായിരങ്ങള്‍ തബറുക് സ്വീകരിചു :
മുഹിമ്മാത്ത് ത്വാഹിര്‍ തങ്ങൾ ഉറൂസിന് ധന്യ സമാപനം

പുത്തിഗെ (കാസര്‍ക്കോട്): നാല് ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത് ഉറൂസ് മുബാറകിന് സനദ് ദാന ആത്മീയ മഹാ സമ്മേളനത്തോടെ പ്രൗഢ ധന്യ സമാപനം. പതിനായിരങ്ങള്‍ക്കാണ് ഉറൂസിന്റെ തബറുക്കായി ഭക്ഷണം വിതരണം നടത്തിയത്. ഞായറാഴ്ച്ച വൈകിട്ട് ആരംഭിച്ച സമാപന പരിപാടികള്‍ അര്‍ധ രാത്രി പിന്നിട്ട് സമാപിക്കുമ്പോഴും ആയിരങ്ങള്‍ മുഹിമ്മാത്ത് നഗരിയിലേക്ക് ഒഴുകികൊണ്ടിരുന്നു.
സമാപന സമ്മേളനത്തില്‍ മുഹിമ്മാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 63 ഹിമമി പണ്ഡിതരും 4 ഹാഫിളീങ്ങളും സനദും സ്ഥാന വസ്ത്രങ്ങളും ഏറ്റുവാങ്ങി.
മൂന്ന് പതിറ്റാണ്ട് പിന്നിട്ട മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പുതിയ മുന്നേറ്റ പദ്ധതികള്‍ക്ക് പിന്തുണയേ കുന്ന പ്രഖ്യാപനവുമായണ് വിശ്വാസികള്‍ മടങ്ങിയത്.
സമാപന മഹാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.മുഹിമ്മാത്ത് സീനിയർ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.സമസ്ത പ്രസിഡന്റ് ഇ.സുലൈമാമൻ മുസ്‌ലിയാർ ഒതുക്കുങ്ങൽ സനദ് ദാനം നടത്തി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി,പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.മാരായമംഗലം അബ്ദുൾറഹ്‌മാൻ ദാരിമി,കൊമ്പം മുഹമ്മദ് മുസ്‌ലിയാർ,പട്ടുവം കെ .പി അബൂബക്കർ മുസ്‌ലിയാർ,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,എ.പി അബ്ദുൽ ഹകീം അസ്ഹരി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി,സയ്യിദ് സൈനുൽ ആബിദീൻ മുത്തു തങ്ങൾ കണ്ണവം ,
സയ്യിദ് ഷഹീർ അൽ ബുഖാരി ,സയ്യി യു പി എസ് തങ്ങള്‍ അര്‍ളടുക്ക,സയ്യിദ് എസ്.കെ തങ്ങൾ ചൗക്കി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുൽ ഹകീം സഅദി കണ്ണൂർ,അലി കുഞ്ഞി ദാരിമി,അലി മൊഗ്രാൽ ,സി.കെ എം അഷ്‌റഫ് മൗലവി,അബ്ദുൽ റശീദ് സഖാഫി മെരുവമ്പായി ,നസീർ അതിലകം ,ഹജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, മൊയ്ദു സഅദി ചേരൂര്‍, ്ബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, എ.ബി അബ്ദുല്ല മാസ്റ്റർ ,വി.സി അബ്ദുല്ല സഅദി ,ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, എം പി അബ്ദുല്ല ഫൈസി, കന്തല്‍ സൂപ്പി മദനി, ചേരൂര്‍ അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സകാഫി പാവൂറടുക്ക, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സിഎന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സി എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി,സിദ്ധീഖ് സഖാഫി ബായാർ ,അഹ്മദ് അലി ബെണ്ടിച്ചാൽ ,ഷാഫി ഹാജി ബെവിഞ്ച,അബ്ദുൽ റഹ്മാൻ ബേവിഞ്ച ,ഹമീദ് മൗലവി ആലംപാടി,ലത്തീഫ് സഅദി ഉറുമി ,യൂസുഫ് മദനി ചെറുവത്തൂർ ,അഡ്വ. ശാകിര്‍ മിത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി സ്വാഗതവും ഉമർ സഖാഫി കർണൂർ നന്ദിയും പറഞ്ഞു.

ഫോട്ടോ :സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പതിനേഴാമത് ഉറൂസ് മുബാറക് സമാപന മഹാ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ കാദിർ മുസ്‌ലിയാർ ഉത്ഘാടനം ചെയ്യുന്നു

ത്വാഹിർ  തങ്ങളുടെ ആദർശ  ധീരത മാതൃകാപരം -ഇ സുലൈമാൻ മുസ്‌ലിയാർപുത്തിഗെ : ആദർശം ആരുടെ  മുമ്പിലും തുറന്നു  പറയാൻ ധീരത കാട്ടി...
05/03/2023

ത്വാഹിർ തങ്ങളുടെ ആദർശ ധീരത മാതൃകാപരം -ഇ സുലൈമാൻ മുസ്‌ലിയാർ

പുത്തിഗെ : ആദർശം ആരുടെ മുമ്പിലും തുറന്നു പറയാൻ ധീരത കാട്ടിയ പണ്ഡിതനായിരുന്നു സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളെന്ന് സമസ്ത .പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ. അഭിപ്രായപ്പെട്ടു.
മുഹിമ്മാത്ത് ഉറൂസിൽ സനദ് ദാനം നിവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.
സമസ്തയിൽ ഒന്നിച്ചു പ്രവർത്തിച്ച സമയത്ത് പല വിഷയങ്ങളിലും തങ്ങളുടെ ആദർശ ധീരത നേരിൽ ബോധ്യപ്പെട്ടിട്ടുണ്ട് .അവരുടെ ത്യാഗ സന്നദ്ധതയാണ് മുഹിമ്മാത്തിനെ ഇത്രയേറെ വളർത്തിയത്.

ഫോട്ടോ :മുഹിമ്മാത്തിൽ നിന്നും പുറത്തിറങ്ങുന്ന ഹിമമി പണ്ഡിതർക്ക് സമസ്ത .പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ് നൽകുന്നു

Address


Alerts

Be the first to know and let us send you an email when Muhimmath Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muhimmath Live:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share