റിജോഷ് പൂടംകല്ല്

റിജോഷ് പൂടംകല്ല് നേരിൻ്റെ പക്ഷത്ത് ചങ്കൂറ്റത്തോടെ നിൽക്കും I Rijosh KB, are known in my circle of friends as Rijosh Poodamkallu.

lives in Poodamkallu village in Kallar panchayath in Kasaragod district. I came to the communist movement through my father's path and started my political career through SFI
I am currently working as DYFI Poodamkallu Unit President, CPIM Poodamkallu Branch‌ Member and Poodamkallu Unit Secretary of Kerala Sastra Sahitya Parishath
president kanivu charitable society.

ഇതെന്ത് കഥ ഇവർ തമ്മിലടിച്ചു തുടങ്ങിയാ 😆
09/10/2025

ഇതെന്ത് കഥ ഇവർ തമ്മിലടിച്ചു തുടങ്ങിയാ 😆

സ്കൂൾ തല മത്സരത്തിൽ പലസ്റ്റീൻ വിജയികൾ ആയി സമ്മാനം കോൺഗ്രസ് MP ഷാഫി പറമ്പിൽ നൽകി 😆
08/10/2025

സ്കൂൾ തല മത്സരത്തിൽ പലസ്റ്റീൻ വിജയികൾ ആയി സമ്മാനം കോൺഗ്രസ് MP ഷാഫി പറമ്പിൽ നൽകി 😆

ഇനിയും തേയാൻ കുഴലേട്ടന്റെ ജന്മം ബാക്കി 😆
06/10/2025

ഇനിയും തേയാൻ കുഴലേട്ടന്റെ ജന്മം ബാക്കി 😆

ജനനായകനെ കാണാൻ ഞാനും മോളും 😍
02/10/2025

ജനനായകനെ കാണാൻ ഞാനും മോളും 😍

ഒരു വർഷം 😆
29/09/2025

ഒരു വർഷം 😆

ബഹുമാനപ്പെട്ട സ്ഥലം എസ് എച്ച് ഓ മുമ്പാകെ സാർ അങ്ങയുടെ അധികാരത്തി യിൽ പ്പെട്ട പി എം ജി ഭാഗത്ത് സ്ഥിതിചെയ്യുന്ന നിയമസഭ കോം...
21/09/2025

ബഹുമാനപ്പെട്ട സ്ഥലം എസ് എച്ച് ഓ മുമ്പാകെ
സാർ
അങ്ങയുടെ അധികാരത്തി യിൽ പ്പെട്ട പി എം ജി ഭാഗത്ത് സ്ഥിതിചെയ്യുന്ന നിയമസഭ കോംപ്ലക്സിന്റെ ചിത്രത്തിൽ കാണുന്ന ഭാഗത്ത് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം പരസ്യമായി പ്രഖ്യാപിച്ച് നടത്തിവന്ന രണ്ട് എംഎൽഎമാരെ തൽസ്ഥലത്ത് കാണാനില്ല.
നിരാഹാരം അവസാനിപ്പിച്ചതായി പ്രഖ്യാപനം വരികയോ അവർക്ക് നാരങ്ങാനീര് നൽകി കാലാകാലങ്ങളായി സത്യാഗ്രഹം അവസാനിപ്പിക്കുന്ന രീതിക്ക് പരിഹാരം ഉണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് മാൻ മിസ്സിംഗ് വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ഈ രണ്ടു പേരെ കണ്ടെത്തി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു. 😎

ആഗോള അയ്യപ്പ സംഗമത്തിൽ ഒഴിഞ്ഞ കസേരകളെ നോക്കി പിണറായി വിജയൻ സംസാരിക്കുന്നു...  ❤️🙏ചില കൃമികളായ മാപ്രകൾ ഏറെ പിന്നിൽ വാതിലി...
20/09/2025

ആഗോള അയ്യപ്പ സംഗമത്തിൽ ഒഴിഞ്ഞ കസേരകളെ നോക്കി പിണറായി വിജയൻ സംസാരിക്കുന്നു...

❤️🙏
ചില കൃമികളായ മാപ്രകൾ ഏറെ പിന്നിൽ വാതിലിൽ ചാരി നിന്ന് ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട് 😃 🙏 🙏🙏🙏

ഇതൊരു രാഷ്ട്രീയ ആദരവ് മാത്രമല്ല, ഭരണമികവിനുള്ള അംഗീകാരം കൂടിയാണ്!രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ അണിനിരന...
14/09/2025

ഇതൊരു രാഷ്ട്രീയ ആദരവ് മാത്രമല്ല, ഭരണമികവിനുള്ള അംഗീകാരം കൂടിയാണ്!

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ അണിനിരന്ന കേരള അർബൻ കോൺക്ലേവ് 2025-ൽ നിന്നുള്ള ഈ ചിത്രം കേരളത്തിന് അഭിമാനമാണ്. ഹിമാചൽ പ്രദേശിന്റെ പൊതുമരാമത്ത്, നഗര വികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. വിക്രമാദിത്യ സിംഗ്, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഈ ദൃശ്യം രാഷ്ട്രീയ അതിരുകൾക്കപ്പുറമുള്ള ആദരവിന്റെ നേർസാക്ഷ്യമാണ്.

ഭരണപരമായ കാര്യങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളെയും, പുരോഗമനപരമായ നിലപാടുകളെയും രാജ്യം എത്രമാത്രം ശ്രദ്ധയോടെയും ബഹുമാനത്തോടെയും നോക്കിക്കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ഒരു നേതാവിനെ വ്യക്തിപരമായി അംഗീകരിക്കുന്നതിനപ്പുറം, ആഭ്യന്തര വിഷയങ്ങളിൽപ്പോലും കേരളം മുന്നോട്ട് വെക്കുന്ന മാതൃകാപരമായ കാഴ്ചപ്പാടുകളെയാണ് ഈ പ്രവർത്തിയാൽ അദ്ദേഹം ആദരിക്കുന്നത്.

കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിക്കാനും, പഠിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖർ എത്തുന്നു എന്നത് ചെറിയ കാര്യമല്ല. സ്വന്തം നാട്ടിലെ വികസനങ്ങളെ അവഗണിച്ചുകൊണ്ട് പ്രതിപക്ഷം ബഹിഷ്കരിച്ച ഒരു വേദിയിൽ, ഇന്ത്യയിലെ തന്നെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ആദരിക്കുന്നത് നമ്മുടെ ഭരണനേതൃത്വത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണിത്. ഈ ബഹുമാനം ഒരു വ്യക്തിക്ക് മാത്രമല്ല, ഈ നാടിന് മുഴുവനുമുള്ളതാണ്!

അമേരിക്ക ഒന്ന് വിരട്ടിയപ്പോൾ  രക്ഷിക്കണം എന്ന് പറഞ്ഞു ചൈനയിലേക്ക്  ഓടിപ്പോയ  ഭരണാധികാരി ഉള്ള രാജ്യത്തു  46 കൊല്ലത്തോളമായ...
08/09/2025

അമേരിക്ക ഒന്ന് വിരട്ടിയപ്പോൾ രക്ഷിക്കണം എന്ന് പറഞ്ഞു ചൈനയിലേക്ക് ഓടിപ്പോയ ഭരണാധികാരി ഉള്ള രാജ്യത്തു 46 കൊല്ലത്തോളമായി ഉപരോധം നേരിടുന്ന, അമേരിക്ക വെല്ലുവിളിച്ചാൽ പോടാ മൈ. ..എന്ന് പറയുന്ന എല്ലാം സ്വന്തമായി ഉണ്ടാക്കി പുറം രാജ്യത്തു പണിക്ക് പോവാതെ ആരോഗ്യം വിദ്യാഭ്യാസം സൗജന്യമായി കൊടുക്കുന്ന ഉത്തര കൊറിയയെ പറ്റി നമ്മൾ അറിയണം അമേരിക്കയുടെ മുന്നിൽ തലകുനിക്കാത്ത ലോകത്തിലെ ഏക രാജ്യത്തെ പറ്റി. ..

1950 ലാണ് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായി പ്രഖ്യാപിച്ചുകൊണ്ടു അമേരിക്കയുടെ നിർദ്ദേശപ്രകാരം 180 രാജ്യങ്ങളുടെ സംയുക്ത നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ (UN) ഉത്തര കൊറിയയെ ആക്രമിക്കുന്നത്.

അമേരിക്കയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. സമ്പൂർണ്ണ കാലാൾ - വ്യോമസേനയും നാവികപ്പടയും പൂർണ്ണമായി ഇറക്കി അവർ കൊറിയയിൽ നാശം വിതച്ചു.

ഉത്തര കൊറിയയിലെ മുഴുവൻ നഗരങ്ങളും ബോംബിട്ട് തകർത്ത് അവർ നിലംപരിശാക്കി. 1953 ല്‍ യുദ്ധം തീരുമ്പോൾ 40 ലക്ഷം കൊറിയൻ സിവിലിയൻസിനെ അവർ കൊന്നു തീർത്തിരുന്നു.

ഉത്തര കൊറിയയുടെ ജനസംഖ്യയുടെ 25 ശതമാനം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന് യുഎസ് എയർഫോഴ്സ് ജനറൽ കാർട്ടിസ് ലെമേ പിന്നീട് സമ്മതിച്ചിട്ടുണ്ട്.

എങ്ങനെയാണവർ അവിടെ ഇത്രയധികം സാധാരണക്കാരെ വംശഹത്യ ചെയ്തത്?.

രാസായുധ പ്രയോഗം.!

അമേരിക്ക സമൂലം തോറ്റ യുദ്ധം.... അതിക്രൂരമായ, വംശഹത്യകളാണ് അവർ അവിടെ നടത്തിയത്. അമേരിക്കയുടെ ജൈവായുധങ്ങളും രാസായുധങ്ങളും ആ രാജ്യത്ത് മുഴുവൻ പ്രയോഗിച്ചു. കോളറയും പ്ലേഗും പരത്തുന്ന പ്രാണികളെ വിമാനങ്ങളിൽ നിന്ന് വിതറി. നഗരങ്ങളും പട്ടണങ്ങളും തകർത്ത വ്യോമാക്രമണത്തിന് പുറമെ, നാപാം ബോംബുകളും തീബോംബുകളും വ്യാപകമായി ഉപയോഗിച്ചു.

രാജ്യത്തിലെ വനങ്ങൾ മൊത്തം രാസായുധങ്ങളും തീ ബോംബുകളും കെമിക്കലുകളും വിതറി കത്തിച്ചു. ഉറുമ്പുകൾ പോലും അവശേഷിക്കാത്ത വിധം അവിടുത്തെ മൃഗങ്ങളെയും സകല ജീവജാലങ്ങളെയും പൂർണ്ണമായും കൊന്നുതീർത്തു.

കോളറയും പ്ലേഗും മാത്രമല്ല വിവിധതരം രോഗങ്ങളും അണുക്കളും വിമാനങ്ങളിൽ നിന്ന് വിതറി ലക്ഷക്കണക്കിന് ആളുകളെ കൊന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ അമേരിക്കക്കാർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര കമ്മീഷൻ പിന്നീട് രൂപീകരിച്ചിരുന്നു. അവർ പക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അമേരിക്കയ്ക്കെതിരെ റിപ്പോർട്ട് നൽകി.

യുദ്ധം തീരുമ്പോൾ രാജ്യത്തിന്റെ കാൽഭാഗം ജനങ്ങളെയും അവർ ക്കൊന്നിരുന്നു. ശേഷം പിന്നെയും യുദ്ധ കെടുതിയിലും രോഗങ്ങളിലും രാസവിഷത്തിലും റേഡിയേഷനിലും കണക്കില്ലാത്ത അത്ര ലക്ഷങ്ങൾ മരണപ്പെട്ടു.

ഒരിക്കലും മറക്കാനാകാത്ത ഈ കുടിയ ക്രൂരതകളെ ലോകം ചർച്ച ചെയ്തില്ല. പക്ഷേ ഉത്തര കൊറിയയിലെ ഏകാധിപത്യത്തെ വാനോളം ചർച്ചിച്ചു.

അമേരിക്കൻ വംശഹത്യയെ വെള്ള പൂശുന്നതിലും കൊറിയൻ പോരാട്ടത്തെ തിന്മയുടെ അച്ചുതണ്ട് എന്ന് വിളിച്ച് പൈശാചിക ശക്തി ആക്കി പ്രചരിപ്പിക്കുന്നതിലും രണ്ടു മതങ്ങൾ ചരിത്രം പൊറുക്കാൻ ആവാത്ത തെറ്റുകൾ ചെയ്തിട്ടുണ്ട്. ഇന്നും അവരത് ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും.അമേരിക്കയുടെ വേട്ട നായ്ക്കളായ് അവർ എന്നും ഉപയോഗിച്ചിരുന്നവർ.

ആ കൊറിയയെ ഇന്ന് ലോകത്തിന്റെ മുന്നിൽ ഹീറോ ആക്കി ഉയർത്തി നിർത്തിയ കിം ജോങ് ഉൻ തന്നെയാണ് ഇന്ന് ലോകത്തിന്റെ ഹീറോ.

അമേരിക്കയെ എതിർക്കുന്നത് കൊണ്ട് ആരും വിശുദ്ധരാകില്ല എന്ന് ചില സിയോൺ ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ അലമുറ ഇടുന്നതുകൊണ്ടാണ് ഇത് എഴുതുന്നത്.

അമേരിക്കയെ എതിർക്കുന്നു എന്നത് മാത്രം മതി ഒരാളെ വിശുദ്ധനാക്കാൻ. അത്രമാത്രം കൊടിയ ക്രൂരതയുടെ കഥയാണത്.

എക്സ്റേയും സ്കാൻറിപ്പോ൪ട്ടും നോക്കി അയാൾ ഡോക്ട൪ ചമഞ്ഞില്ല..പ്രമാണവും കരക്കുറിയും നോക്കി അയാൾ വില്ലേജാഫീസ൪ ചമഞ്ഞുമില്ല......
08/09/2025

എക്സ്റേയും സ്കാൻറിപ്പോ൪ട്ടും നോക്കി അയാൾ ഡോക്ട൪ ചമഞ്ഞില്ല..

പ്രമാണവും കരക്കുറിയും നോക്കി അയാൾ വില്ലേജാഫീസ൪ ചമഞ്ഞുമില്ല...

കുടുംബപ്രശ്നത്തിനു മധ്യസ്ഥം വഹിച്ചയാൾ മജിസ്ട്രേറ്റുമായില്ല...

ആരെയും അയാൾ വീട്ടിലോ ഓഫീസിലോ കാത്തു നി൪ത്തിയില്ല.....

ആരെയും അവരുടെ അവകാശങ്ങൾക്കായി പൊരിവെയിലിലും സ്ട്രെക്ചറിലും കിടത്തിയുമില്ല....

പക്ഷേ....പരുക്കനായ ആരോടും ചിരിക്കാത്ത ആ മനുഷ്യൻ..
താനേറ്റെടുത്ത ദൌത്യം.....
അത് എങ്ങനെ നി൪വ്വഹിക്കണമെന്നയാൾക്കറിയാമായിരുന്നു...

അതിനയാൾ ആദ്യം ചെയ്തത് തനിക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ളൊരു ടീമിനെ സെലക്ടുചെയ്യലായിരുന്നു...

എന്നിട്ട് കുത്തഴിഞ്ഞുകിടന്ന ഭരണസംവിധാനങ്ങളെ ചിട്ടപ്പെടുത്തി...

എന്നിട്ട് തങ്ങൾ ചെയ്യുന്നതൊന്നും ഔദാര്യമല്ല..അത് നിങ്ങളുടെ അവകാശമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി..

പ്രകൃതി ദുരന്തങ്ങളാലും ദൃശ്യ അദൃശ്യവൈറസുകളാലും തക൪ന്നടിയുമായിരുന്നൊരു നാടിനെ...
ജനങ്ങളെ.....
ഒരു നാഥനെപ്പോലെ നിന്നു നയിച്ചു...

എന്നാൽ നമ്മളിറങ്ങുകയല്ലേ എന്ന് മലവെള്ളപ്പാച്ചിലിനു മുന്നിൽ നിന്നയാൾ പറഞ്ഞപ്പോ....

പകച്ചുനിന്ന ജനത്തിനതൊരു ഊ൪ജമായിരുന്നു....

എന്തും നേരിടാനൊരു തന്റേടമായിരുന്നു.

ആ തന്റേടത്തിന് ലേശം പോലും ഭംഗം വരാതെ ഇന്നും ജനങ്ങൾ മുന്നോട്ടു പോകുന്നെങ്കിൽ.അത് അയാളിലുള്ള വിശ്വാസം കൊണ്ടാ...

ദൈവത്തിന്റെ സ്വന്തം നാടിനെ സംരക്ഷിക്കാൻ സകല വിശ്വാസികളും തങ്ങളുടെ ദൈവങ്ങൾ അയാൾക്കൊപ്പം നിക്കുമെന്നുറപ്പിനാലാ..

ആ ഉറപ്പാണ് ചരിത്രത്തിലാദ്യമായി തുട൪ഭരണമെന്ന കിരീടം അയാൾക്കു സമ്മാനിക്കാൻ ജനങ്ങൾ തയ്യാറായത്..അതും റെക്കോഡ് ഭൂരിപക്ഷത്തിൽ...

ആരോടും ചിരിക്കാത്ത പരുക്കനായ ആ മനുഷ്യനിന്ന് ജനഹൃദയങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു...

അത് ദൈവമായോ പുണ്യാളനായോ അല്ല..ഒരു പിതാവായി...സഹോദരനായി...
അപ്പൂപ്പനായി...മകനായിത്തന്നെ...
തങ്ങൾക്കൊരു വിഷമമുണ്ടായാ കട്ടക്ക് കൂടെ നിക്കുന്നൊരു സുഹൃത്തായിത്തന്നെ.അയാൾ ചിരിക്കും...അത് മറ്റുള്ളവരുടെ ഹൃദയം നിറഞ്ഞ ചിരികാണുമ്പോ...അയാൾക്കങ്ങനെയേ ചിരിക്കാൻ കഴിയൂ..

കാരണം....അയാളൊരു കമ്യൂണിസ്റ്റാ....

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നാടിനും ജനങ്ങൾക്കു
മൊരുദോഷമുണ്ടാകരുതെന്ന കരുതലിൽ തന്റെ കൃത്യനിർവഹണത്തിൽ മുന്നേറുന്ന കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതിയ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആണെന്നത് നിസ്സംശയം പറയാൻ കഴിയും... ❤



#സഖാവ്

അതിനിടക്ക് 😆
27/08/2025

അതിനിടക്ക് 😆

ഉമ്മൻ ചാണ്ടി സാറിന് രണ്ടു പേരെ ആദ്യമേ തിരിച്ചറിയാൻ പറ്റി. ഒരാളെ തിരിച്ചറിഞ്ഞത് അവസാന സമയത്ത് മരണക്കിടക്കയിലാണ്.2006 വി എ...
24/08/2025

ഉമ്മൻ ചാണ്ടി സാറിന് രണ്ടു പേരെ ആദ്യമേ തിരിച്ചറിയാൻ പറ്റി. ഒരാളെ തിരിച്ചറിഞ്ഞത് അവസാന സമയത്ത് മരണക്കിടക്കയിലാണ്.

2006 വി എസ് മന്ത്രി സഭ കാലത്ത് ഏറ്റവും തിളങ്ങി നിന്ന പ്രതിപക്ഷ ശബ്ദമായിരുന്നു വിഡി സതീശൻ്റേത്. മാധ്യമ പരിലാളനയോടെ തോമസ് ഐസക്കിനെ വെല്ലുവിളിച്ച് അദ്ദേഹം നടത്തിയ ബഹളം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ഇനി ഒരു UDF മന്ത്രിസഭ ഉണ്ടായാൽ മുഖ്യമന്ത്രി കഴിഞ്ഞാൽ അടുത്ത സ്ഥാനം സതീശനാണ് എന്ന രീതിയിൽ ഒരു പൊതു ബോധം രൂപപ്പെട്ടു.

2011 ൽ ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രി ആയി. ഒരൊറ്റ ഡിമാൻ്റെ അദ്ദേഹം ഹൈക്കമാൻ്റിന് മുന്നിൽ വച്ചുള്ളൂ.
ഏതവനെ വേണമെങ്കിലും മന്ത്രിയാക്കാം സതീശനെ തൻ്റെ മന്ത്രി സഭയിൽ വേണ്ട. അയാൾ ആള് ശരിയല്ല! അങ്ങിനെ സതീശൻ മന്ത്രി ആയില്ല.

പിന്നീട് അദ്ദേഹം cut and dry ആയി No പറഞ്ഞത് യുവനിരയിൽ തൻ്റെ വിശ്വസ്തനായ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷനായി മാൻകൂട്ടത്തെ നിർദ്ദേശിച്ചപ്പോഴാണ്. താൻ ജീവിച്ചിരിക്കുമ്പോൾ അത് പോലൊരു വൃത്തികെട്ടവന് സ്ഥാനം കൊടുക്കില്ല എന്ന നിലപാട് അദ്ദേഹം എടുത്തു.

ചാണ്ടി സാറിന് പോലും തിരിച്ചറിയാൻ കഴിയാത്തത് ഒരാളുണ്ട്. അയാളാണ് ഷാഫി പറമ്പിൽ. അയാൾ അങ്ങിനെയാണ്. എത്ര ജനുവിൻ ആയ മുസ്ലീങ്ങളുടെ പ്രശ്നത്തിൽ പോലും കമാന്ന് മിണ്ടാത്ത അയാളാണ്, അയാൾ മാത്രമാണ് SDPI - ജമാഅത്ത് - UDF ബാന്ധവത്തിൻ്റെ ബ്രോക്കർ എന്ന് പറഞ്ഞാൽ രാഷ്ട്രീയം സൂക്ഷ്മമായി നോക്കുന്നവർ അല്ലാതെ സാമാന്യ ജനം വിശ്വസിക്കില്ല. അതാണയാളുടെ കഴിവ്.
ചാണ്ടി സാറിൻ്റെ കൂടെ നിന്ന് ഷാഫി എല്ലാം നേടി.

ഒടുവിൽ ചാണ്ടി സാർ മരണശയ്യയിൽ കിടക്കുമ്പോൾ അയാൾ സതീശൻ പക്ഷത്തേക്ക് കാലുമാറി.
അയാളുടെ വെടി തീരാറായില്ലേ ഇനി എന്തിനാണ് അയാളുടെ കൂടെ നിൽക്കുന്നത് എന്ന് ഷാഫി ഒരു കോൺഗ്രസ് MLA യോട് പറഞ്ഞതിൻ്റെ ഓഡിയോ ആ MLA ഉമ്മൻ ചാണ്ടിയെ കേൾപ്പിച്ചപ്പോൾ ചാണ്ടി ഉമ്മനേക്കാൾ കെയർ കൊടുത്ത് താൻ വളർത്തിയ ഷാഫിയുടെ ചതി കേട്ട് ആ ഭീഷ്മ പിതാമഹൻ ശരശയ്യയിൽ കിടന്ന് കണ്ണീർ വാർത്തു.

കുഷ്ടരോഗാശുപത്രിയും അനാഥമന്ദിരവുമൊക്കെ ഏക ആശ്വാസമാക്കി കൊണ്ട് നടക്കുന്ന പട്ടണപ്രവേശത്തിലെ പ്രഭാകരൻ തമ്പിയാണ് ഷാഫി

ശ്രുതി എസ് പങ്കജ് .

Address

Poodamkallu
Kasaragod
671532

Telephone

+917356423881

Website

Alerts

Be the first to know and let us send you an email when റിജോഷ് പൂടംകല്ല് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to റിജോഷ് പൂടംകല്ല്:

Share