Payassani News

Payassani News 1985 കാല കട്ടത്തിൽ കാഞ്ഞങ്ങാട് നിന്നും പ്രസ്‌തികരിച്ച പയസ്സനി പത്രം പുതിയ രൂപത്തിൽ

ഇ-ചലാന്‍ എന്ന ഡിജിറ്റല്‍ അപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇത് തികച്ചും സുതാര്യമായ പ്ലാറ്...
16/10/2020

ഇ-ചലാന്‍ എന്ന ഡിജിറ്റല്‍ അപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇത് തികച്ചും സുതാര്യമായ പ്ലാറ്റ്‍ഫോമാണ്. വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പറും നയമലംഘനം തെളിയിക്കുന്ന ഫോട്ടോയുമുണ്ടെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന് കേസ് അപ്‍ലോഡ് ചെയ്യാം. ഇക്കാര്യം വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് ആയി അറിയിക്കും. ചലാന്‍ നമ്പറും ഗൂഗിള്‍ ലിങ്കും അടങ്ങുന്ന സന്ദേശമാണ് ലഭിക്കുക. ആ ലിങ്ക് വഴി പരിവാഹന്‍ എന്ന സൈറ്റിലേക്കു പ്രവേശിക്കാം. അവിടെ വാഹനത്തിന്റെ നമ്പറോ ചലാന്‍ നമ്പറോ അടിച്ചു കൊടുത്താല്‍ ഒഫന്‍സിന്റെ മുഴുവന്‍ വിവരങ്ങളും ലഭിക്കും. ഈ കുറ്റം സമ്മതിക്കുന്നെങ്കില്‍ ഉടനെ പിഴ അടച്ചു പോകാം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!!ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈ...
16/10/2020

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!!
ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്ഥാന്‍, അഫ്‍ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ നിന്നുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കൈവശമുണ്ടായിരിക്കണം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദുബൈ അല്‍മക്തൂം അന്താരാഷ്‍ട്ര വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.

നിബന്ധന പാലിക്കാതെയെത്തുന്ന യാത്രക്കാരെ അവര്‍ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കും. ഇതിനുള്ള ചെലവ് വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കുമെന്ന് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്റിഗോയും യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാധുതയുള്ള മടക്കയാത്രാ ടിക്കറ്റില്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കമ്പനികളുടെ അറിയിപ്പ്. അതേസമയം കുറഞ്ഞത് 2000 ദിര്‍ഹമെങ്കിലും കൈവശം വേണമെന്നും നിബന്ധനയുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും വിമാനക്കമ്പനികള്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ ഇപ്പോള്‍ വരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

കാസർകോട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അഭിമാന മുഹുർത്തമാണ് ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഉൽഘാടന വേള .പദ്ധതിയുടെ ഭരണാനുമതിക്കും, ക...
14/10/2020

കാസർകോട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അഭിമാന മുഹുർത്തമാണ് ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഉൽഘാടന വേള .

പദ്ധതിയുടെ ഭരണാനുമതിക്കും, കേന്ദ്ര പുരോവസ്ഥു പുരാവസ്ഥു വകുപ്പിലെയും കേരള ടൂറിസം വകുപ്പിലെയും സാങ്കേതിക പ്രതിസന്ധികൾ പരിഹരിക്കാനും പ്രവർത്തന സജ്ജമാക്കാനും പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി അഭിനന്ദിക്കുന്നു.

ലൈറ്റ് ആൻ്റ് ഷോ വെളിച്ചം കാണാൻ സജീവമായി ഇടപെട്ട ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ , DTPC ചെയർമാനും ജില്ലാ കലക്ടറുമായ Dr. D സജിത് ബാബു, MLA ശ്രീ.കെ.കുഞ്ഞിരാമൻ, ടൂറിസം ഡയറക്ടർ ബാല കിരൺ എന്നിവരെയും അഭിനന്ദിക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ലൈറ്റ് ആൻറ് ഷോ പ്രവർത്തിപ്പിക്കാൻ ടൂറിസം വകുപ്പിനും പുരാവസ്ഥു വകുപ്പിനുമിടയിൽ നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിച്ച DTPC സെക്രട്ടറി ബിജു രാഘവൻ, പ്രൊജക്ട് മനേജർ സുനിൽ കുമാർ എന്നിവരോടുള്ള ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

NB :Due to the Covid - 19 pandemic situation, entry to the Light and Sound show inaugural function will be restricted only to few invited guests.others please accept this letter as a inaugural notice .

ഏറെ പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍ 12, ഐഫോൺ 12 പ്രോ, പ്രോ മാക്സ്, ഐഫോൺ 12 മിനി പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള,...
14/10/2020

ഏറെ പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍ 12, ഐഫോൺ 12 പ്രോ, പ്രോ മാക്സ്, ഐഫോൺ 12 മിനി പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയുൾപ്പെടെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കിയത്. സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായാണ് ഐഫോൺ 12 വരുന്നത്. എക്കാലത്തെയും മികച്ച സ്‌ക്രീനുകളിലൊന്നാണ് ഇതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

അതിവേഗ 5ജി ടെക്നോളജിയാണ് പുതിയ ഐഫോണുകളുടെ പ്രധാന സവിശേഷത. 5 ജിപിപിഎസ് ഡൗൺലോഡിങ് വേഗവും 200 എംബിപിഎസ് അപ്‌ലോഡിങ് വേഗവും ഐഫോൺ 5ജി ഹാൻഡ്സെറ്റുകൾക്ക് ഉണ്ടാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്ഫോണുകളും നൽകുന്നില്ല എന്നും അറിയിച്ചിട്ടുണ്ട്. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഐഫോൺ 12 ബോക്സിലുണ്ടാകുക.

A14 ബയോണിക് ആണ് ഐഫോൺ 12 ന്റെ കരുത്ത്. ഒരേ ചിപ്പ് പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളെയും ശക്തിപ്പെടുത്തുകയും മുൻ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 വരുന്നത്. ഐഫോൺ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തിൽ അതിശയകരമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. നൈറ്റ് മോഡും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഐഫോൺ 12 മോഡലുകളിലും ഫ്രണ്ട്, റിയർ ക്യാമറകളിൽ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.

09/10/2020
കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. ഭക്ഷ്യ  വിതരണ  മന്ത്രി ആയിരുന്നു.
08/10/2020

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. ഭക്ഷ്യ വിതരണ മന്ത്രി ആയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ് ഇന്...
07/10/2020

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിസച്ചിട്ടുള്ളത് കോഴിക്കോടാണ്. 1576 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
നാല് ജില്ലകളിലാണ് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുന്നത്. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് ...
07/10/2020

സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ച നിലയില്‍ ഷിംലയിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 2008 ഓഗസ്റ്റ് മുതല്‍ 2010 നവംബര്‍ വരെ അദ്ദേഹം സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവര്‍ണറായിരുന്നു

ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച മഹാമാരിയാണ് കൊവിഡ് 19. ഇതിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും കരകേറാന്‍ ഇനിയും കഴിഞ്ഞിട്ടി...
07/10/2020

ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച മഹാമാരിയാണ് കൊവിഡ് 19. ഇതിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും കരകേറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല പ്രതിദിനം രോഗവ്യാപനം വര്‍ദ്ധിച്ചുവരികയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ പാടെ മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് വളരെ മോശമായ അവസ്ഥകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു.

ഈ മഹാമാരി വിതക്കുന്ന പ്രതിസന്ധികള്‍ പെട്ടെന്ന് മാറുന്നതല്ല എന്ന് വിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് എത്തുമെന്നാണ് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തല്‍.
അതുകൊണ്ട് തന്നെ കൊവിഡിന് ശേഷമുള്ള വ്യത്യസ്തമായ സമ്പദ് വ്യവസ്ഥക്ക് രാജ്യങ്ങള്‍ തയ്യാറാകേണ്ടി വന്നേക്കും. പുതിയ ബിസിനസുകളിലേക്കും മറ്റ് മേഖലകളിലേക്കും നീങ്ങാനുളള സമീപനം ഉണ്ടാവണമെന്നും ലോക ബാങ്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. 2021 ഓടെ ഏകദേശം 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യം നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത് എന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായുളള ആഗോള വായ്പാ സംഘടന വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-...
07/10/2020

തിരുവനന്തപുരം: സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ പി-ഹണ്ട് പുതിയ ഘട്ടത്തിലാണ്.

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേ...
07/10/2020

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് RAK വ്യോമയാന വകുപ്പ് അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക്, യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പടെ, യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മുൻ‌കൂർ അനുവാദമില്ലാതെ പ്രവേശിക്കാവുന്നതാണ്.

ഇത്തരം യാത്രികർക്ക് റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം ഒരു തവണ കൂടി PCR ടെസ്റ്റുകൾ നടത്തുന്നതും, രോഗബാധ കണ്ടെത്തുന്നവർക്ക് ക്വാറന്റീൻ ഏർപെടുത്തുന്നതുമാണ്. ഇതിന്റെ ചെലവ് യാത്രികരോ, അവരുടെ തൊഴിലുടമകളോ, സ്പോൺസറോ വഹിക്കേണ്ടതാണ്.

സാധുതയുള്ള ടൂറിസ്റ്റ് വിസകളിലുള്ളവർക്കും റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രവേശിക്കാവുന്നതാണ്. ടൂറിസ്റ്റ് മെഡിക്കൽ ഇൻഷുറൻസ്, ടിക്കറ്റ് റിസർവേഷൻ, 96 മണിക്കൂറിനിടയിൽ നടത്തിയ PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്, ആരോഗ്യ സ്ഥിതി സംബന്ധിച്ച സത്യവാങ്ങ്മൂലം എന്നിവ ഇത്തരത്തിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് നിർബന്ധമാണ്.

Address

Kasargod

Alerts

Be the first to know and let us send you an email when Payassani News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share