Ente Kilimanoor Vaartha

Ente Kilimanoor Vaartha ente kilimanoor

08/09/2026

കിളിമാനൂരിൽ സിനിമ തിയേറ്റർ മാനേജറെ ക്രൂരമായി ആക്രമിക്കുന്നതിന്റെ cctv ദൃശ്യങ്ങൾ. തീയറ്റർ വളപ്പിൽ വാഹനത്തിലിരുന്ന് മദ്യപിച്ചത് വിലക്കിയതിനാണ് ആക്രമണം എന്നാണ് കേസ്

വാഹനത്തിലിരുന്ന് തിയറ്റർ വളപ്പിൽവച്ച്മദ്യപിച്ചത് വിലക്കിയ മാനേജരെ അക്രമിസംഘം വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി...
08/09/2026

വാഹനത്തിലിരുന്ന് തിയറ്റർ വളപ്പിൽ
വച്ച്മദ്യപിച്ചത് വിലക്കിയ മാനേജരെ അക്രമിസംഘം വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ തിയറ്റർ മാനേജർ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ​കിളിമാനൂരിലെ പുതിയ കാവ് റോക്കീ തിയറ്റർ മാനേജർ കെ വി ബിജു (50) നെയാണ് പത്തോളം പേർ ചേർന്ന്‌ മർദിച്ചത്. ​അക്രമികൾ കിളിമാനൂർ സ്വദേശികളാണെന്നാണ്‌ സൂചന. വർക്കല സ്വദേശിയാണ് മാനേജർ ബിജു. പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. രണ്ടുദിവസം മുമ്പ് രണ്ടുപേർ തിയറ്റർ കോമ്പൗണ്ടിൽ കാറിനകത്തിരുന്ന് മദ്യപിച്ചിരുന്നു. ഇത് വിലക്കിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് കാരണമെന്ന് ബിജു മൊഴിനൽകി."

പുളിമാത്ത് ശിവം വീട്ടിൽ വിജയകുമാർ (58) അന്തരിച്ചു. ഭാര്യ: ലിസ. മക്കൾ: അഭിഷേക്, അക്ഷര വിജയ്....
06/09/2026

പുളിമാത്ത് ശിവം വീട്ടിൽ വിജയകുമാർ (58) അന്തരിച്ചു. ഭാര്യ: ലിസ. മക്കൾ: അഭിഷേക്, അക്ഷര വിജയ്....

കിളിമാനൂർ:കൊപ്പം പുതുവൽ വീട്ടിൽ പ്രഭ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഉഷ, റീത്ത, ലൈന, സിന്ധു. മരുമക്കൾ:...
06/09/2026

കിളിമാനൂർ:കൊപ്പം പുതുവൽ വീട്ടിൽ പ്രഭ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഉഷ, റീത്ത, ലൈന, സിന്ധു. മരുമക്കൾ: പ്രസാദ്, തുളസീധരൻ, പരേതരായ ജഗദേവൻ, സുഗതൻ

കൊല്ലം ചിതറയിൽ വാഹനാപകടം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ലോറിയിടിച്ച് മരിച്ചു​ചിതറ: കാറുമായി കൂട്...
05/09/2026

കൊല്ലം ചിതറയിൽ വാഹനാപകടം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ലോറിയിടിച്ച് മരിച്ചു
​ചിതറ: കാറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ ഇരുചക്രവാഹന യാത്രക്കാരൻ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് മരിച്ചത്.
​വെള്ളിയാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു അപകടം. കടയ്ക്കലിൽ നിന്ന് മടത്തറ ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന അനന്തു സഞ്ചരിച്ച വാഹനവും എതിർദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനന്തുവിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ ചിതറ പോലീസ് പിന്തുടർന്നു. തുടർന്ന് കുളത്തൂപ്പുഴ പോലീസിന്റെ സഹായത്തോടെ ഡാലിയിൽ വെച്ച് ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

04/09/2026

ശ്രീകൃഷ്ണജയന്തി....വീഥികളിൽ എങ്ങും കണ്ണനും രാധയും...

സരസ്വതി അമ്മകിളിമാനൂർ:പുതുമംഗലം മലയ്ക്കൽ പാലവിള വീട്ടിൽ സരസ്വതി അമ്മ (102) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ പിള്ള. മക...
04/09/2026

സരസ്വതി അമ്മ
കിളിമാനൂർ:പുതുമംഗലം മലയ്ക്കൽ പാലവിള വീട്ടിൽ സരസ്വതി അമ്മ (102) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ പിള്ള. മക്കൾ: നിർമലാഭായി അമ്മ, ബാലചന്ദ്രൻ പിള്ള, ശശാങ്കൻ നായർ, വിജയകുമാരൻ നായർ, സാവിത്രി അമ്മ, വത്സലകുമാരി. മരുമക്കൾ: മായാദേവി, ഗീതാകുമാരി, ശ്രീകല, കെ.ശശിധരക്കുറുപ്പ് , വി.ശശിധരക്കുറുപ്പ് , പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം നാളെ 9.30ന്

കിണറ്റിൽ തീ ആളിപ്പടർന്നു; കിണർ വൃത്തിയാക്കാനിറങ്ങിയ 3 യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റുകല്ലമ്പലം: കിണറിനുള്ളിൽ തീ പടർന...
03/09/2026

കിണറ്റിൽ തീ ആളിപ്പടർന്നു; കിണർ വൃത്തിയാക്കാനിറങ്ങിയ 3 യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു
കല്ലമ്പലം: കിണറിനുള്ളിൽ തീ പടർന്നുപിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി (രാജേഷ്) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കല്ലമ്പലം ദേശീയപാതയ്‌ക്കരികിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ അടിഭാഗത്തെ കിണറിലാണ് സംഭവം.
തലയ്ക്കും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കിണർ വൃത്തിയാക്കാനെത്തിയതായിരുന്നു സുനുവും വിനീതും. ഇവരെ സഹായിക്കാനാണ് ഉണ്ണി എത്തിയത്. പമ്പ് സെറ്റ് ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിച്ച ശേഷം, താഴേക്ക് ഇറങ്ങുന്നതിന് മുൻപായി ഓക്‌സിജന്റെ സാന്നിദ്ധ്യം അറിയാൻ മെഴുകുതിരി കത്തിച്ച് ബക്കറ്റിലാക്കി കയറിൽ താഴേക്ക് ഇറക്കുകയായിരുന്നു. ബക്കറ്റ് കിണറിന്റെ പകുതിയോളം എത്തിയപ്പോഴേക്കും വലിയ ശബ്ദത്തോടെ തീ മുകളിലേക്ക് ആളിപ്പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടുങ്ങിയ സ്ഥലത്തായതിനാൽ ഇവർക്ക് പെട്ടെന്ന് ഓടിമാറാൻ സാധിച്ചില്ല. കിണറ്റിൽ പെട്രോളിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

02/09/2026

ആയൂർ മുതൽ അമിത വേഗതയിൽ അപകടകരമാം വിധം മദ്യപസംഘത്തിന്റെ പാച്ചിൽ:.. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒടുവിൽ കാർ പിടികൂടി

ചരമംകിളിമാനൂർ : പുതുമംഗലം മലയ്ക്കൽ പാലവിളവീട്ടിൽ സരസ്വതി അമ്മ(102) അന്തരിച്ചു. ഭർത്താവ് : പരേതനായ രാഘവൻ പിള്ള. മക്കൾ: നി...
02/09/2026

ചരമം

കിളിമാനൂർ : പുതുമംഗലം മലയ്ക്കൽ പാലവിളവീട്ടിൽ സരസ്വതി അമ്മ(102) അന്തരിച്ചു. ഭർത്താവ് : പരേതനായ രാഘവൻ പിള്ള. മക്കൾ: നിർമലാഭായിഅമ്മ, ബാലചന്ദ്രൻ പിള്ള, ശശാങ്കൻ നായർ, വിജയകുമാരൻ നായർ, സാവിത്രിഅമ്മ, വത്സലകുമാരി.
മരുമക്കൾ: മായാദേവി, ഗീതാകുമാരി, ശ്രീകല, കെ.ശശിധരക്കുറുപ്പ് , വി.ശശിധരക്കുറുപ്പ് , പരേതനായ രവീന്ദ്രൻപിള്ള.
സഞ്ചയനം: ശനിയാഴ്ച 9.30-ന്

Address

Kilimanoor
Kilimanoor

Telephone

+919249966978

Website

Alerts

Be the first to know and let us send you an email when Ente Kilimanoor Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share