 
                                                                                                    31/08/2025
                                            ആഡംബര ബൈക്കുകളുടെയും കാറുകളുടെയും വില ഉയരാൻ പോകുന്നു, വാങ്ങാനിരിക്കുന്നവർ ഇനിയും വൈകിക്കേണ്ട? 👍
ന്യൂഡൽഹി: ഒരു പ്രീമിയം കാറോ അല്ലെങ്കിൽ ബൈക്കോ വാങ്ങുന്നത് മനസ്സിലുണ്ടോ? എങ്കിൽ ആ തീരുമാനം ഒരിക്കലും വൈകിക്കേണ്ട എന്നാണ് വിപണിയെ നിരീക്ഷിക്കുന്നവർ പറയുന്നത്. സാധാരണ ബൈക്കുകൾക്കുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18 ആക്കി കുറച്ചപ്പോൾ 350 സിസിയോ അതിലധികമോ വിഭാഗത്തിലുള്ള ബൈക്കുകളുടെ ജി.എസ്.ടിയാണ് കുത്തനെ ഉയർത്തുന്നത്. 2017ൽ ജി.എസ്.ടി ബിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
ഇതോടെ 350 സിസിക്ക് മുകളിലുള്ള ടുവീലറുകളുടെ ജി.എസ്.ടി 40 ശതമാനം വരെ ഉയർന്നേക്കുമെന്ന് വിപണിയിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇത് മൂലം ഉപഭോക്താക്കൾക്ക് അധിക വില നൽകേണ്ടിവരും. ഇതോടെ വിലവർധനക്ക് മുമ്പായി 350 സിസി ബൈക്കുകളും ആഡംബര കാറുകളും വാങ്ങുന്നവരുടെ എണ്ണം ഉയർന്നിരിക്കുകയാണ്.!                                        
 
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  