The Malabar Journal

The Malabar Journal The Malabar Journal, India's only theme-based bilingual web portal

പരിസ്ഥിതി സംരക്ഷണം ഒരു രാജ്യത്തിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകത്തെമ്പാടു...
30/05/2026

പരിസ്ഥിതി സംരക്ഷണം ഒരു രാജ്യത്തിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകത്തെമ്പാടും ഭീഷണി ഉയർത്തുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം ജൈവവൈവിധ്യവും നിലനിർത്തുക എന്നതാണ്. എന്നാൽ ഭരണകൂടം പരിസ്ഥിതി-വനസംരക്ഷണ നിയമങ്ങളെ മാത്രമല്ല ഗോത്രവർഗ്ഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ജലരേഖകളാക്കി മാറ്റുന്നു. അത്തരമൊരു സമീപനത്തിന്റെ മാരകമായ അധ്യായം ഗ്രേറ്റ് നിക്കോബാറിൽ എഴുതപ്പെടാൻ പോണെന്ന മുന്നറിയിപ്പുകൾ വലിയ തോതിലുള്ള സംവാദങ്ങൾ ആവശ്യപ്പെടുന്നു.

ഹസീബ് അറക്കൽ എഴുതുന്നു.

30/05/2026

മാധ്യമ പക്ഷപാതം | K P Sethunath | K J Jacob

കോൺഗ്രസ് നേതാവ് ഭാരവാഹിയായ സഹകരണസ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ ഒരു 71 വയസ്സുകാരൻ കഴിഞ്ഞ ദിവസം വടകരയിൽ ആത്മഹത്യ ചെയ്തു. കേരളത്തിലെ മാധ്യമങ്ങൾ ആ വാർത്ത കൈകാര്യം ചെയ്ത രീതി മാധ്യമങ്ങൾ പുലർത്തുന്ന പക്ഷപാതങ്ങളുടെ ഉദാഹരണമാണ്. TMJ Beyond Headlines-ൽ കെജെ ജേക്കബും, കെപി സേതുനാഥും

പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കു...
30/05/2026

പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇവരെ പുറത്തിറക്കില്ല. നേരത്തെ ആറ് പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചത് വിവാദം ഉയർത്തിയിരുന്നു. ചട്ടലംഘനം നടന്നെന്ന പരാതിയെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

എസ്ഐ റാങ്ക് പട്ടികയിലുള്ള 43 ഉദ്യോഗാർഥികൾക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ...
30/05/2026

എസ്ഐ റാങ്ക് പട്ടികയിലുള്ള 43 ഉദ്യോഗാർഥികൾക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ 9ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. പി.‌എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് എസ്ഐ പട്ടികയ്ക്ക് ബാധകമാകാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ മന്ത്രിയെ സമീപിച്ചത്. ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ബെംഗളൂരുവിലെ നാഗദേവനഹള്ളി കൗസല്യ സ്കൂളിൽ വൻ തീപിടിത്തം. പി.ടി.എ യോഗം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ നിന...
30/05/2026

ബെംഗളൂരുവിലെ നാഗദേവനഹള്ളി കൗസല്യ സ്കൂളിൽ വൻ തീപിടിത്തം. പി.ടി.എ യോഗം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 5.15ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത...
30/05/2026

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 5.15ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ഒൻപത് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും. ജി പരമേശ്വര, കെ ജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകും. അതേസമയം, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാനാക്കാനും ധാരണയായി. പ്രധാന തീരുമാനങ്ങൾ കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷമാകും കൈക്കൊള്ളുക.

മുൻഭാര്യ സാമന്തയെയും തന്നെയും കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടൻ നാഗചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സാമന്തയെ ച...
30/05/2026

മുൻഭാര്യ സാമന്തയെയും തന്നെയും കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടൻ നാഗചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സാമന്തയെ ചതിച്ചുവെന്നും അവരുടെ കരിയർ തകർത്തുവെന്നുമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന വ്യാജ വീഡിയോകൾക്കെതിരെയാണ് ഹർജി. അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങൾ, അനധികൃത വിൽപ്പനകൾ, അപകീർത്തികരമായ പ്രചാരണങ്ങൾ എന്നിവയ്ക്കെതിരെയും നാഗചൈതന്യ കോടതിയെ സമീപിച്ചു. കേസ് സെപ്റ്റംബർ 30ന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ 'ന്യൂ ഗ്ലെൻ റോക്കറ്റ്' പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ...
30/05/2026

ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ 'ന്യൂ ഗ്ലെൻ റോക്കറ്റ്' പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നടന്ന ‘ഹോട്ട് ഫയർ’ എൻജിൻ പരീക്ഷണത്തിനിടെയാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് റോക്കറ്റ് അഗ്നിഗോളമായി മാറിയതെന്ന് കമ്പനി അറിയിച്ചു. ലോഞ്ച് പാഡിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബ്ലൂ ഒറിജിൻ വ്യക്തമാക്കി.

30/05/2026

അറ്റാക്കിങ്ങില്‍ പി‌എസ്‌ജി മികച്ചതാണെങ്കിലും ആഴ്സണലിനെ അത്ര വേഗം എഴുതി തള്ളാനാകില്ല | PSG | Arsenal

അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനാണ് പ്രഥമ ഉത്തരവാദിത്തമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഫെൻസിംഗ് മറികടന്നാണ...
30/05/2026

അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനാണ് പ്രഥമ ഉത്തരവാദിത്തമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഫെൻസിംഗ് മറികടന്നാണ് കാട്ടാന ആക്രമണം നടത്തിയതെന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകുമെന്നും ആദ്യ ഗഡു ഉടൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളി പുല്ലേർകാട്ട് സ്വദേശി മോഹനൻ (65) ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക ശാസ്ത്രീയ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ജംഷഡ്പൂരിലെ ലാബ് നൽകിയ അന്തിമ റിപ്പോർട...
30/05/2026

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക ശാസ്ത്രീയ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ജംഷഡ്പൂരിലെ ലാബ് നൽകിയ അന്തിമ റിപ്പോർട്ടിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും സൂചന. ദ്വാരപാലക ശിൽപ്പപാളിയിലും കട്ടിളപ്പാളിയിലും നിന്നെടുത്ത എട്ട് സാമ്പിളുകളുടെ പരിശോധനാഫലങ്ങളാണ് കൈമാറിയത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Address

Kochi
Kochi

Alerts

Be the first to know and let us send you an email when The Malabar Journal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Malabar Journal:

Share