08/11/2023                                                                            
                                    
                                                                            
                                            അപ്പൻ എന്ന സൂപ്പര്ഹിറ് ചിത്രത്തിന് ശേഷം പൗളി വത്സൻ , അനിൽ കെ  ശിവറാം , ചിലമ്പൻ എന്നിവരുടെ മറ്റൊരു പ്രകടനവുമായി അച്യുതന്റെ അവസാന ശ്വാസം എത്തുന്നു. ചെറിയ ചിത്രമാണെങ്കിലും പ്രമേയത്തിലെ വ്യത്യസ്ത തന്നെയാണ്  ചിത്രത്തിന്റെ പ്രധാന ഘടകം. വായുമലിനീകരണം നമ്മുടെ ലോകത്തെ കാർന്നു തിന്നുന്ന ഈ  കാലഘട്ടത്തിൽ, ഓരോ ആളുകളെയും  വായുവിന്റെ പ്രാധാന്യം  മനസിലാക്കിത്തരുന്നതിനോടൊപ്പം പുതിയൊരു ആവിഷ്കാര രീതിയും ചിത്രം കൈകാര്യം ചെയുന്നുണ്ട്   
ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന  രോഗിയായ അച്യുതൻ. ആഗോള കോവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമവും തുടർന്ന് അച്ചുതൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ ഹാസ്യരൂപേണ ചിത്രത്തിൽ അവതരിപ്പിക്കുന്നു, കിരൺ ,ദേവരാജ്, മദനമാരാർ , സൈമൺ ഇരട്ടയാർ, ശരത്.. എന്നി പുതുമുഖങ്ങളും പ്രധാന വേഷങ്ങൾ ചെയുന്നു   ഇക്കോ -കോമഡി എന്ന ഗോണേറിൽ ഇറങ്ങുന്ന ആദ്യ മലയാള സിനിമ ആകും " അച്യുതന്റെ അവസാന ശ്വാസം "
'എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. 
സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്, ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ , അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ:  അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, ചാനൽ പി ആർ ഓ , ബിജു വ്യസന്പറമ്പിൽ  സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.