Enmalayalam

Enmalayalam Digital Malayalam Channel with Difference

07/08/2023

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളേജില്‍ നടക്കും. എസ്.പി.സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി, ആംഡ് പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് ജയദേവ്.ജി, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണന്‍, കേരള സായുധ വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് അബ്ദുള്‍ റഷീദ്.എന്‍, എസ്.എ.പി ബറ്റാലിയന്‍ കമാണ്ടന്‍റ് സോളമന്‍. എല്‍, കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ ട്രെയിനിങ് വാഹിദ്. പി എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 9.30 മുതല്‍ 10 മണി വരെയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രാവിലെ 10.30 മുതല്‍ നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ 11.30ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങള്‍ 1.30ന് തുടങ്ങും.

വൈകിട്ട് നാലുമണിക്ക് നടക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ദിനാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍. നിശാന്തിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

ഗാന്ധിയെ വണങ്ങി രാഹുലിന്റെ തിരിച്ചുവരവ് ന്യൂഡൽഹി : അപകീർത്തി കേസിൽ നിന്നും കുറ്റവിമുക്തനായതോടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാ...
07/08/2023

ഗാന്ധിയെ വണങ്ങി രാഹുലിന്റെ തിരിച്ചുവരവ്

ന്യൂഡൽഹി : അപകീർത്തി കേസിൽ നിന്നും കുറ്റവിമുക്തനായതോടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിൽ തിരിച്ചെത്തി. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുടെ ലോക് സഭാംഗത്വം പുനഃസ്ഥാപിച്ചു ഉത്തരവിറങ്ങിയതോടെയാണ്, 137 ദിവസങ്ങൾക്കു ശേഷമുള്ള രാഹുലിന്റെ തിരിച്ച വരവ്.
രാഹുലിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് കോൺഗ്രസ് എംപിമാർ. അപകീർത്തി കേസിൽ, രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അദ്യക്ഷനായ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. പാർലമെന്റ് വളപ്പിൽ, ഗാന്ധി പ്രതിമയെ വണങ്ങിയാണ് രാഹുൽ ഗാന്ധി പാർലമെൻറിൽ പ്രവേശിച്ചത്.

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് ഇന്ന് തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി.തിരുവനന്തപുരം : സംസ്ഥാനത്തെത...
07/08/2023

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് ഇന്ന് തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രെജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രെജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. അതിഥിതൊഴിലാളികൾക്കും, അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിതൊഴിലാളി രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തക്തമാക്കി.

വാട്സാപിലേയ്ക്ക് അവതാറിന്റെ പുതിയ എൻട്രിഇനിമുതൽ ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല, അവതാർ എന്ന ഓപ്‌ഷൻ വാട്സാപ്പിലേക്കും എത്തുന്നു...
05/08/2023

വാട്സാപിലേയ്ക്ക് അവതാറിന്റെ പുതിയ എൻട്രി

ഇനിമുതൽ ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല, അവതാർ എന്ന ഓപ്‌ഷൻ വാട്സാപ്പിലേക്കും എത്തുന്നു. ഒരു വ്യക്തിയുടെ രൂപത്തോട് സാദൃശ്യമുള്ള അനിമേറ്റഡ് കഥാപാത്രത്തെയാണ് അവതാർ എന്ന് വിളിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരാൾ സ്വന്തമായി അവതാറിനെ സൃഷ്ടിക്കുമ്പോൾ, വാട്സാപ്പിൽ വ്യത്യസ്തമായ രീതിയിലാണ് അവതാറിന്റെ വരവ്.

സെൽഫിയിലൂടെയാണ് വാട്സാപ്പിൽ നമുക്ക് സ്വന്തം അവതാറിനെ സൃഷ്ടിക്കാൻ സാധിക്കുക. നിലവിൽ വാട്സാപ് ചാറ്റുകളിലുള്ള സ്റ്റിക്കറുകളെപോലെ, അവതാറും ഉപയോഗിക്കാം. ഇതിനായി വാട്സാപ് സെറ്റിങ്സിൽ നിന്നും, അവതാർ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, 'ക്രിയേറ്റ് യുവർ അവതാർ' എന്ന ലിങ്ക് വഴി സെൽഫി എടുത്ത്, സ്വന്തം അവതാർ സൃഷ്ടിക്കാം. ഉടനെ അവതാർ എന്ന ഓപ്‌ഷൻ കൂടുതൽ പേർക്ക് വാട്സാപ്പിൽ ലഭ്യമാകുന്നതാണ്.

"എപ്പോഴും ഫോണിൽ നോക്കിയിരിക്കണ്ട"; നിലപാട് കടുപ്പിച്ച് ചൈന അങ്ങനെ എപ്പോഴും ഫോണിൽ നോക്കിയിരിക്കണ്ട. പറയുന്നത് മറ്റാരുമല്ല...
05/08/2023

"എപ്പോഴും ഫോണിൽ നോക്കിയിരിക്കണ്ട"; നിലപാട് കടുപ്പിച്ച് ചൈന

അങ്ങനെ എപ്പോഴും ഫോണിൽ നോക്കിയിരിക്കണ്ട. പറയുന്നത് മറ്റാരുമല്ല ചൈനയാണ്. കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് ചൈന. ചൈനീസ് സൈബർ സ്പേസ് അഡ്മിനിസ്ട്രേറ്ഷൻറെ നിർദ്ദേശങ്ങളിലാണ് നടപടി. ഇനിമുതൽ 16 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ, ഒരു ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നതിലാണ് പ്രധാന നിയന്ത്രണം.

കൂടാതെ 8 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ദിവസം ഒരു മണിക്കൂറും, 8 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 40 മിനിറ്റുമായാണ് നിയന്ത്രണം ഏർപ്പെടുത്തുക. കൂടാതെ രാത്രി 10 മുതൽ പുലർച്ചെ 6 വരെ, പ്രായപൂർത്തിയാകാത്തവർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനും സാധിക്കുന്നതല്ല. ഇതാദ്യമായല്ല കുട്ടികളുടെ സ്മാർട്ട് ഫോൺ-ഇന്റർനെറ്റ് ഉപയോഗത്തിൽ ചൈന ഇടപെടുന്നത്. മുൻപ്, ഓൺലൈൻ ഗെയിമിങിലും ചൈന ഗവൺമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി കേരളംതിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി വിന...
05/08/2023

രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി കേരളം

തിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു എന്‍ വിമണിന്‍റെ പിന്തുണയോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

കുമരകം സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പരിശീലന പരിപാടിയുടെ നോഡല്‍ ഏജന്‍സി.

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും വ്യവസായ സംരംഭകരും പ്രൊഫഷണലുകളും പരിശീലന പരിപാടിയില്‍ സംസാരിച്ചു.

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി രംഗത്തെത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പരിശീലന പരിപാടികള്‍ സ്ത്രീ സൗഹൃദ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകും. സംസ്ഥാനത്ത് വനിതാ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകരായും പ്രൊഫഷണലുകളായും തിളങ്ങാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിനും 'സ്ത്രീ സൗഹൃദ ടൂറിസം' പദ്ധതി ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെ സുരക്ഷിതവും വൃത്തിയുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.

യു എന്‍ വിമണ്‍ ഇന്‍ഡ്യ കേരള കോ ഓര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍, യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ രമ്യ എസ് ആനന്ദ്, കീഡ് മുന്‍ സി ഇ ഒയും കെടി ഐ എല്‍ മാനേജരുമായ ശരത് വി രാജ് , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു , എസ്കേപ്പ് നൗ സ്ഥാപക ഇന്ദു കൃഷ്ണ, എര്‍ത്തേണ്‍ പൂള്‍ വില്ല സ്ഥാപകയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ശാലിനി, വേമ്പനാട് ഹൗസ് സ്ഥാപക സന്ധ്യ തിരുനിലത്ത്, ഗ്രാസ് റൂട്ട് ജേര്‍ണീസ് സ്ഥാപക അമ്പിളി എം. സോമന്‍ , കുമരകം ഉത്തരവാദിത്ത ടൂറിസം കള്‍ച്ചറല്‍ ഗ്രൂപ്പ് ലീഡര്‍ സജിത, ബിജി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മണിപ്പൂർ കലാപം: കൽപ്പറ്റയിൽ യു.ഡി.എഫിന്റെ  ജനാധിപത്യ പ്രതിരോധ പരിപാടികൽപ്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ രാജ്യവ്യാപകമായ പ്ര...
05/08/2023

മണിപ്പൂർ കലാപം: കൽപ്പറ്റയിൽ യു.ഡി.എഫിന്റെ ജനാധിപത്യ പ്രതിരോധ പരിപാടി

കൽപ്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിട്ടും, ആക്രമണങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചെറുവിരല്‍ പോലുമനക്കാത്ത ബീരേന്‍സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള വംശീയ അതിക്രങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയും, നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിനും പുനരധിവാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നാളെ (മെയ് 6ന് ഞായറാഴ്ച) കല്‍പ്പറ്റയില്‍ ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നടത്തുന്നതെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചക്ക് ശേഷം മൂന്നരക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ലൈറ്റ് മാര്‍ച്ച് പുതിയസ്റ്റാന്റ് ചുറ്റി പൊതുസമ്മേളനം നടക്കുന്ന കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് അവസാനിക്കും. പൊതുസമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്ട്രീയ, മത, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്നുമാസമായി മണിപ്പൂരില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ കലാപം നിര്‍ലജ്ജം തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുള്ള ഭരണഘടന ഉത്തരവാദിത്വം പോലും പാലിക്കാതെയാണ് നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. . ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ കൂടി ഭാഗമായാണ് കല്‍പ്പറ്റയില്‍ ഇത്തരത്തിലൊരു സാംസ്‌ക്കാരിക പ്രതിരോധവും, മൊബൈല്‍ ലൈറ്റുകള്‍ തെളിച്ചുകൊണ്ട് മാര്‍ച്ചും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ടി ഹംസ, ടി സുരേഷ്ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഹലീൻ  ശ്രീഹൃദയ് ഷിറ്റോ റിയു കരാട്ടെയിൽ ലോക ചാമ്പ്യനായി.ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാ...
05/08/2023

ഹലീൻ ശ്രീഹൃദയ് ഷിറ്റോ റിയു കരാട്ടെയിൽ ലോക ചാമ്പ്യനായി.

ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ് വിഭാഗത്തിൽ കുമിത്തെ ഇനത്തിൽ ലോക ചാമ്പ്യനായി കൽപ്പറ്റ സ്വദേശി ഹലീൽ ശ്രീ ഹൃദയ്. ഷിട്ടോറിയു ഇൻറർനാഷണൽ കരാട്ടെ -ഒമാൻ ദേശീയ ചീഫ് ട്രെയിനർ ബാവ അഹമ്മദിന്റെ ശിഷ്യനും മകനുമാണ് ശ്രീഹൃദയ്. മൂന്ന് വയസ്സ് മുതൽ കരാട്ടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിലാണ് കൽപ്പറ്റ തുർക്കി സ്വദേശിയായ ബാവ അഹമ്മദും കുടുംബവും താമസിക്കുന്നത്.

ഒമാൻ ദേശീയ ടീമിനു വേണ്ടിയാണ് ശ്രീഹൃദയ് മത്സരിച്ചത്. ജൂലൈ 21 മുതൽ 24 വരെയായിരുന്നു ജപ്പാനിൽ ലോക കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നത്. 18 വയസുമുതൽ 45 വയസ്സ് വരെയുള്ള വിവിധ രാജ്യങ്ങളിലെ 35 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. ഇതിലാണ് ലോക ചാമ്പ്യനാകാൻ ശ്രീഹൃദയ് ന് കഴിഞ്ഞത്.

2012 ൽ ബ്ലാക്ക് ബെൽറ്റിൽ ഫസ്റ്റ് ഡാനും 2015ൽ സെക്കൻഡ് ഡാനും 2018ൽ തേർഡ് ഡാനും സ്വന്തമാക്കി. ഇപ്പോൾ ജപ്പാനിൽ നടന്ന അന്തർദേശീയ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ്ങിൽ ഫോർത്ത് ഡാനും കരസ്ഥമാക്കിയ താരമാണ് ഹൃദയ്.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിന്‍: മന്ത്രി വീണാ ജോര്‍ജ്തിരുവനന്തപുരം: മിഷന്‍ ഇന്...
04/08/2023

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിന്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്. കുട്ടികളും ഗര്‍ഭിണികളും പൂര്‍ണമായി വാക്‌സിന്‍ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആര്‍ 1, എം.ആര്‍.2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 7ന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിസെഫ് കേരള, തമിഴ്‌നാട് ഫീല്‍ഡ് ഓഫീസ് ചീഫ് കെ.എല്‍. റാവു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ സംസാരിച്ചു.

'ഇലക്ട്രോണിക്സിലും കംപ്യൂട്ടേഴ്സിലും ഇന്ത്യയുടെ ഭാവി' വിഷയത്തില്‍ സിമ്പോസിയത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ച് ഐഐടി മദ്രാസ്....
04/08/2023

'ഇലക്ട്രോണിക്സിലും കംപ്യൂട്ടേഴ്സിലും ഇന്ത്യയുടെ ഭാവി' വിഷയത്തില്‍ സിമ്പോസിയത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ച് ഐഐടി മദ്രാസ്.

കൊച്ചി: ഐഐടി മദ്രാസും ഐഐടി-എം പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന സിമ്പോസിയത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 'ആര്‍ഐഎസ് സി- വി യിലൂടെ ഇന്ത്യയിലെ ഇലക്ട്രോണിക്സിന്റെ ഭാവി' എന്ന വിഷയത്തില്‍ നടത്തുന്ന 'ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ് സി-വി' സിമ്പോസിയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രൊഫഷണലുകള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചെന്നൈയിലെ തരമണിയിലുള്ള ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കില്‍ 2023 ഓഗസ്റ്റ് 6-നാണ് പരിപാടി.

ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് സഹകരണത്തിലൂടെ പ്രോസസര്‍ ഡിസൈന്‍ നവീകരണത്തിന്റെ ഒരു പുതിയ യുഗത്തെ പ്രാപ്തമാക്കുന്ന ആര്‍ ഐ എസ് സി -വി ഡിസൈനിനെ അടിസ്ഥാനമാക്കി അത്യാധുനിക പ്രോസസറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 'ആര്‍ ഐ എസ് സി -വി' ഐ എസ് എ (ഇന്‍സ്ട്രക്ഷന്‍ സെറ്റ് ആര്‍ക്കിടെക്ചര്‍) യിലെ വൈദഗ്ദ്ധ്യം പ്രധാനമാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ വളരുന്ന ആര്‍ ഐ എസ് സി -വി ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുള്ള നല്ലൊരു വേദിയായ ഈ പരിപാടിയില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്.

ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയെ അഭിസംബോധന ചെയ്യും. https://pravartak.org.in/dirv_tech_confluence_registration എന്ന ലിങ്ക് ഉപയോഗിച്ച് താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്.കൊച്ചി: ബര്‍മ...
04/08/2023

കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്.

കൊച്ചി: ബര്‍മിംഗ്ഹാമില്‍ ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐബിഎസ്എ) സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ) വ്യാഴാഴ്ച പ്രഖ്യാപിച്ച പതിനാറംഗ ടീമിലാണ് സാന്ദ്ര ഡേവിസ് ഇടം നേടിയത്. കര്‍ണാടക സ്വദേശിനിയായ വര്‍ഷ ഉമാപതിയാണ് വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുക. പുരുഷ ടീമിനെ പ്രഖ്യാപിച്ചെങ്കിലും മലയാളികളാരും തന്നെ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

കാഴ്ച പരിമിതരുടെ ലോക ഗെയിംസില്‍ ആദ്യമായാണ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ ഓഗസ്റ്റ് 18 മുതല്‍ 27 വരെ ഐബിഎസ്എ ലോക ഗെയിംസ് 2023 നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി കാഴ്ച പരിമിതരുടെ ആദ്യ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ സാന്ദ്രാ ഡേവിസ് ഇടം നേടുന്നത്. തൃശൂര്‍ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ സാന്ദ്ര ഡേവിസിനെ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള അഭിനന്ദിച്ചു.

Address

Palarivattam

Alerts

Be the first to know and let us send you an email when Enmalayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Enmalayalam:

Share