Mazhavil Malayalam

  • Home
  • Mazhavil Malayalam

Mazhavil Malayalam Movie promotion and Entertainment News
(2)

ഉന്നത പഠനത്തിനായി കുട്ടികൾ കേരളം തിരഞ്ഞെടുക്കാതെ പുറത്തേക്ക് പോകുന്നത് എന്ത് കൊണ്ടാകും.. #കേരള
17/07/2025

ഉന്നത പഠനത്തിനായി കുട്ടികൾ കേരളം തിരഞ്ഞെടുക്കാതെ പുറത്തേക്ക് പോകുന്നത് എന്ത് കൊണ്ടാകും..

#കേരള

നമ്മുടെ പെൺകുട്ടികളെ കെട്ടിച്ചില്ലെങ്കിലും വേണ്ടിയില്ല നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ഇതുപോലുള്ള കഴുകന്മാർക്ക് കെ...
16/07/2025

നമ്മുടെ പെൺകുട്ടികളെ കെട്ടിച്ചില്ലെങ്കിലും വേണ്ടിയില്ല നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ഇതുപോലുള്ള കഴുകന്മാർക്ക് കെട്ടിച്ചു കൊടുക്കരുതേ. നിങ്ങടെ ജീവിതാവസാനം വരെയെങ്കിലും അവർ സന്തോഷത്തോടെ നിങ്ങളോടൊപ്പം കാണും. നിങ്ങളുടെ മക്കൾ നിങ്ങളുടേതാണ്. അവൾ ഈ ലോകത്തിൽ സമാധാനമായി ജീവിക്കേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തമാണ്. മിന്നുന്നതെല്ലാം പൊന്നല്ല.

അവൾക്ക് ഒരു ജീവിതം വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ കണ്ടെത്തട്ടെ. പഴയ കാലമല്ല, ഇന്ന് അതിനൊക്കെയുള്ള സംവിധാനങ്ങളുണ്ട്. നിയമത്തിന്റെ പിന്തുണയുണ്ട്. പഴഞ്ചൻ കാഴ്ചപ്പാടുകളും കൊണ്ട് നടക്കാതെ കാലത്തിനൊത്തു നമുക്കും നീങ്ങാൻ പഠിക്കാം.

മദ്രസയിലെ ബാത്ത്റൂമില്‍ വച്ച്‌ 12 കാരിയെ ബലാത്സംഗം ചെയ്തു..മലപ്പുറത്ത് മദ്രസാധ്യാപകന് 86 വര്‍ഷം കഠിനതടവും പിഴയും..
15/07/2025

മദ്രസയിലെ ബാത്ത്റൂമില്‍ വച്ച്‌ 12 കാരിയെ ബലാത്സംഗം ചെയ്തു..മലപ്പുറത്ത് മദ്രസാധ്യാപകന് 86 വര്‍ഷം കഠിനതടവും പിഴയും..

പ്രിത്വിരാജും സുപ്രിയയും ആടുജീവിതം ലൊക്കേഷൻ 🤩
14/07/2025

പ്രിത്വിരാജും സുപ്രിയയും ആടുജീവിതം ലൊക്കേഷൻ 🤩

Super
14/07/2025

Super

പുതിയ പടത്തിനായി ഭാരം കുറച്ച് പഴയ ലുക്കിലേക്ക് തിരികെ എത്തി ജനപ്രിയ നായകൻ ❤️   #ദിലീപ്
14/07/2025

പുതിയ പടത്തിനായി ഭാരം കുറച്ച് പഴയ ലുക്കിലേക്ക് തിരികെ എത്തി ജനപ്രിയ നായകൻ ❤️

#ദിലീപ്

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ടതാണ് ഭായ് 1000 രൂപ പറഞ്ഞു നമ്മളെടുക്ക അത് നടക്കൂല ഞാൻ 600 രൂപ പറഞ്ഞു ഭായ് അടുക്ക...
13/07/2025

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ടതാണ് ഭായ് 1000 രൂപ പറഞ്ഞു നമ്മളെടുക്ക അത് നടക്കൂല ഞാൻ 600 രൂപ പറഞ്ഞു ഭായ് അടുക്കുന്നില്ല... 20 മിനുട്ട് വിലപേശി 800 രൂപയ്ക്ക് ഉറപ്പിച്ചു..

നമ്മൾ വിലപേശാതെ വാങ്ങിയാൽ 200 രൂപ നഷ്ടമാകുമായിരുന്നു സാധനങ്ങൾ വാങ്ങിമ്പോൾ വിലപേശി വാങ്ങിയാൽ ഒരുപാട് പണം ലഭിക്കാൻ സാധിക്കും 👍

അച്ഛനും അമ്മയ്ക്കും ഓരോ വാഹനങ്ങൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ എന്ന മകൻ. ഉണ്ണിയെ അറിയുന്നവർക്ക് ഇത് ഒരു അത്ഭുതമല്ല. 19 ...
13/07/2025

അച്ഛനും അമ്മയ്ക്കും ഓരോ വാഹനങ്ങൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ എന്ന മകൻ. ഉണ്ണിയെ അറിയുന്നവർക്ക് ഇത് ഒരു അത്ഭുതമല്ല. 19 വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ നിന്നും കേരളത്തിൽ എത്തി, ലോഹിതദാസ് സാറിനെ കാണുമ്പോൾ ഞാനുമുണ്ടായിരുന്നു ആ കൂട്ടത്തിൽ.. അന്ന് മീശ മുളക്കാത്ത ഒരു കൊച്ചു പയ്യൻ.. നടൻ ആകണമെന്ന് ആഗ്രഹവുമായി വന്നപ്പോൾ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് സിനിമ പഠിക്കാൻ പറഞ്ഞു സാർ.. അന്ന് ഞങ്ങളോടൊപ്പം കൂടിയതാ ഉണ്ണിമുകുന്ദൻ.പിന്നീട് അവന്റെ ഗുജറാത്തിലേക്കുള്ള യാത്രകൾ ട്രെയിനിൽ ആയിരുന്നു.. റിസർവേഷൻ പോലുമില്ലാതെ നിന്നും ഇരുന്നും ഉള്ള അവന്റെ യാത്രകൾ.. ഒരു ദിവസം അവൻ വന്നത് വളരെ ടെൻഷനോടെ ആയിരുന്നു. രാത്രിയിൽ ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റ് കിട്ടാതെ ആയപ്പോൾ ബാത്റൂമിന് അടുത്ത് അടുക്കി വച്ചിരുന്ന മിനറൽ വാട്ടർ കുപ്പികളുടെ പാക്കറ്റിന്മേൽ അറിയാതെ ഇരുന്നു പോയി.. പാതിരാത്രി ആയപ്പോൾ പാൻട്രിയിലെ ജീവനക്കാർ വന്ന് തട്ടി വിളിച്ചു.." ആ പാക്കറ്റുകളിലെ മിനറൽ വാട്ടറിന്റെ ചില കുപ്പികൾക്ക് കേടു സംഭവിച്ചു "എന്നതായിരുന്നു അവരുടെ പരാതി. സാമ്പത്തികാവസ്ഥ മോശമായത് കാരണം ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ഉണ്ണിക്ക് അന്ന് അത് വലിയ വിഷമമായി.. തമാശരൂപേണയാണ് അവൻ നമ്മളോട് ഇത് പറഞ്ഞിരുന്നതെങ്കിലും,അവന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു.. ആ സമയങ്ങളിൽ ഉണ്ണി ഒരു നടൻ ആകണം എന്ന പ്രാർത്ഥന ഞങ്ങൾക്കുണ്ടായിരുന്നു.. അത് മനസ്സിലാക്കിയ ലോഹി സാർ അടുത്ത തന്റെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ണിയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ലോഹി സാറിന്റെ വിയോഗം.... അന്ന് ലക്കിടിയിലെ ആ വീട്ടു പറമ്പിൽ വച്ച് പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഞാൻ ഓർക്കുന്നു.. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട ഉണ്ണി അന്ന് ഗുജറാത്തിലേക്ക് തിരിച്ചുപോയി.. പക്ഷേ അവന് അവിടെ ഒതുങ്ങി ഇരിക്കുവാൻ കഴിയുമായിരുന്നില്ല.. 40 വർഷം മുമ്പ് കേരളത്തിൽനിന്ന് ഗുജറാത്തിലേക്ക് കുടിയേറിയ ആ അച്ഛന്റെ യും, അമ്മയുടെയും മകൻ കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തി.. ശ്രമങ്ങൾ തുടർന്നു.. അതിനിടയിൽ തമിഴ് സിനിമയിൽ ഒരു വേഷവും ചെയ്തു.. പക്ഷേ ഉണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമ തന്നെയായിരുന്നു.. ചെറിയ ചെറിയ വേഷങ്ങൾ അവനെ തേടിയെത്തി.. പതുക്കെപ്പതുക്കെ നായകനിലേക്ക് എത്തി. ചില വിജയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരാജയങ്ങൾ ആയിരുന്നു കൂടുതൽ.. പക്ഷേ ആ സമയത്തും തോറ്റു പിന്മാറാൻ അവൻ തയ്യാറല്ലായിരുന്നു. ഒരു ഗോഡ് ഫാദറും ഇല്ലാത്ത അവൻ സിനിമയിലെ പല അവഗണനകളും സഹിച്ച് ഇവിടെ തന്നെ നിന്നു. ഗുജറാത്തിൽ നിന്നും വന്ന ഒരു പയ്യനെ മലയാളി അംഗീകരിക്കില്ലെന്ന് പലരും പറഞ്ഞു.. സിനിമകളിൽ അഭിനയിച്ച ഉണ്ണി മുകുന്ദനെ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.. അന്നും ബസ്സിൽ തൂങ്ങിപ്പിടിച്ച് ഞങ്ങളെ കാണാൻ വന്നിരുന്ന ഉണ്ണിയോട് ഒരു കാർ വാങ്ങാൻ ഞാൻ പറഞ്ഞിരുന്നു. അന്ന് അവൻ പറഞ്ഞു" സമയമായിട്ടില്ല ചേട്ടാ" എന്ന്. അവന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം സിനിമകൾ അവനെ തേടിയെത്തിത്തുടങ്ങി...കുറെ നാളുകൾക്ക് ശേഷം ആദ്യമായി ഒരു കാർ വാങ്ങി. പിന്നീട് കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ഈ ഗുജറാത്തി പയ്യനെ മലയാളികൾ ഏറ്റെടുത്തു തുടങ്ങി.. ഹിറ്റുകൾ ബ്ലോക്ക് ബസ്റ്ററുകൾ ആയി.. കഠിനാധ്വാനിയായ ഉണ്ണി മുകുന്ദന്റെ വളർച്ച സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.. ഇന്ന് ഒരൊറ്റ ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങൾ കരസ്ഥമാക്കി ഉണ്ണി മുകുന്ദൻ,അത് അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകി.. ഏത് പ്രതിസന്ധികളെയും അവൻ തരണം ചെയ്തു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. സ്വീകരിക്കാൻ തയ്യാറായി മലയാളികളായ നമ്മൾ ഇവിടെ ഉള്ളപ്പോൾ ഉണ്ണി മുകുന്ദൻ ഇവിടെത്തന്നെ ഉണ്ടാകും.. നമ്മുടെപാൻ ഇന്ത്യൻ സ്റ്റാറായി.🙏
-- വിനോദ് ഗുരുവായൂർ.

Happy Birthday Pranav Mohanlal❤️
13/07/2025

Happy Birthday Pranav Mohanlal❤️

നമ്മുടെ പെൺകുട്ടികളെ കെട്ടിച്ചില്ലെങ്കിലും വേണ്ടിയില്ല നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ഇതുപോലുള്ള കഴുകന്മാർക്ക് കെ...
13/07/2025

നമ്മുടെ പെൺകുട്ടികളെ കെട്ടിച്ചില്ലെങ്കിലും വേണ്ടിയില്ല നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ഇതുപോലുള്ള കഴുകന്മാർക്ക് കെട്ടിച്ചു കൊടുക്കരുതേ. നിങ്ങടെ ജീവിതാവസാനം വരെയെങ്കിലും അവർ സന്തോഷത്തോടെ നിങ്ങളോടൊപ്പം കാണും. നിങ്ങളുടെ മക്കൾ നിങ്ങളുടേതാണ്. അവൾ ഈ ലോകത്തിൽ സമാധാനമായി ജീവിക്കേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തമാണ്. മിന്നുന്നതെല്ലാം പൊന്നല്ല. 🙏

അവൾക്ക് ഒരു ജീവിതം വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ കണ്ടെത്തട്ടെ. പഴയ കാലമല്ല, ഇന്ന് അതിനൊക്കെയുള്ള സംവിധാനങ്ങളുണ്ട്. നിയമത്തിന്റെ പിന്തുണയുണ്ട്. പഴഞ്ചൻ കാഴ്ചപ്പാടുകളും കൊണ്ട് നടക്കാതെ കാലത്തിനൊത്തു നമുക്കും നീങ്ങാൻ പഠിക്കാം.👍

ജീവിതം രസകരമായ സിനിമയാണ്.. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്...എന്ന...
12/07/2025

ജീവിതം രസകരമായ സിനിമയാണ്.. എന്റെ ജീവിതം സിനിമ പോലെ അപ്രതീക്ഷിതമായ വഴിതിരിവുകൾ ഉള്ള ഒരു സിനിമ പോലെ എഴുതപ്പെട്ടതാണ്...
എന്നെ നയിക്കുന്ന ശക്തിയുടെ സഹായത്താൽ ഞാൻ ഞാനായി മുന്നോട്ട് പോകുന്നു..

സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ, അസിസ്റ്റന്റ് ഡയറക്ടർ, തിരക്കഥ കൃത്തു, സംവിധായകൻ എന്നീ വേഷങ്ങൾക്ക് ശേഷം നടൻ എന്നൊരു വേഷവും എന്നിലേക്ക് വന്ന് ചേർന്നു...
ലാലേട്ടൻ ഈ കാണുന്നത് ഞാൻ മുഖ്യ വേഷത്തിൽ എത്തുന്ന മുള്ളൻ കൊല്ലി സിനിമയുടെ ട്രെയിലർ ആണ്..
"നന്നായിട്ടുണ്ട് മോനെ " ലാലേട്ടന്റെ അനുഗ്രഹം കിട്ടി.. ഇനി നിങ്ങളുടെ മുന്നിലേക്ക് അടുത്ത ആഴ്ച ട്രെയിലർ എത്തും..
ഫോറം മാളിൽ 19ന് വൈകിട്ട് ട്രെയിലർ ലോഞ്ച് നടക്കും.. അതിന് മുൻപ് ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചത് ഏറെ സന്തോഷം 🥰..

എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം..

അഖിൽ മാരാർ

Address


Alerts

Be the first to know and let us send you an email when Mazhavil Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mazhavil Malayalam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share