02/07/2025
ഏയ് ഓട്ടോ യുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്ന സമയം. മഹാറാണി ഹോട്ടലിൽ നിന്നും മോഹൻലാലിന് ഇറങ്ങാൻ പറ്റാത്ത വിധം ജനക്കൂട്ടം. ഒടുവിൽ പോലീസ് സഹായത്തോടെ മോഹൻലാൽ ഇറങ്ങിയെങ്കിലും ജനം അദ്ദേഹത്തിൻറെ കാറിന്റെ അടുത്തേക്ക് നീങ്ങി , കൂട്ടത്തിൽ വിരുതനായ ഒരുത്തൻ (മോഹൻലാൽ ഫാൻ ആണെങ്കിലും പ്രാദേശിക ഗുണ്ട കൂടിയായിരുന്നു ) കാറിന്റെ ഗ്ലാസ് തകർക്കുകയും ഡ്രൈവറെ ബ്ലേഡ് കൊണ്ട് കീറുകയും മോഹൻലാലിന്റെ നെഞ്ചിൽ പിടിച്ച് ഷർട്ട് കീറുന്ന സാഹചര്യമുണ്ടായി. മോഹൻലാൽ എങ്ങനെയൊക്കെയോ പുറത്ത് കടന്നു. മോഹൻലാലിനെ ഉപദ്രവിച്ചത് കണ്ട ഹോട്ടൽ കോംബൗണ്ടിൽ ഉണ്ടായിരുന്ന സിനിമ പ്രവർത്തകർ ഈ ഗുണ്ടയെ പിടികൂടുകയും കൈകാര്യം ചെയ്ത് പൂട്ടിയിടുകയും ചെയ്തു. വൈകിട്ട് ലാൽ റൂമിലെത്തിയപ്പോൾ ഇയാളെ കാണിച്ച് കൊടുത്ത് ഇയാളാണ് സാറിന്റെ ഷർട്ട് കീറിയതെന്ന് പറഞ്ഞപ്പോൾ ലാൽ അവനോട് പറഞ്ഞെത്രെ , "എന്താണ് മോനെ ഇങ്ങനെയൊക്കെ ചെയ്യാവോ" ? ലാൽ സാറിനെ കാണാനും തൊടാനുമുള്ള കൊതി കൊണ്ട് ചെയ്തു പോയതാണെന്ന് പറഞ്ഞപ്പോൾ ലാൽ റൂമിൽ നിന്നും ഒരു ഷർട്ട് എടുത്ത് കൊടുത്ത് അയാളെ പറഞ്ഞു വിട്ടത്രേ. നടനും അന്ന് ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന നന്ദു ആണ് ഈ അനുഭവം ഈയിടെ സഫാരി ചാനലിലൂടെ പറഞ്ഞത്. ഇന്നലെ നടന്നതും സമാനമായ സംഭവമായിരുന്നു. മാപ്രകൾ യാതൊരു മര്യാദയുമില്ലാതെ ലാലിന്റെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഒരുത്തന്റെ മൈക്ക് മോഹൻ ലാലിന്റെ കണ്ണിന് കൊള്ളുകയും വേദനിക്കുകയും ചെയ്തു. അപ്പോഴും മോഹൻലാൽ സ്വത സിദ്ധമായ ശൈലിയിൽ ... എന്താണ് മോനെ ഇതൊക്കെ കൊണ്ട് കണ്ണിൽ .... അന്ന് ഗുണ്ട, ഇന്ന് മാപ്ര . മോഹൻലാൽ പഴയത് പോലെ തന്നെ , എന്താണ് മോനെ ..ഇതൊക്കെ ഒരു make belief അല്ലേ . ഇത്രേം powerful ആയി ഇരിക്കുമ്പോഴും ക്ഷമയോടെ കാര്യങ്ങളെ കാണാൻ കഴിയുന്നത് അതിശയം തന്നെ.
കടപ്പാട് - ഷെബിര്‍ കൊട്ടപ്പുറം