24/07/2025
യുഗയുഗാംതരംങ്ങളാൽ
സംഭരിച്ച ശക്തിയെ
അധിക സമരശക്തിയെ
തകർക്കുവാൻ ശ്രമിക്കലും
തകരുകയില്ല തളരുകയില്ല
കെടാതെ ഞങ്ങൾ സൂക്ഷിക്കും
അതെ ഈ വിപ്ലവ പ്രസ്ഥാനം
അതിൻ്റെ ചെഞ്ചോര പതാക
നമുക്ക് കൈമാറി തന്ന നമ്മോട് വിട പറഞ്ഞ
VS അടക്കമുള്ള
പോരാട്ട വീഥിയിൽ അവസാന ശ്വാസം നിലക്കുന്നത് വരെ കെടാതെ സൂക്ഷിച്ചേ പറ്റൂ.
ഇനി നമുക്ക് അതിനേ കഴിയൂ
നാം അനുസ്യൂതം തുടർന്ന് കൊണ്ടേ ഇരിക്കുന്നതും അതു തന്നെ
പ്രിയപ്പെട്ട വിപ്ലവ പോരാളി
ഞാനും നിങ്ങളം ഇവിടെ മനുക്ഷ്യനായി ജീവിക്കുവാൻ കൊടും പീഡനങ്ങൾ ഏറ്റുവാങ്ങിയ മലയാളത്തിൻ്റെ ഇതിഹാസ പുരുഷൻ ,
കേരളത്തിൻ്റെ കാവലാൾ
നമ്മുടെ ശക്തി, ധൈര്യം
ചോർന്ന് പോയ നിമിഷം
പുന്നപ്ര വയലാറിൻ്റെ പുത്രൻ
അവിടെ തന്നെ ചിതയിൽ എരിഞ്ഞടങ്ങി
നേരിട്ട് അവിടെ എത്തുവാൻ ആഗ്രഹിച്ചിട്ടും
വാക്ക് തെറ്റിപ്പോയ നിമിഷത്തെ ഇനി തിരുത്തുവാൻ കഴിയില്ല
കേരളത്തിൻ്റെ രണ്ടറ്റത്തു നിന്നും അണമുറിയാത്ത ജനാ പ്രവാഹം
വിവിധ കക്ഷി നേതാക്കൾ
സാധാരണ പ്രവർത്തകർ ,
അനുഭാവികൾ, നിഷ്പക്ഷർ
വിവിധ മത സാമുദായിക സംഘടന നേതാക്കൾ അവരുടെ പ്രവർത്തകർ
അതിലേറെ സ്ത്രീ ജനപ്രവാഹം
ജീവൻ നിലച്ച ആ ശരീരം
അപ്പോഴും ഗാംഭീര്യത്തോടെ തന്നെ
ആരെയും കൂസാതെ ഒന്നിനോടും സമരസപ്പെടാതെ പോരാട്ട വീര്യം ചോരാതെ തന്നെ നമ്മളിലേയ്ക്ക് പകർന്ന് തന്ന് ആ വിപ്ലവ സൂര്യൻ അഗ്നിയിൽ അലിഞ്ഞ് ചേർന്നു.
പോരാട്ട വീഥിയിൽ ചിലതെങ്കിലും പൂർണ്ണതയിൽ എത്തിയില്ലെങ്കിലും
ആ പോരാട്ടം നേരോടെ നിർഭയം നമുക്ക് പകർന്ന് തന്നാണ് വിട പറഞ്ഞത്.
ഇനി എത്രപേർ ആ പോരാട്ടം ഏറ്റെടുക്കും എന്നറിയില്ല
കാരണം അധികാരവും , സമ്പത്തും ലഹരിയായ വലിയൊരു സമൂഹത്തിൻ്റെ നടുവിലാണ് പൂർത്തീകരിക്കാതെ ഉപേക്ഷിച്ച് പോയത്.
അകത്തും പുറത്തും കൈ പിടിച്ച് കൂടെ നടന്നവർ പലവട്ടം കൈവിട്ടിട്ടുണ്ട് എന്നത് ചരിത്രം
ഒരു സഖാവ് എന്താകണം എങ്ങനെ ആകരുത് എന്ന് പഠിപ്പിച്ച വിപ്ലവത്തിൻ്റെ മഹാഗുരു
പഠിച്ച പലരും പലവട്ടം തള്ളി പറഞ്ഞിട്ടുണ്ട്.
എന്നാൽ പലരും അശക്തരായും സാഹചര്യത്തിൻ്റെ സമ്മർദം മൂലം
നിസ്സഹായത അനുഭവിച്ചിട്ടും ഉണ്ട്
പ്രസ്ഥാനത്തിലെ ഇന്നത്തെ നീണ്ട നിര
ആവിപ്ലവ പോരാളിയുടെ കൈ പിടിച്ച് ബാല്യവും കൗമാരവും കലാലയ ജീവിതത്തിൽ കൂടെ നടന്നവരാണ്.
ജീവിതത്തിൻ്റെ ആസ്വാദനത്തിൽ ആ ചേതനയറ്റ ശരീരം ചിതയിലേയ്ക്കെടുക്കുമ്പോഴും കൂടെ നടന്ന പലരും , കണ്ട് പഠിച്ച പലരും , ചുമതലക്കാരും
പ്രായത്തിൽ കുറഞ്ഞ പക്വതയില്ലായ്മയിൽ
തങ്ങളിവിടെ വന്നു എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഉത്സവലഹരിയിൽ സ്വന്തം മുഖം
സെൽഫിയിലൂടെ ആ ജന സാഗരത്തിലും ഇളിഭ്യനായി അഭിനയിക്കുന്നതും നാം കണ്ടു.
ആർക്ക് വേണ്ടി എവിടെ നിന്ന് തുടങ്ങി
എവിടെ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു എന്ന് ബോധ്യമുള്ള പരന്ന വായനയുള്ള പല പ്രബുദ്ധരും ഇന്ന് മുതലാളിത്ത പാദയിൽ
തൊഴിലാളി വർഗ്ഗ സ്നേഹം കൈയ്യൊഴിഞ്ഞു വോ എന്ന് സംശയം തോന്നുക സ്വാഭാവികം.
കൂടെ നിന്നപ്പോഴും , അച്ചടക്കവാളിൽ അരിഞ്ഞ് പോകാതെ പലപ്പോഴും അകന്ന് മാറിനിൽക്കേണ്ടി വന്നപ്പോഴും ചിന്ത മരവിച്ചിട്ടില്ലാത്ത ഓർമ നഷ്ടപ്പെട്ടിട്ടില്ലാത്ത
ആസ്നേഹം മനസ്സിൽ ആവോളം സൂക്ഷിച്ചപ്പോഴും അതെ അച്ചടക്ക വാളിൽ അരിഞ്ഞ് പോകാതിരിക്കുവാൻ നിശ്ശബ്ദത പാലിച്ചിട്ടുണ്ട്, അപ്പോഴും ചിന്തയില്ലാത്ത ചില ജൽപനങ്ങൾ നടത്തിയിട്ടില്ല
അങ്ങനെ ചുരുക്കം ചിലർ
നിശ്ശബ്ദമായി നടന്ന് നീങ്ങുന്നുമുണ്ട്.
മേൽ പറഞ്ഞ സ്ഥാനമാനങ്ങൾ നിലനിർത്തുവാൻ ചിലർ ഒത്തുതീർപ്പിന്
തയ്യാറായിട്ടുമുണ്ട്.
എന്നാലും ഇപ്പോഴും അവരടക്കം
VS എന്ന രണ്ടക്ഷരം കേട്ടാൽ
ഉറക്കത്തിൽ പോലും ഭയത്തോടെ മൂത്രമൊഴിച്ച് പോയ അവസ്ഥയിലും ഉണ്ട്.
കാലഘട്ടത്തിൽ അപചയം പിടിപെട്ട്
പോയാലും തിരുത്തി തിരുത്തി മുന്നോട്ട് പോകുന്ന പ്രത്യയശാസ്ത്ര നിലപാടുള്ള ഒരാൾക്കും അഗ്നിയിൽ അലിഞ്ഞ വിപ്ലവ പോരാളിയുടെ പോരാട്ടം തുടരാതെ കഴിയില്ല
"നിങ്ങളറിയുന്നോ നിങ്ങളെങ്ങനെ
നിങ്ങളായെന്ന് ,
അതെ കൈ പിടിച്ച് നടന്ന്
സമര മുഖങ്ങളിൽ തീപന്തമായി
വിദ്യാർത്ഥി പ്രസ്ഥാനത്തിൽ
നിരന്തര പോരാട്ടം നടത്തിയ
ഞങ്ങൾക്ക് അന്ന് ഊർജ്ജം പകർന്ന്
ആരാണ് സഖാവ് , എന്താണ് സഖാവ് ,
എങ്ങനെയായിരിക്കണം സഖാവ്
സഖാവെ എന്ന വിളി കേൾക്കുമ്പോൾ
നാഡീ നരമ്പുകളിൽ വൈദ്യുതി തരംഗം പോലെ
അനുഭവപ്പെടുന്ന ലിംഗ ഭേദമില്ലാതെ
അലിഞ്ഞ് ചേരുന്ന ആ അനുഭൂതി
നമ്മൾക്കല്ലാതെ ആർക്കാണ് സഖാക്കളെ
ഉണ്ടാകുക.
"ആരൊക്കെ പരിഹസിച്ചാലും
ആരൊക്കെ തള്ളി പറഞ്ഞാലും
ആരൊക്കെ വെട്ടി നിരത്തിയാലും
ആരൊക്കെ വർഗ്ഗീയ വാദി എന്നാ
ക്ഷേപിച്ചാലും
102 വയസ്സ് വരെ ആ പൊന്നോമന
മകൻ അധികാരത്തിൻ്റെ സ്വാപാനങ്ങളിലേയ്ക്ക് എത്തി നോക്കാതെ
ആർക്കും വിട്ട് കൊടുക്കാതെ
പൊന്ന് പോലെ പരിപാലിച്ചെങ്കിൽ
ആ വിപ്ലവ പോരാളി കൈമാറിയ
പോരാട്ടം സഖാക്കളെ നമ്മൾ ഏറ്റെടുക്കണം
അതിലൂടെ ആകണം VS എന്ന നമ്മുടെ ചങ്കിലെ റോസാ പൂവിനെ ഇതളറ്റ് പോകാതെ
നമുക്ക് സംരക്ഷിക്കുവാൻ കഴിയൂ.
തലമുറ തലമുറ കൈമാറി VS നടത്തിയ
പോരാട്ടത്തിൻ്റെ ബാക്കി പത്രം
അധികാര കോട്ട കുത്തളങ്ങൾ
ഭേദിച്ച് , നെറികേടിനെ നേര് കൊണ്ട് നേരിട്ട്
തന്നെ നമ്മൾ മുന്നോട്ട് ഗമിക്കണം
പിന്നോട്ട് വലിയുന്ന പാദങ്ങൾ ആകരുത്
ഒരു സഖാവിൻ്റെയും ബാക്കി ജീവിതം
നമുക്ക് എന്ത് നഷ്ടപ്പെടുവാൻ
VS നമ്മോട് വിട പറഞ്ഞപ്പോൾ VS ന് എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് തോന്നിയോ
നേട്ടം മാത്രമല്ലാതെ
അതാണല്ലോ ആ ഭൗതിക ശരീരം ഏറ്റുവാങ്ങിയ ജനലക്ഷങ്ങളുടെ
വികാര നിർഭരമായ യാത്രയയപ്പ്
അത്രയും കാലം നമുക്ക് തരില്ലെങ്കിലും
കള്ളനെന്നും, കള്ളന് കഞ്ഞി വെച്ചവനെന്നും, കുലം കുത്തിയെന്നും, വർഗ്ഗ വഞ്ചകനെന്നും തുടങ്ങിയ വിളിപ്പേരുകൾ ഒരു സഖാവിനും ആഗ്രഹിക്കുവാൻ കഴിയുമോ?
നമുക്ക് പരസ്പരം സഖാവെ എന്ന്
മറയില്ലാതെ വിളിക്കുന്ന
ലക്ഷകണക്കിന് സഖാക്കളും ,നേതൃത്വവും ഉള്ളപ്പോൾ നമുക്കിനിയും ആരെ ഭയക്കണം
അതെ VS നമ്മെ ഏത്പ്പിച്ച പോരാട്ടം
തുടരുക തന്നെ വേണം
ലാൽ സലാം സഖാക്കളെ